Sunday, March 17, 2013
കെ എം ഷാജഹാന്റെ നിയമനവും സ്ഥാനക്കയറ്റവും; രേഖകള്‍ പിടിച്ചെടുത്തു
സി ഡിറ്റ് ഉദ്യോഗസ്ഥന് പുനര്‍നിയമനവും സ്ഥാനക്കയറ്റവും നല്‍കിയതിനെതിരെയുള്ള ലേകായുക്ത കേസില്‍ അന്വേഷണസംഘം ഫയലുകള്‍ പിടിച്ചെടുത്തു. ലോകായുക്ത നിര്‍ദേശപ്രകാരം എസ്പി ജി സോമശേഖരന്റെ നേതൃത്വത്തിലുള്ള സംഘം സി ഡിറ്റില്‍ എത്തി ഷാജഹാന്റെ നിയമനരേഖകളും വര്‍ക്ക് രജിസ്റ്ററും പേഴ്സണല്‍ ഫയലുകളും പിടിച്ചെടുത്തു. രേഖകള്‍ പിന്നീട് കോടതിയില്‍ ഹാജരാക്കും. അഡ്വ. എന്‍ എസ് ലാല്‍ മുഖേന സി ഡിറ്റ് ജീവനക്കാരനായ ഗോവിന്ദരുവാണ് ഹര്‍ജി നല്‍കിയത്. ഷാജഹാന് സി ഡിറ്റില്‍ പുനര്‍നിയമനം നല്‍കിയതും ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കിയതും ക്രമവിരുദ്ധമാണെന്നു കാട്ടി നല്‍കിയ ഹര്‍ജി ലോകായുക്ത ഫയലില്‍ സ്വീകരിച്ചിരുന്നു. സി ഡിറ്റില്‍ ഷാജഹാന്‍ ജോലിയില്‍ പ്രവേശിച്ചതും 2013 ജനുവരിയില്‍ സൈന്റിസ്റ്റായി ഷാജഹാന് സ്ഥാനക്കയറ്റം നല്‍കിയതും ക്രമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
1991ലാണ് കെ എം ഷാജഹാന്‍ റിസര്‍ച്ച് അസിസ്റ്റന്റായി സി ഡിറ്റില്‍ പ്രവേശിച്ചത്. സര്‍വീസ് റൂള്‍സും ലീഗല്‍ റൂള്‍സും പ്രകാരം മൂന്നുമാസം വരെയേ സാധാരണഗതിയില്‍ അവധി അനുവദിക്കൂ. എന്നാല്‍, "96 മുതല്‍ 2006 വരെ ഷാജഹാന്‍ സി ഡിറ്റില്‍ ജോലിയിലുണ്ടായിരുന്നില്ല. 2006 ജൂണ്‍ 26നു ഷാജഹാന്‍ ജോലിയില്‍ പ്രവേശിച്ചു. അന്നുതന്നെ പുനര്‍നിയമന ഉത്തരവും ഇറങ്ങി. 10 വര്‍ഷം ജോലിക്ക് എത്താതിരുന്നത് അവധിയായോ, ഡെപ്യൂട്ടേഷന്‍ ആയോ വര്‍ക്കിങ് അറേഞ്ച്മെന്റായോ കണക്കാക്കണമെന്നു കാട്ടി ഷാജഹാന്‍ സി ഡിറ്റ് ഡയറക്ടര്‍ക്ക് കത്തുനല്‍കിയിരുന്നു. ഇതില്‍ നിന്നുതന്നെ ഷാജഹാന്‍ പത്തുവര്‍ഷം ജോലിയില്‍ ഇല്ലായിരുന്നെന്ന് വ്യക്തമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഷാജഹാന് സ്ഥാനക്കയറ്റവും നല്‍കി. ഇതും നിയമപരമായി തെറ്റാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
deshabhimani
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment