Friday, March 22, 2013

ആര്‍എംപിയുടെയും "മ" പത്രങ്ങളുടെയും ആരോപണം പൊളിയുന്നു


ചന്ദ്രശേഖരന്‍ വധക്കേസില്‍ കുടുക്കി ജയിലിലടച്ച സിപിഐ എം നേതാവ് പി മോഹനനെ രക്ഷപ്പെടുത്താന്‍ പാര്‍ടി കപട നാടകം കളിക്കുന്നുവെന്ന ആര്‍എംപി ആരോപണം പൊളിയുന്നു. ചന്ദ്രശേഖരന്‍ വധം ഏറ്റെടുത്ത് ആഘോഷിക്കുന്ന മാതൃഭൂമി പത്രത്തിന്റെ പഴയ താളുകളാണ് ഇതിന് തെളിവാകുന്നത്. പാര്‍ടിയെ തെറ്റിദ്ധരിച്ച് പുറത്തുപോയവര്‍ കേസുകളില്‍ പ്രതികളാകുന്നത് പാര്‍ടിയിലേക്ക് തിരിച്ചു വരുന്നതിന് തടസ്സമാകരുതെന്ന നിലപാടാണ് സിപിഐ എം എന്നും സ്വീകരിച്ചത്. ഇതുസംബന്ധിച്ച് നേരത്തെ പാര്‍ടി പ്രസ്താവനയിറക്കിയപ്പോള്‍ "സിപിഐ എം നിലപാടില്‍ മാറ്റം: റവല്യൂഷണറിക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുന്നുവെന്നായിരുന്നു" 2011 ഒക്ടോബര്‍ 14ന് മാതൃഭൂമി നല്‍കിയ വാര്‍ത്ത. രണ്ടു വര്‍ഷം മുമ്പ് നല്‍കിയ വാര്‍ത്ത മറന്നാണ് പി മോഹനനും ഏരിയാ ആക്ടിങ് സെക്രട്ടറി ഇ എം ദയാനന്ദനും വാദികളായ 2009ലെ കേസിനെച്ചൊല്ലി പൊള്ളയായ വാദങ്ങള്‍ നിരത്തുന്നത്. ഇതുസംബന്ധിച്ച് മാതൃഭൂമി, മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങളും ആര്‍എംപിയും വീണ്ടും നുണകള്‍ മെനയുകയാണ്. പാര്‍ടി നേരത്തെയെടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. ഇത് പുതിയ നാടകമാണെന്നും ചന്ദ്രശേഖരന്‍ വധക്കേസിനെ സ്വാധീനിക്കാനാണെന്നും നുണക്കഥ പ്രചരിപ്പിക്കുകയാണ് ആര്‍എംപിയുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും ലക്ഷ്യം.

പി മോഹനന്‍, ഇ എം ദയാനന്ദന്‍ എന്നിവര്‍ വാദികളായ കേസുകള്‍ക്കു പുറമെ ലോക്കല്‍ സെക്രട്ടറി പി രാജന്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ടി കെ രാജന്‍, എം കെ രാഘവന്‍, പി കെ സുരേന്ദ്രന്‍, തട്ടോളിക്കര കിഴക്ക് ബ്രാഞ്ച് സെക്രട്ടറി രഞ്ജിത്ത്, പാര്‍ടി അംഗമായ സനൂപ് എന്നിവര്‍ നല്‍കിയ കേസുകളും ഇതിനകം തീര്‍പ്പായി. പാര്‍ടി വിട്ടവരെ തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി മറ്റു ചില കേസുകളും പിന്‍വലിച്ചു. വസ്തുതകള്‍ ഇതായിരിക്കെയാണ് ആര്‍എംപി സംഘത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനും ശത്രുത വളര്‍ത്താനുമുള്ള പുതിയ നീക്കം.

deshabhimani

No comments:

Post a Comment