നടി ശ്വേത മേനോനോട് താന്‍ മാപ്പ് പറഞ്ഞത് തെറ്റ് ചെയ്തത് കൊണ്ടല്ല പരിപാടിയുടെ സംഘാടകന്‍ എന്ന നിലയിലാണെന്ന് എന്‍ പീതാംബരക്കുറുപ്പ് എംപി. പരിപാടിയില്‍ ശ്വേതയ്ക്ക് വിഷമം നേരിട്ടതിന്റെ പേരിലാണ് താന്‍ ഖേദം പ്രകടിപ്പിച്ചത്. മനപൂര്‍വ്വം ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാനോടൊപ്പം വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു പീതാംബരക്കുറുപ്പ്.
പരാതി പിന്‍വലിക്കാന്‍ തയ്യാറായത് ശ്വേത മേനോന് വൈകിവന്ന വിവേകമാണെന്ന് പ്രതാപവര്‍മ്മ തമ്പാന്‍ പ്രതികരിച്ചു. കേസുമായി മുന്നോട്ട് പോയാല്‍ തന്റെ വാദം തെളിയിക്കാന്‍ ശ്വേതയ്ക്ക് കഴിയില്ലെന്ന് ഉറപ്പുള്ളതിനാലാണ് പിന്‍മാറിയത്. പരാതിയില്‍ നിന്ന് ശ്വേത പിന്‍മാറിയിട്ടും നിയമനടപടിയുമായി മുന്നോട്ട് പോകുന്ന ഡിവൈഎഫ്ഐയുടെ പ്രവര്‍ത്തനം സംശയാസ്പദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
deshabhimani
No comments:
Post a Comment