Sunday, March 17, 2013
ആരോഗ്യവകുപ്പില്‍ കോടികള്‍ ധൂര്‍ത്തടിച്ച് സിംകാര്‍ഡ് പദ്ധതി
സ്വകാര്യമൊബൈല്‍കമ്പനിയുമായി ചേര്‍ന്ന് ആരോഗ്യവകുപ്പില്‍ കോടികള്‍ ധൂര്‍ത്തടിച്ച് നിര്‍ബന്ധിത സിംകാര്‍ഡ് പദ്ധതി. ശുചീകരണഫണ്ടില്‍നിന്ന് പണമെടുത്താണ് ധൂര്‍ത്ത്. ടെന്‍ഡര്‍ ക്ഷണിക്കാതേയും പൊതുമേഖലാകമ്പനിയായ ബിഎസ്എന്‍എല്ലിനെ ഒഴിവാക്കിയുമാണ് വോഡാഫോണിന് കരാര്‍ നല്‍കിയത്. സംസ്ഥാനത്തെ ആറായിരത്തോളം ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സുമാര്‍ക്കാണ് ആദ്യഘട്ടത്തില്‍ എന്‍ആര്‍എച്ച്എം മുഖേന പദ്ധതി നടപ്പാക്കിയത്. പദ്ധതിക്ക് എന്‍ആര്‍എച്ച്എം ഫണ്ടില്‍നിന്ന് രണ്ടു കോടിയില്‍പ്പരം രൂപ ചെലവഴിച്ചു. ഉപയോക്താക്കള്‍ക്ക് 300രൂപയുടെ കോള്‍ സൗജന്യമായി വിളിക്കാം. മാസംതോറും 18 ലക്ഷം രൂപയോളമാണ് ചെലവ്. തുക എന്‍ആര്‍എച്ച്എമ്മിന്റെ ശുചീകരണഫണ്ടില്‍നിന്ന് ചെലവഴിക്കാനാണ് തീരുമാനം. സിംകാര്‍ഡ് നിര്‍ബന്ധമായും വാങ്ങണമെന്നാണ് നേഴ്സുമാര്‍ക്കുള്ള നിര്‍ദേശം. മറ്റു നെറ്റ്വര്‍ക്കില്‍നിന്നും മാറാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്കും സ്വകാര്യ കമ്പനിയുടെ സിംകാര്‍ഡ് നിര്‍ബന്ധമാക്കി.
കഴിഞ്ഞ ജനുവരിമുതലാണ് പദ്ധതി നടപ്പാക്കിയത്. സംസ്ഥാനത്തെ മൂവായിരത്തോളം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കും നാനൂറോളം സൂപ്പര്‍വൈസര്‍മാര്‍ക്കും ഇരുന്നൂറോളം ഹോസ്പിറ്റല്‍ പിആര്‍ഒമാര്‍ക്കും ഈ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനും സര്‍ക്കാര്‍ഫണ്ടില്‍നിന്നും ലക്ഷങ്ങള്‍ ഒഴുക്കാനാണ് തീരുമാനം. സര്‍ക്കാര്‍സ്ഥാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളുമായി കരാറുണ്ടാക്കുകയാണ് പതിവ്. ഇതുമാറ്റിയാണ് വോഡാഫോണുമായുള്ള കരാര്‍. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനായ സംസ്ഥാന ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫയര്‍ സൊസൈറ്റിയാണ് സിംകാര്‍ഡ് നല്‍കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ജീവനക്കാരെ ഏകോപിപ്പിക്കാനും എന്‍ആര്‍എച്ച്എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും പദ്ധതി സഹായിക്കുമെന്നാണ് അധികൃതരുടെ വാദം.
(ടി വി വിനോദ്)
deshabhimani 170313
Subscribe to:
Post Comments (Atom)
No comments:
Post a Comment