Wednesday, March 20, 2013
പങ്കാളിത്ത പെന്‍ഷനുമുമ്പ് നിയമനം നല്‍കാന്‍ വന്‍ പിരിവ്
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ വിവിധ വകുപ്പുകളിലെ നിയമനങ്ങള്‍ തടഞ്ഞുവച്ച് ഭരണാനുകൂല സര്‍വീസ് സംഘടനകള്‍ വന്‍ പണപ്പിരിവ് നടത്തുന്നു. പങ്കാളിത്ത പെന്‍ഷന്‍ പ്രാബല്യത്തിലാകുന്ന ഏപ്രില്‍ ഒന്നിനുമുമ്പ് നിയമനം നല്‍കാനാണ് വിലപേശല്‍. തങ്ങളുടെ സംഘടനകളില്‍ അംഗത്വമെടുക്കണമെന്നും എന്‍ജിഒ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നു. സാമ്പത്തികവര്‍ഷം അവസാനം ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പിഎസ്സിയുടെ അഡൈ്വസ് മെമ്മോ കൈപ്പറ്റി നിയമനം കാത്തിരിക്കുകയാണ്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുംമുമ്പ് സര്‍വീസില്‍ പ്രവേശിക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള തീരുമാനം വന്നശേഷം പിഎസ്സി നല്‍കുന്ന അഡൈ്വസ് മെമ്മോയുടെ വിവരം ഭരണാനുകൂല സംഘടനകള്‍ ശേഖരിച്ചുവരികയായിരുന്നു. മെമ്മോ ലഭിച്ചവരുടെ ജില്ല തിരിച്ചുള്ള പേരുവിവരം അതത് ജില്ലാ ഭാരവാഹികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവര്‍ ജനുവരിമുതല്‍ നിയമനം ലഭിക്കേണ്ടവരെ സമീപിച്ച് തങ്ങളുടെ ആവശ്യം അറിയിക്കുകയാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു മുമ്പ് നിയമനം കിട്ടണമെങ്കില്‍ തങ്ങളുടെ സംഘടനയില്‍ അംഗത്വം എടുക്കണമെന്നാണ് നേതാക്കളുടെ ഒരാവശ്യം. അല്ലാത്തപക്ഷം ഏപ്രില്‍ ഒന്നിനുമുമ്പ് നിയമനത്തിന് അര്‍ഹതയുണ്ടെങ്കിലും തടയുമെന്നാണ് ഭീഷണി. എറണാകുളം ജില്ലയില്‍ പത്തോളം നിയമനങ്ങള്‍ ഇത്തരത്തില്‍ തടഞ്ഞു.
പുതിയ പെന്‍ഷന്‍ പദ്ധതിയുടെ അപകടം അറിയുന്നവര്‍ ഭരണാനുകൂല സംഘടനയില്‍ അംഗത്വമെടുത്തിട്ടായാലും നിയമനം നേടുകയാണ്. ഇങ്ങനെ നിയമനം നേടുന്നവരില്‍നിന്ന് ഇടനിലക്കാര്‍ മുഖേനയാണ് സംഘടനാനേതാക്കളുടെ പണപ്പിരിവ്. എല്ലാ ജില്ലയിലും ഇത്തരം അനധികൃത ഇടപാട് നടക്കുന്നുണ്ട്. ഓരോ വകുപ്പിലും നിയമനാധികാരമുള്ള ജില്ലാമേധാവിയെ സ്വാധീനിച്ചാണ് ഭരണാനുകൂല സംഘടനകള്‍ അനധികൃത ഇടപാട് നടത്തുന്നത്. അഡൈ്വസ് മെമ്മോ അയച്ചാല്‍ നിശ്ചിത ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പില്‍ നിയമനത്തിന് ഹാജരാകണമെന്നാണ് ചട്ടം. ഏതു ദിവസം നിയമനം നടത്തണമെന്ന് തീരുമാനിക്കേണ്ടത് വകുപ്പുകളുടെ ജില്ലാ മേധാവികളാണ്. ഭരണാനുകൂല സംഘടനകളോട് അനുഭാവമുള്ളവരാണ് നിലവില്‍ ഈ സ്ഥാനങ്ങളിലുള്ളത്. അവരെ സ്വാധീനിച്ച് നിയമന തീയതി ഇഷ്ടാനുസരണം അട്ടിമറിക്കുകയാണ് ഭരണാനുകൂല സംഘടനകള്‍. ജീവനക്കാര്‍ ഒന്നടങ്കം ആക്ഷേപം ഉന്നയിച്ചപ്പോഴും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിനെ അനുകൂലിച്ച് രംഗത്തുവന്നവരാണ് എന്‍ജിഒ അസോസിയേഷനും മറ്റും. അതേ പദ്ധതിയോട് ജീവനക്കാര്‍ക്കുള്ള എതിര്‍പ്പ് ഇപ്പോള്‍ വഴിവിട്ട പണപ്പിരിവിന് പ്രയോജനപ്പെടുത്തുകയാണ്.
deshabhimani 200313
Subscribe to:
Post Comments (Atom)
No comments:
Post a Comment