Tuesday, March 19, 2013
ലക്ഷദ്വീപില്‍ യുവാക്കള്‍ക്ക് പീഡനമെന്ന് ഡിവെഎഫ്ഐ
ലക്ഷദ്വീപില്‍ തദ്ദേശീയരായ യുവാക്കള്‍ക്കെതിരെ അധികൃതര്‍ സ്വീകരിക്കുന്ന പ്രതികാരനടപടികള്‍ തടയാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ലക്ഷദ്വീപ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായ എം ബി രാജേഷിന് കത്തയച്ചു. ധൂര്‍ത്തും അഴിമതിയുമായി മുന്നോട്ടുപോകുന്ന അധികൃതരെ ചോദ്യംചെയ്യുന്ന യുവാക്കള്‍ക്കെതിരെ ക്രിമിനല്‍കേസുകള്‍ ചുമത്തുകയാണ്. നിരവധി യുവാക്കള്‍ കള്ളക്കേസുകളില്‍ പ്രതികളാക്കപ്പെട്ടു.
അഡ്മിനിസ്ട്രേറ്റര്‍ എച്ച് രാജേന്ദ്രപ്രസാദ്, കലക്ടര്‍ വസന്തകുമാര്‍ എന്നിവര്‍ തന്നിഷ്ടപ്രകാരം നീങ്ങുകയാണ്. അത്യാവശ്യത്തിന് രോഗികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കേണ്ട ആംബുലന്‍സ് ഹെലികോപ്റ്റര്‍ പോലും ഉല്ലാസയാത്രകള്‍ക്ക് ഉപയോഗിക്കുന്നു. പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവരാണ് ലക്ഷദ്വീപ് നിവാസികളായ യുവാക്കള്‍. ഇവരില്‍ വിദ്യാസമ്പന്നര്‍ ഏറെയുണ്ട്. എന്നാല്‍ ഒഴിവുകള്‍ നികത്താനോ അര്‍ഹതപ്പെട്ടവര്‍ക്ക് ജോലി നല്‍കാനോ ശ്രമമില്ല. നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വിവിധ തസ്തികകളുടെ അധികചുമതല നല്‍കിയാണ് മുന്നോട്ടുപോകുന്നത്. ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെയും മറ്റും ഒട്ടേറെ ഒഴിവുകള്‍ നികത്താനുണ്ട്.
തദ്ദേശീയരെ ബ്രിട്ടീഷുകാര്‍ നേരിട്ടതുപോലെയാണ് അധികൃതര്‍ കൈകാര്യം ചെയ്യുന്നത്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങള്‍പോലും ലഭ്യമാക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ ഒരു അന്വേഷണസംഘത്തെ ദ്വീപിലെത്തിച്ച് യഥാര്‍ഥ സ്ഥിതി പഠിക്കാന്‍ നടപടി ഉണ്ടാകണം. എംപി എന്ന നിലയില്‍ ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ഡിവൈഎഫ്ഐ ലക്ഷദ്വീപ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് മുസ്ലിംഖാന്‍ കത്തില്‍ രാജേഷിനോട് അഭ്യര്‍ഥിച്ചു.
deshabhimani
Labels:
ഡി.വൈ.എഫ്.ഐ,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment