Wednesday, March 20, 2013
സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ച ഉപരോധിക്കും
എല്ലാവര്‍ക്കും ഭൂമിയും വീടും തൊഴിലും വിദ്യാഭ്യാസവും സാമൂഹ്യനീതിയും ഉറപ്പു വരുത്തുക, വിലക്കയറ്റവും അഴിമതിയും തടയുക എന്ന മുദ്രാവാക്യമുയര്‍ത്തി മേയില്‍ ഒരാഴ്ച തുടര്‍ച്ചയായി സര്‍ക്കാര്‍ ഓഫീസുകള്‍ പിക്കറ്റ് ചെയ്യാന്‍ സിപിഐ എം തീരുമാനിച്ചു. സമരസന്ദേശ ജാഥയുടെ സമാപനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ ചേര്‍ന്ന മഹാറാലിയില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സമരപ്രഖ്യാപനം നടത്തി. വന്‍ കരഘോഷത്തോടെയാണ് റാലിക്കെത്തിയവര്‍ സമരപ്രഖ്യാപനത്തെ വരവേറ്റത്. കേന്ദ്ര-സംസ്ഥാന-ജില്ല -ബ്ലോക്ക് ഓഫീസുകളാണ് പിക്കറ്റ് ചെയ്യുക. ആവശ്യമെങ്കില്‍ നിയമംലംഘിച്ച് ജയിലില്‍ പോകും.മെയ് 15 നും 31നും ഇടയില്‍ വരുന്ന ഒരാഴ്ചയാണ് പിക്കറ്റിങ്. സമരത്തിന്റെ തീയതിയും രീതിയും സംസ്ഥാന കമ്മിറ്റികള്‍ തീരുമാനിക്കും. ലക്ഷക്കണക്കിന് ജനങ്ങള്‍ പങ്കെടുക്കും. മറ്റ് ഇടതുപക്ഷ പാര്‍ടികളുമായി ചേര്‍ന്ന് പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടം വ്യാപിപ്പിക്കും.
സമരസന്ദേശ ജാഥയില്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ തുടര്‍ച്ചയായ പ്രക്ഷോഭം നടത്തുമെന്നും കാരാട്ട് പറഞ്ഞു. ജനവിരുദ്ധ നവഉദാര നയങ്ങള്‍ ഇല്ലാതാക്കാന്‍ യുപിഎ സര്‍ക്കാരിനെ പുറത്താക്കണം. കോര്‍പറേറ്റുകള്‍ക്കും വന്‍കിട വ്യവസായികള്‍ക്കും വേണ്ടിയാണ് കേന്ദ്ര ഭരണം. ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവയുടെ സബ്സിഡി വെട്ടിക്കുറയ്ക്കുന്ന ഭരണാധികാരികള്‍ വന്‍കിട ബിസിനസുകാര്‍ക്ക് ലക്ഷക്കണക്കിന് കോടിയുടെ ഇളവ് നല്‍കുന്നു. യുപിഎയ്ക്ക് ബദല്‍ ബിജെപിയല്ല. എന്‍ഡിഎ ആറു വര്‍ഷം ഭരിച്ചപ്പോഴും നവ ഉദാരനയമാണ് പിന്തുടര്‍ന്നത്. നരേന്ദ്രമോഡി മുന്നോട്ടുവയ്ക്കുന്ന ഗുജറാത്ത് മാതൃക കോര്‍പറേറ്റുകള്‍ക്ക് തുച്ഛവിലയ്ക്ക് ഭൂമിയും വൈദ്യുതിയും ലഭ്യമാക്കലും നികുതി ഇളവ് നല്‍കലുമാണ്. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ ഏറ്റവുമധികമുള്ളതും ഗുജറാത്തിലാണ്. ബിജെപിക്ക് ബദലാവാന്‍ കഴിയില്ല. ഭൂരഹിത കര്‍ഷകര്‍ക്ക് ഭൂമി നല്‍കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, നവ ഉദാരവല്‍ക്കരണ നയത്തില്‍ മാറ്റം വരുത്തുക തുടങ്ങിയവ നടപ്പാക്കണമെങ്കില്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ബദല്‍ ശക്തിപ്പെടണം. രാഷ്ട്രീയ ബദല്‍ ജനങ്ങളുടെ സമരത്തിലൂടെ ഉരുത്തിരിഞ്ഞുവരണം. ഇതിനാണ് സിപിഐ എമ്മും ഇടതുപക്ഷവും പൊരുതുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള റാലിയും ജാഥയുമല്ല സിപിഐ എം നടത്തുന്നതെന്നും കാരാട്ട് പറഞ്ഞു.
(വി ബി പരമേശ്വരന്‍)
deshabhimani 200313
Labels:
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment