എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് രാജനെ ദാരുണമായി കൊലചെയ്ത പ്രതികളെ രക്ഷിക്കാന്‍ സിപിഐ എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും പൊലീസും തമ്മില്‍ രഹസ്യധാരണ. യൂത്ത് കോണ്‍ഗ്രസ്-കോണ്‍ഗ്രസ് നേതാക്കള്‍ അടങ്ങിയ ക്രിമിനല്‍ സംഘം തമിഴ് തോട്ടംതൊഴിലാളികള്‍ക്കുനേരെ ആക്രമണം നടത്തുന്നതറിഞ്ഞ് സിപിഐ എം ഏരിയ കമ്മിറ്റിയംഗത്തിനൊപ്പം അനീഷ് ഞായറാഴ്ച വൈകിട്ട് കാമാക്ഷിവിലാസത്ത് എത്തിയിരുന്നു. ഇതോടൊപ്പം എത്തിയ നെടുങ്കണ്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസിന്റെ കൂടി സാന്നിധ്യത്തില്‍ പരിക്കേറ്റ തൊഴിലാളികളെ ഓട്ടോയില്‍ കയറ്റി നെടുങ്കണ്ടത്ത് ആശുപത്രിയിലേക്ക് അയച്ചശേഷം ഓട്ടോ മടങ്ങി വരുന്നതിനായി കാത്തുനിന്ന അനീഷ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്കുനേരെ വീണ്ടും ജീപ്പിലെത്തിയ ഒമ്പതംഗ ക്രിമിനല്‍ സംഘം ഏകപക്ഷീയമായി ആക്രമണം നടത്തുകയായിരുന്നു. ആക്രമി സംഘത്തില്‍പ്പെട്ട രൂപേഷിന്റെ പക്കലുണ്ടായിരുന്ന കത്തിക്കുത്തേറ്റ് രക്തം വാര്‍ന്നാണ് അനീഷ് മരിച്ചത്. പ്രതികള്‍ നന്നായി മദ്യപിച്ചിരുന്നതായി പൊലീസും സമ്മതിക്കുന്നു.
എന്നാല്‍ ഇവിടെ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായിരുന്ന ചില തര്‍ക്കങ്ങളെ തുടര്‍ന്നുള്ള സംഘര്‍ഷമാണ് അനീഷ് മരിച്ചതെന്നും സംഘര്‍ഷത്തിനിടെ കൊലയാളിയായ രൂപേഷിനുനേരെ വധശ്രമം നടന്നതായും കഥ മെനഞ്ഞ് കേസ് വഴിതിരിച്ചുവിടുന്നതിനാണ് പി ടി തോമസ് എംപിയുടെയും ചില ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെയും നിര്‍ദേശാനുസരണം യുഡിഎഫ് അനുകൂല മാധ്യമങ്ങളെ കൂട്ടുപിടിച്ച് പൊലീസ് നീക്കം. പ്രദേശത്തെ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണി ഉയര്‍ത്തി മഞ്ഞപ്പെട്ടി കാമാക്ഷി വിലാസം മേഖലയില്‍ അഴിഞ്ഞാടിയിരുന്ന ക്രിമിനല്‍ സംഘം മുല്ലപ്പെരിയാര്‍ പ്രശ്നം രൂക്ഷമായ ഘട്ടത്തില്‍ അവസരം മുതലെടുത്ത് തമിഴരായ തോട്ടംതൊഴിലാളികളെയും തോട്ടമുടമകളെയും ആട്ടിയോടിച്ചശേഷം ഏലക്കയും വിലപിടിപ്പുള്ള മരങ്ങളും കൊള്ളയടിക്കുന്നതിന് ശ്രമിച്ചിരുന്നു. ഇതിനു ശേഷം തമിഴര്‍ സ്വദേശത്തേട്ട് മടങ്ങിയതിനെതുടര്‍ന്ന് അളഗര്‍രാജ എസ്റ്റേറ്റ് ബംഗ്ലാവില്‍നിന്നും 1000 കിലോയോളം ഏലക്ക കവര്‍ന്നിരുന്നു. ഈ കേസ് ഉന്നത കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് ഒതുക്കി തീര്‍ക്കുകയാണുണ്ടായത്. തമിഴ്നാട്ടിലേക്ക് പാലായനം ചെയ്ത തൊഴിലാളികള്‍ സിഐടിയു നേതൃത്വം സംരക്ഷണം ഉറപ്പുനല്‍കിയതിനെതുടര്‍ന്നാണ് മടങ്ങിയെത്തിയത്. ഇവരെ വീണ്ടും ആട്ടിയോടിക്കുന്നതിനും കൊള്ളയടിക്കുന്നതിനുമുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ആക്രമണം അഴിച്ചുവിട്ടതും ഇതേതുടര്‍ന്ന് കര്‍മനിരതനായ വിദ്യാര്‍ഥി നേതാവിന്റെ കൊലപാതകത്തില്‍ കലാശിച്ചതും.
വസ്തുത ഇതായിരിക്കെ അക്രമിസംഘത്തെ സംരക്ഷിക്കുന്നതിന് സ്ഥലം എംപിയും കോണ്‍ഗ്രസ് നേതൃത്വവും പൊലീസും ചേര്‍ന്ന് പ്രദേശത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചില തര്‍ക്കങ്ങള്‍ നിലവിലുള്ളതായും ഇതേതുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും തിരക്കഥ തയാറാക്കി കേസ് അന്വേഷണം വഴിതിരിച്ചുവിടാനാണ് നീക്കം. കോണ്‍ഗ്രസ് ക്രിമിനല്‍ സംഘത്തിന്റെ ക്രൂരമര്‍ദനത്തിനിരയായ തൊഴിലാളികളെ ആശുപത്രിയില്‍ എത്തിക്കാനെത്തിയവരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കുന്നതിനും നീക്കമുണ്ട്.
deshabhimani 210312
No comments:
Post a Comment