Sunday, March 17, 2013
ചുമട്ടുതൊഴിലാളി സമ്മേളനത്തിന് ഉജ്വല തുടക്കം
ചുമട്ടു തൊഴിലാളികളുടെ സംഘബോധം വിളിച്ചോതി കേരള സ്റ്റേറ്റ് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന് (സിഐടിയു) സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം. എറണാകുളം ടൗണ്‍ഹാളിലെ പേരൂര്‍ക്കട സദാശിവന് നഗറില്‍ ശനിയാഴ്ച രാവിലെ ചെങ്കൊടി ഉയര്‍ത്തിയതോടെയാണ് 12-ാം സമ്മേളനത്തിനു തുടക്കമായത്. നാടിന്റെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനവും പോരാട്ടവും അനിവാര്യമാണെന്ന സന്ദേശമാണ് ഉദ്ഘാടന വേദിയില്‍ തെളിഞ്ഞത്. ചുവപ്പുസേന അകമ്പടിയേകിയ ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് കെ എം സുധാകരന് പതാക ഉയര്‍ത്തി. തുടര്‍ന്ന് രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു. പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് ഉദ്ഘാടനം ചെയ്തു.
ചുമട്ടുതൊഴിലാളികള്‍ സമൂഹത്തിനു നല്കുന്ന സംഭാവനകള്‍ കാണാതെ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉയര്‍ത്തിക്കാണിക്കുകയാണ് മാധ്യമങ്ങളും തൊഴിലുടമകളും പലപ്പോഴും ചെയ്തിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ എം സുധാകരന് അധ്യക്ഷനായി. ആഗോള-ദേശീയ തലങ്ങളില്‍ വളര്‍ന്നുവരുന്ന ട്രേഡ് യൂണിയനുകളുടെ സമരഐക്യം സമ്മേളനവേദിയിലും പ്രകടമായി. ട്രേഡ് യൂണിയന് നേതാക്കളായ അഡ്വ. കെ പി ഹരിദാസ് (ഐഎന്‍ടിയുസി), കെ എസ് ഇന്ദുശേഖരന്‍നായര്‍ (എഐടിയുസി), വി രാധാകൃഷ്ണന് (ബിഎംഎസ്), മാഹിന്‍ അബൂബക്കര്‍ (എസ്ടിയു) എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു. എം സുരേന്ദ്രന് രക്തസാക്ഷിപ്രമേയവും ടി എല്‍ അനില്കുമാര്അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി പി ടി രാജന് റിപ്പോര്‍ട്ടും ട്രഷറര്‍ കാട്ടാക്കട ശശി വരവുചെലവ് കണക്കും അവതരിപ്പിച്ചു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എം എം ലോറന്‍സ് സംസാരിച്ചു. 265 പ്രതിനിധികളും 14 ഭാരവാഹികളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഞായറാഴ്ച വൈകീട്ട് കാല്‍ലക്ഷം തൊഴിലാളികള്‍ അണിനിരക്കുന്ന റാലിയോടെ സമ്മേളനം സമാപിക്കും.
deshabhimani 170313
Labels:
വാർത്ത,
സി.ഐ.ടി.യു
Subscribe to:
Post Comments (Atom)
No comments:
Post a Comment