കമ്യൂണിസ്റ്റുകാരുടെ മതവിരോധത്തെക്കുറിച്ച് തര്‍ക്കിക്കുന്ന മുസ്ലിംലീഗുകാര്‍ക്കും സിപിഐ എമ്മിന്റെ രാഷ്ട്രീയനിലപാടിനെപ്പറ്റി വിതണ്ഡവാദങ്ങള്‍ നിരത്തുന്ന അതിവിപ്ലവകാരികള്‍ക്കും മുന്നില്‍ കാസ്മി പകച്ചുനില്‍ക്കാറില്ല. വിദേശമൂലധനത്തെക്കുറിച്ച്, ഫാസിസത്തിന്റെ ഭീഷണിയെക്കുറിച്ചും കുതിരക്കച്ചവട രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം യുക്തിപരമായും രാഷ്ട്രീയ നയത്തിലടിയുറച്ചും ഈ അറുപതുകാരന്‍ വിശദീകരിക്കും. എല്ലാത്തിനും മറുപടി ഇഎംഎസിനെ ഉദ്ധരിച്ചാകുമ്പോള്‍ എതിരാളിക്കും പാര്‍ടിവിരുദ്ധര്‍ക്കും മൊഴിമുട്ടും. എല്ലാകാലത്തിനുമുള്ള ഇ എംഎസിന്റെ ഉത്തരങ്ങളും പ്രതികരണങ്ങളും സൂക്ഷിച്ചും വായിച്ചും ആശയത്തെളിമയോടെ നീങ്ങുകയാണ് കാസ്മി. രാഷ്ട്രീയ നിലപാടുകളില്‍ , നയപരമായ വിഷയങ്ങളില്‍ ഇഎംഎസിന്റെ മറുപടികളുമായിറങ്ങിയ "ചിന്ത"യുടെ കോപ്പികള്‍ , ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രമടക്കം ഇഎംഎസിന്റെ വിശിഷ്ട ഗ്രന്ഥങ്ങള്‍ , ഇ എം എസ് കൃതികളുടെ വിപുലമായ ശേഖരം....കോഴിക്കോട് പുതിയങ്ങാടിയിലെ എന്‍ പി കാസ്മി(കാസിം, വെള്ളയില്‍) ഇ എം എസിലൂടെ ഇന്നും ഉണര്‍വും ഉന്മേഷവും താണ്ടുകയാണ്. ആ മഹാധിഷണ ചൊരിഞ്ഞ പ്രകാശം രാഷ്ട്രീയ-സാംസ്കാരികപ്രവര്‍ത്തനത്തിന് ഊര്‍ജമാക്കി മാതൃകയാവുകയാണ് ഈ സഖാവ്.
1976 ഡിസംബര്‍ മുതലുള്ള ചിന്തയിലെ ചോദ്യോത്തരങ്ങള്‍ സമാഹരിച്ചിട്ടുണ്ട് കാസ്മി. 72 ഒക്ടോബര്‍ ആറിനായിരുന്നു ചോദ്യങ്ങള്‍ക്ക് മറുപടി: ഇ എം എസ് എന്ന കോളം ചിന്തയില്‍ തുടങ്ങിയത്. ഇ എം എസിന്റെ ഈ കോളത്തില്‍ ഏറ്റുവുമധികം സംശയങ്ങള്‍ ഉന്നയിച്ചയാളും ഒരുപക്ഷേ കാസ്മിയാകാം. 27 ചോദ്യങ്ങള്‍ക്ക് ഇ എം എസ് ചിന്തയിലൂടെ കാസ്മിക്ക് ഉത്തരം നല്‍കിയിട്ടുണ്ട്. 78 ജൂണ്‍ ഒമ്പതിനായിരുന്നു ആദ്യചോദ്യം. ദേശാഭിമാനി വാരികയില്‍ തായാട്ട് ശങ്കരന്‍ എഴുതിയ നിലപാട് പാര്‍ടി നിലപാടാണോ എന്നായിരുന്നു ചോദ്യം. ദേശീയവ്യക്തിത്വത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ലേഖനത്തില്‍ കമ്യൂണിസ്സ്പാര്‍ടി ഭാഷാസംസ്ഥാനങ്ങളെക്കുറിച്ചുള്ള നയംമാറ്റിയത് റഷ്യന്‍ ഇടപെടലിനെ തുടര്‍ന്നാണെന്ന് തായാട്ട് പരാമര്‍ശിച്ചതായിരുന്നു ചോദ്യത്തിനടിസ്ഥാനം. സാംസ്കാരികവിപ്ലവം, രണ്ടാംലോകയുദ്ധവും പാര്‍ടിയും, യുക്തിവാദികളും മതവിശ്വാസവും, ഐക്യമുന്നണി സംവിധാനം, വലതുകമ്യൂണിസ്റ്റുകാരുടെ നയം തുടങ്ങി ഒരുകാലഘട്ടത്തിലെ സജീവചര്‍ച്ചകളായിരുന്ന രാഷ്ട്രീയവിഷയങ്ങള്‍ക്ക് കാസ്മി ഇ എം എസില്‍ നിന്ന് ഉത്തരംതേടിയിട്ടുണ്ട്. എന്‍ പി കാസിം, വെള്ളയില്‍ എന്ന പേരിലാണ് കാസ്മിയുടെ ചോദ്യങ്ങള്‍ ചിന്തയില്‍ വന്നത്.
ഇഎംഎസ് പത്രാധിപരായി 1960ല്‍ തിരുവനന്തപുരത്തുനിന്ന് പുറത്തിറങ്ങിയ താത്വികമാസിക "കമ്യൂണിസ്റ്റ്", 1951ല്‍ പ്രസിദ്ധീകരിച്ച "മാര്‍ക്സിസ്റ്റ് മാസിക" എന്നിങ്ങനെ അമൂല്യങ്ങളായ അപൂര്‍വ പ്രസിദ്ധീകരണങ്ങളും കാസ്മിയുടെ പുതിയങ്ങാടിയിലെ വീട്ടിലുണ്ട്. ഇസ്ലാം-ക്രൈസ്തവ മതഗ്രന്ഥങ്ങളുടെ വിപുലശേഖരവും സ്വന്തമായുള്ള കാസ്മി മാപ്പിളപ്പാട്ടുകളും മറ്റും ഇമ്പത്തോടെ ചൊല്ലുന്ന നല്ലൊരു സഹൃദയനുമാണ്. എല്‍ഐസിയില്‍നിന്ന് കഴിഞ്ഞമാസം വിരമിച്ചു. സിപിഐ എം മെമ്പറും വെള്ളയില്‍ ഗാന്ധിറോഡിലെ സെക്കുലര്‍ വോയ്സിന്റെ സെക്രട്ടറിയുമാണ്. 20-ാം പാര്‍ടികോണ്‍ഗ്രസിന്റെ ചരിത്രപ്രദര്‍ശന നടത്തിപ്പിന് നേതൃത്വം നല്‍കി കോഴിക്കോട്ടെ പ്രദര്‍ശന നഗരിയിലാണിപ്പോള്‍ . ഇ എം എസ് കൃതികളും അപൂര്‍വ പുസ്തകങ്ങളുമടങ്ങുന്ന ശേഖരം പാര്‍ടിയുടെ കീഴിലുള്ള പഠനഗവേഷണകേന്ദ്രത്തിന് സമ്മാനിച്ച് സംരക്ഷിക്കണമെന്നാണ് കാസ്മിയുടെയും ജീവിതസഖി ഫാത്തിമ ടീച്ചറുടെയും ആഗ്രഹം.
പി വി ജീജോ deshabhimani 190312
കമ്യൂണിസ്റ്റുകാരുടെ മതവിരോധത്തെക്കുറിച്ച് തര്‍ക്കിക്കുന്ന മുസ്ലിംലീഗുകാര്‍ക്കും സിപിഐ എമ്മിന്റെ രാഷ്ട്രീയനിലപാടിനെപ്പറ്റി വിതണ്ഡവാദങ്ങള്‍ നിരത്തുന്ന അതിവിപ്ലവകാരികള്‍ക്കും മുന്നില്‍ കാസ്മി പകച്ചുനില്‍ക്കാറില്ല. വിദേശമൂലധനത്തെക്കുറിച്ച്, ഫാസിസത്തിന്റെ ഭീഷണിയെക്കുറിച്ചും കുതിരക്കച്ചവട രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം യുക്തിപരമായും രാഷ്ട്രീയ നയത്തിലടിയുറച്ചും ഈ അറുപതുകാരന്‍ വിശദീകരിക്കും. എല്ലാത്തിനും മറുപടി ഇഎംഎസിനെ ഉദ്ധരിച്ചാകുമ്പോള്‍ എതിരാളിക്കും പാര്‍ടിവിരുദ്ധര്‍ക്കും മൊഴിമുട്ടും.
ReplyDelete