കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ പരിചയക്കാര്‍ തന്നെയാണ് പ്രതികളെന്നാണ് റിപ്പോര്‍ട്ട്. ദീപാവലിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പൂജയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച ശേഷം ഇവര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. പ്രതികളെ കുട്ടി തിരിച്ചറിഞ്ഞതായി പൊലീസ് അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി 9നും 11നും ഇടയിലാണ് സംഭവം. ചടങ്ങുകള്‍ക്ക് ശേഷം തനിച്ചു വീട്ടിലേക്ക് പോകാന്‍ മടിച്ച കുട്ടിയെ വീട്ടിലാക്കാമെന്ന് പറഞ്ഞ് ഇവര്‍ കൂട്ടിക്കൊണ്ടുപോകുകയും ഒറ്റപ്പെട്ട പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. നിര്‍ബന്ധിപ്പിച്ച് ബിയര്‍ കുടിപ്പിച്ച ശേഷമാണ് ഇവര്‍ കുട്ടിയെ പീഡിപ്പിച്ചത്.
പരാതിയെ തുടര്‍ന്ന് ഐപിസി 376(ജി) വകുപ്പ് പ്രകാരം ദിന്‍ദോഷി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ ഇരുപതിനടുത്ത് പ്രായം വരുന്നവരാണെന്നും ഇവരില്‍ ചിലര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും പൊലീസ് വെളിപ്പെടുത്തി.
deshabhimani
No comments:
Post a Comment