Monday, March 19, 2012

"പാര്‍ടി കോടതി" അപവാദപ്രചാരണത്തിന്റെ തുടര്‍ച്ച: പി ജയരാജന്‍

തലശേരി: പുരോഗമന പ്രസ്ഥാനങ്ങള്‍ക്കെതിരായ അപവാദത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പാര്‍ടിക്കോടതിയടക്കമുള്ള പ്രചാരണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. മലയാളം-തമിഴ് നിഘണ്ടു രചിച്ച ഞാറ്റ്യേല ശ്രീധരനെ ആദരിക്കാന്‍ മുളിയില്‍നടയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ടി കോടതിയെന്ന് അപവാദം പ്രചരിപ്പിക്കുന്നവര്‍ ഏത് ലീഗ് കോടതിയാണ് അരിയിലെ കാര്‍പ്പന്ററി തൊഴിലാളി മോഹനനെയും ചെത്തുതൊഴിലാളി കുന്നൂല്‍ രാജനെയും കൊല്ലാക്കൊലചെയ്തതെന്ന് വ്യക്തമാക്കണം. സംഭവത്തിനുശേഷം ബോധംതെളിയാതെ ജീവച്ഛവമായി കിടക്കുകയാണ് മോഹനന്‍ . ഈ കൃത്യം നടത്താന്‍ കല്‍പന നല്‍കിയത് ഏത് ലീഗ് കോടതിയാണെന്ന് മാതൃഭൂമിയും മനോരമയും വെളിപ്പെടുത്തണം.

പട്ടുവം അരിയില്‍ ലീഗ് തീവ്രവാദി താവളമാക്കുകയായിരുന്നു ലക്ഷ്യം. കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ദേശീയപ്രസ്ഥാനകാലത്ത് ആരംഭിച്ച അപവാദപ്രചാരണവും അക്രമം ഇന്നും ശക്തമായി തുടരുകയാണ്. സ്വാതന്ത്ര്യസമരകാലത്ത് വലതുപക്ഷ കോണ്‍ഗ്രസ് നേതൃത്വമായിരുന്നു എതിര്‍പ്പിന്റെ മുമ്പില്‍ . ഗാന്ധിസത്തിന് എതിരാണെന്നും തൊഴിലാളികളെ സംഘടിപ്പിച്ച് സമരം നടത്തുന്നുവെന്നായിരുന്നു ആക്ഷേപം. എന്നാല്‍ ഈ എതിര്‍പ്പുകളെയൊന്നും വകവയ്ക്കാതെ വടക്കെമലബാറില്‍ സാമ്രാജ്യത്വത്തിനെതിരെ ഉശിരാര്‍ന്ന പോരാട്ടം നയിച്ചത് കമ്യൂണിസ്റ്റ്പ്രസ്ഥാനമാണ്. പൊലീസുമായി ഏറ്റുമുട്ടുന്ന തരത്തിലുള്ള ഉശിരന്‍സമരങ്ങള്‍ ഇവിടെ നടന്നു. ഉശിരാര്‍ന്ന ആ പഴയ പോരാട്ട പാരമ്പര്യം ഇന്നും ഉയര്‍ത്തിപ്പിടിക്കുന്നവരാണ് കണ്ണൂരിലെ കമ്യൂണിസ്റ്റുകാരെന്നും പി ജയരാജന്‍ പറഞ്ഞു.

നിഘണ്ടുവിന്റെ ശില്‍പിക്ക് ജന്മനാടിന്റെ ആദരം

തലശേരി: മലയാളം-തമിഴ് ഭാഷാനിഘണ്ടുവിന്റെ ശില്‍പിക്ക് ജന്മനാടിന്റെ സ്നേഹാദരം. മലയാളഭാഷക്കും സംസ്കാരത്തിനും അമൂല്യ സംഭാവന നല്‍കിയ ഞാറ്റ്യേലശ്രീധരനെ മുളിയില്‍നട ഇഎംഎസ് ഗ്രന്ഥാലയം ആദരിച്ചു. വായനശാലയുടെ ഉപഹാരം സിപിഐ എം ജില്ല സെക്രട്ടറി പി ജയരാജന്‍ നല്‍കി. ലോക്കല്‍സെക്രട്ടറി കാരായി ചന്ദ്രശേഖരന്‍ അധ്യക്ഷനായി. ഞാറ്റ്യേല ശ്രീധരന്റെ സ്ഥിരോത്സാഹത്തിന്റെയും കഠിനപരിശ്രമത്തിന്റെയും ഫലമാണ് 600 പേജുള്ള നിഘണ്ടുവെന്ന് പി ജയരാജന്‍ പറഞ്ഞു. ബീഡിത്തൊഴിലാളിയായി ജീവിതം ആരംഭിച്ച ഞാറ്റ്യേല സര്‍ക്കാര്‍ സര്‍വീസിലെത്തിയപ്പോഴും നാടിനോടും ജനങ്ങളോടുമുള്ള പ്രതിബന്ധത കെടാതെ കാത്തുസൂക്ഷിച്ചിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. ഡോ. കെ പി മോഹനന്‍ പ്രഭാഷണം നടത്തി. സി സോമന്‍ , വി കെ ബാലന്‍ , പി പ്രമോദ് എന്നിവര്‍ സംസാരിച്ചു. ഞാറ്റ്യേല ശ്രീധരന്‍ മറുപടി പറഞ്ഞു.

deshabhimani 190312

1 comment:

  1. പുരോഗമന പ്രസ്ഥാനങ്ങള്‍ക്കെതിരായ അപവാദത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പാര്‍ടിക്കോടതിയടക്കമുള്ള പ്രചാരണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. മലയാളം-തമിഴ് നിഘണ്ടു രചിച്ച ഞാറ്റ്യേല ശ്രീധരനെ ആദരിക്കാന്‍ മുളിയില്‍നടയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    പാര്‍ടി കോടതിയെന്ന് അപവാദം പ്രചരിപ്പിക്കുന്നവര്‍ ഏത് ലീഗ് കോടതിയാണ് അരിയിലെ കാര്‍പ്പന്ററി തൊഴിലാളി മോഹനനെയും ചെത്തുതൊഴിലാളി കുന്നൂല്‍ രാജനെയും കൊല്ലാക്കൊലചെയ്തതെന്ന് വ്യക്തമാക്കണം. സംഭവത്തിനുശേഷം ബോധംതെളിയാതെ ജീവച്ഛവമായി കിടക്കുകയാണ് മോഹനന്‍ . ഈ കൃത്യം നടത്താന്‍ കല്‍പന നല്‍കിയത് ഏത് ലീഗ് കോടതിയാണെന്ന് മാതൃഭൂമിയും മനോരമയും വെളിപ്പെടുത്തണം.

    ReplyDelete