അധികാരം കിട്ടിയപ്പോള്‍ ജനങ്ങളെ വഞ്ചിച്ചു:
തിരൂരങ്ങാടി: കണ്ടല്‍ക്കാടിനെതിരെ വാളെടുത്തവരും കമ്യൂണിറ്റി റിസര്‍വിനെതിരെ കൊടിപിടിച്ചവരും അധികാരം കിട്ടിയപ്പോള്‍ നിലപാട് മാറ്റി. കമ്യൂണിറ്റി റിസര്‍വിനെ എതിര്‍ത്തവരെത്തന്നെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ വള്ളിക്കുന്നില്‍ വ്യാപക പ്രതിഷേധം. വ്യാഴാഴ്ച ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗമാണ് നിലവിലുള്ള അംഗങ്ങളെ മാറ്റി യുഡിഎഫ് പ്രതിനിധികളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എല്‍ഡിഎഫ് അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് കമ്യൂണിറ്റി റിസര്‍വിനും കണ്ടല്‍ക്കാടിനുമെതിരെ ചന്ദ്രഹാസം ഇളക്കിയവരെത്തന്നെ ഇതിന്റെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ടി പി അഹമ്മദ്കുട്ടി, ടി പി വിജയന്‍ , സിദ്ദീഖ് എന്നിവരെയാണ് പുതിയ അംഗങ്ങളായി തെരഞ്ഞെടുത്തത്. യു കലാനാഥന്‍ , പി സുനില്‍കുമാര്‍ , സി നാരായണന്‍ എന്നിവരുടെ സ്ഥാനത്തേക്കാണ് ഇവരുടെ കാലാവധി തീരുംമുമ്പ് പകരക്കാരെ നിശ്ചയിച്ചത്.
പ്രത്യേക ഭരണഘടന പ്രകാരം പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി റിസര്‍വ് മാനേജ്മെന്റ് കമ്മിറ്റിയുടെ കാലാവധി അഞ്ച് വര്‍ഷമാണ്. ഭരണസ്വാധീനം മറയാക്കിയാണ് യുഡിഎഫുകാരെ തിരുകിക്കയറ്റുന്നത്. പഞ്ചായത്തംഗംകൂടിയായ ടി പി അഹമ്മദ്കുട്ടി കമ്യൂണിറ്റി റിസര്‍വ് പ്രതിരോധ സമിതി ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയാണ്. വള്ളിക്കുന്നില്‍ കണ്ടല്‍ക്കാടും റിസര്‍വും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നിരവധി സമരത്തിന് അഹമ്മദ്കുട്ടി നേതൃത്വം നല്‍കിയിട്ടുണ്ട്.
ഡിഎഫ്ഒ, കമ്യൂണിറ്റി റിസര്‍വ് കമ്മിറ്റി ഓഫീസുകളിലേക്ക് ജനങ്ങളെ ഇളക്കിവിട്ട് സമരം നയിച്ചവരുടെ തനിനിറമാണ് ഇപ്പോള്‍ പുറത്തായത്. അന്നത്തെ വനംവകുപ്പ് മന്ത്രിയടക്കമുള്ളവരെ കമ്യൂണിറ്റി റിസര്‍വിന്റെ പേരില്‍ തടയാന്‍ ശ്രമിച്ചതും യുഡിഎഫായിരുന്നു. പ്രതിരോധ സമിതിയിലും കമ്യൂണിറ്റി റിസര്‍വ് കമ്മിറ്റിയിലും ഒരേസമയം പ്രവര്‍ത്തിക്കുന്ന അഹമ്മദ്കുട്ടി പഞ്ചായത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. ഇത്തരക്കാര്‍ കൈയടക്കുന്ന കമ്മിറ്റിയില്‍നിന്ന് പരിസ്ഥിതി പ്രേമികള്‍ക്ക് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ജനാധിപത്യ മര്യാദ ലംഘിച്ച് കണ്ടല്‍ - കമ്യൂണിറ്റി റിസര്‍വ് വിരോധികളെ തിരുകിക്കയറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എല്‍ഡിഎഫ് വള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ മാറ്റാനുള്ള നീക്കം ചെറുക്കുമെന്നും എല്‍ഡിഎഫ് മുന്നറിയിപ്പ് നല്‍കി.
deshabhimani 230312
കണ്ടല്‍ക്കാടിനെതിരെ വാളെടുത്തവരും കമ്യൂണിറ്റി റിസര്‍വിനെതിരെ കൊടിപിടിച്ചവരും അധികാരം കിട്ടിയപ്പോള്‍ നിലപാട് മാറ്റി. കമ്യൂണിറ്റി റിസര്‍വിനെ എതിര്‍ത്തവരെത്തന്നെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ വള്ളിക്കുന്നില്‍ വ്യാപക പ്രതിഷേധം. വ്യാഴാഴ്ച ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗമാണ് നിലവിലുള്ള അംഗങ്ങളെ മാറ്റി യുഡിഎഫ് പ്രതിനിധികളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എല്‍ഡിഎഫ് അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് കമ്യൂണിറ്റി റിസര്‍വിനും കണ്ടല്‍ക്കാടിനുമെതിരെ ചന്ദ്രഹാസം ഇളക്കിയവരെത്തന്നെ ഇതിന്റെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ReplyDelete