Saturday, March 16, 2013
ഫാക്ലന്റ് മാര്‍പാപ്പയുടെ നിലപാട് ബ്രിട്ടന് തിരിച്ചടി
ഫാക്ലന്റ് ദ്വീപുകളുടെ പ്രശ്നത്തില്‍ ഫ്രാന്‍സിസ് ഒന്നാമന് മാര്‍പാപ്പയുടെ നിലപാട് പാശ്ചാത്യശക്തികള്‍ക്ക് തിരിച്ചടിയായി. ദ്വീപില്‍ ആധിപത്യമുറപ്പിച്ചിട്ടുള്ള ബ്രിട്ടന്‍കാരെ ''ആക്രമണകാരികള്‍'' എന്നാണ് ഒരു വര്‍ഷം മുമ്പ് പോപ്പ് അപലപിച്ചത്. മാല്‍വിനാസ് എന്നറിയപ്പെടുന്ന ദ്വീപുകളുടെ ഉടമസ്ഥാവകാശം അര്‍ജന്റിനയ്ക്ക് തന്നെയാണെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്.
അര്‍ജന്റീനയും ബ്രിട്ടനും തമ്മില്‍ നടന്ന ഫാക്ലന്റ് യുദ്ധത്തില്‍ മരിച്ചവര്‍ക്കായി ഒരു അനുസ്മരണ പ്രാര്‍ഥനയും മാര്‍പാപ്പ നടത്തുകയുണ്ടായി. അര്‍ജന്റിനയുടെ മണ്ണിലാണ് അവര്‍ രക്തംചൊരിഞ്ഞതെന്ന് പ്രാര്‍ഥനാവേളയില്‍ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി അര്‍ജന്റിനയും ബ്രിട്ടനും തമ്മില്‍ തുടരുന്ന തര്‍ക്കം കഴിഞ്ഞയാഴ്ച ദ്വീപുവാസികള്‍ക്കിടയില്‍ ബ്രിട്ടന് നടത്തിയ വിവാദപരമായ ഹിതപരിശോധനയിലൂടെ വീണ്ടും സജീവമായ പശ്ചാത്തലത്തില്‍ മാര്‍പാപ്പയുടെ നിലപാടിന് വളരെ പ്രസക്തിയുണ്ട്. ഫാക്ലന്റില് കുടിയേറിയവരാണ് ബ്രിട്ടീഷുകാര്‍ എന്ന് അര്‍ജന്റിന പ്രസിഡന്റ് ക്രിസ്റ്റിന കിര്ച്്നര് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
janayugom
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment