പത്രപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും മാന്യമായ വേതനം നിഷേധിക്കുന്ന മാധ്യമ ഉടമകള്‍ പുതിയ അടിമവര്‍ഗത്തെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് കഥാകൃത്ത് വൈശാഖന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശ അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 25ന് കോഴിക്കോട്ട് നടത്തുന്ന പ്രക്ഷോഭറാലിയുടെ പ്രചാരണാര്‍ഥം തൃശൂരില്‍ നടത്തിയ വാഹന പ്രചാരണജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വേജ് ബോര്‍ഡും സുപ്രീംകോടതിയും അംഗീകരിച്ച വേതനം നിഷേധിക്കുന്നത് നീതിപൂര്‍വകമായ നിലപാടല്ല. കോടിക്കണക്കിന് രൂപ പരസ്യ ഇനത്തില്‍ വരുമാനമുള്ള പത്രങ്ങള്‍പോലും ഇക്കാര്യത്തില്‍ അനുകൂലനിലപാട് എടുക്കുന്നില്ല. നാടിന്റെ രാഷ്ട്രീയ സാംസ്കാരികഭാവി നിര്‍ണയിക്കുന്നതില്‍ കഠിനമായ മാനസികാധ്വാനം ചെയ്യുന്നവരാണ് പത്രപ്രവര്‍ത്തകരും ജീവനക്കാരും. മാന്യമായി ജീവിക്കാന്‍ അവര്‍ക്കവകാശമുണ്ടെന്നും വൈശാഖന്‍ പറഞ്ഞു.
പ്രസ്ക്ലബ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജാഥാ ക്യപ്റ്റന്‍ കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി വി എം രാധാകൃഷ്ണന് വൈശാഖന്‍ പതാക കൈമാറി. ജാഥാ വൈസ് ക്യാപ്റ്റനും കെഎന്‍ഇഎഫ് ജില്ലാ സെക്രട്ടറിയുമായ പി ആര്‍ മനോജ്, പ്രസിഡന്റ് ടോം പനയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ജോയ് എം മണ്ണൂര്‍ അധ്യക്ഷനായി.
കെയുഡബ്ല്യുജെ-കെഎന്‍ഇഎഫ് ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വാഹനജാഥക്ക് ജില്ലയിലെ മാധ്യമസ്ഥാപനങ്ങള്‍ക്കു മുന്നില്‍ ജീവനക്കാര്‍ സ്വീകരണം നല്‍കി. മലയാളമനോരമ, മംഗളം, ദീപിക, മാതൃഭൂമി, മാധ്യമം, കേരള കൗമുദി എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ജാഥ ദേശാഭിമാനിയില്‍ സമാപിച്ചു. ജാഥാക്യാപ്റ്റന്‍ വി എം രാധാകൃഷ്ണന്‍ , വൈസ് ക്യാപ്റ്റന്‍ പി ആര്‍ മനോജ്, ജോയ് എം മണ്ണൂര്‍ , ടോം പനയ്ക്കല്‍ എന്നിവര്‍ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിച്ചു..
deshabhimani 210312
No comments:
Post a Comment