Friday, March 23, 2012

വിജയാഘോഷത്തിന്റെ മറവില്‍ അക്രമം; 4 സ്ത്രീകള്‍ക്ക് പരിക്ക്

കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ കോളനിയില്‍ അക്രമവും അഴിഞ്ഞാട്ടവും. സംഭവത്തില്‍ നാലു സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഏഴക്കരനാട് വില്ലംകുഴി കോളനിയില്‍ ബുധനാഴ്ച പകല്‍ രണ്ടോടെയാണ് അക്രമം നടന്നത്. പരിക്കേറ്റ കോളനി നിവാസികളായ ലളിത, ഗീത, സുജാത, മഞ്ജു എന്നിവരെ എ പി വര്‍ക്കി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനൂപ് ജേക്കബിന്റെ വിജയം ആഘോഷിച്ച് മസ്ദ ലോറിയില്‍പ്രകടനമായി എത്തിയ പതിനഞ്ചോളം പ്രവര്‍ത്തകരാണ് കോളനിയില്‍ അക്രമം അഴിച്ചുവിട്ടത്. കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എസ് രാജേഷിന്റെ അച്ഛന്‍ ശശിയുടെയും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ജയ് തോമസിന്റെയും നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്.

സംഘം എത്തുമ്പോള്‍ കോളനിയില്‍ ടാങ്കറില്‍ കുടിവെള്ള വിതരണം നടക്കുന്നുണ്ടായിരുന്നു. കോളനിയില്‍ ഉള്ളവര്‍ എല്‍ഡിഎഫിന് വോട്ട്ചെയ്തവരാണെന്നും ഇവര്‍ക്ക് വെള്ളം കൊടുക്കരുതെന്നും പറഞ്ഞ് ആഘോഷക്കാര്‍ അസഭ്യവര്‍ഷം തുടങ്ങി. തുടര്‍ന്ന് ഭീഷണിപ്പെടുത്തി ടാങ്കര്‍ പറഞ്ഞയച്ചു. പിന്നീട് അരമണിക്കൂറോളം കോളനിപ്രദേശത്ത്ഇവരുടെ അഴിഞ്ഞാട്ടമായിരുന്നു. പുരുഷന്മാര്‍ ജോലിക്കു പോയതിനാല്‍ വീടുകളില്‍ സ്ത്രീകളും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ വീടുകളില്‍ നിന്നു വിളിച്ചിറക്കി അസഭ്യം പറയുകയും അശ്ലീല ചേഷ്ടകള്‍ കാണിക്കുകയുമായിരുന്നു സംഘം. കലിയടങ്ങി സംഘം മടങ്ങാനൊരുങ്ങുമ്പോള്‍ ഏതാനും പേര്‍ ചോദ്യംചെയ്യാനെത്തി. ഇതോടെ സംഘം ഇവരുമായി ഏറ്റുമുട്ടി. സ്ത്രീകള്‍ക്കു നേരെയും ആക്രമണമുണ്ടായി. ഇതിലാണ് നാലു സ്ത്രീകള്‍ക്ക് പരിക്കേറ്റത്.

സംഭവത്തെത്തുടര്‍ന്ന് എട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുത്തിരിക്കുകയാണ്. മൂവാറ്റുപുഴ ഡിവൈഎസ്പി, പുത്തന്‍കുരിശ് സിഐ, രാമമംഗലം എസ്ഐ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ്സംഘം തികച്ചും പക്ഷപാതപരമായാണ് പെരുമാറിയതെന്ന് കോളനിവാസികള്‍ പറഞ്ഞു. കോളനിയില്‍ അക്രമം നടത്തിയതിലും എല്‍ഡിഎഫ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയതിലും സിപിഐ എം മണീട് ലോക്കല്‍ സെക്രട്ടറി കെ എസ് രാജു പ്രതിഷേധിച്ചു.

deshabhimani 230312

1 comment:

  1. കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ കോളനിയില്‍ അക്രമവും അഴിഞ്ഞാട്ടവും. സംഭവത്തില്‍ നാലു സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഏഴക്കരനാട് വില്ലംകുഴി കോളനിയില്‍ ബുധനാഴ്ച പകല്‍ രണ്ടോടെയാണ് അക്രമം നടന്നത്. പരിക്കേറ്റ കോളനി നിവാസികളായ ലളിത, ഗീത, സുജാത, മഞ്ജു എന്നിവരെ എ പി വര്‍ക്കി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനൂപ് ജേക്കബിന്റെ വിജയം ആഘോഷിച്ച് മസ്ദ ലോറിയില്‍പ്രകടനമായി എത്തിയ പതിനഞ്ചോളം പ്രവര്‍ത്തകരാണ് കോളനിയില്‍ അക്രമം അഴിച്ചുവിട്ടത്. കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എസ് രാജേഷിന്റെ അച്ഛന്‍ ശശിയുടെയും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ജയ് തോമസിന്റെയും നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്.

    ReplyDelete