Friday, March 23, 2012

വാതക വിലവര്‍ധന അനിവാര്യം: പ്രധാനമന്ത്രി

ഊര്‍ജ്ജ വിതരണം വ്യാപിപ്പിക്കുന്നതിന് വിലയുടെ പുനര്‍നിര്‍ണ്ണയം ആവശ്യമാണെന്ന് പ്രധാനമന്ത്രി. എഷ്യ ഗ്യാസ് പാട്ണര്‍ഷിപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലനിര്‍ണ്ണയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ തുടരും. പ്രകൃതി വാതകത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് വിലവര്‍ധന ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ എണ്ണ-പ്രകൃതി വാതക മേഖലയിലെ വിഭവ സാധ്യത നിക്ഷേപകര്‍ക്കും ജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടും. വാതക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ ഇടപെടും. ഇന്ത്യയിലെ വാതക ആവശ്യകത 14% വര്‍ധിച്ചു. വാതക-എണ്ണ മേഖലയില്‍ 14 ദശലക്ഷം ഡോളറിന്റെ നിക്ഷേപം പര്യവേഷണ അനുമതി സമീപനത്തിലൂടെ നേടാനായതായും അദ്ദേഹം പറഞ്ഞു.

deshabhimani news

1 comment:

  1. ഊര്‍ജ്ജ വിതരണം വ്യാപിപ്പിക്കുന്നതിന് വിലയുടെ പുനര്‍നിര്‍ണ്ണയം ആവശ്യമാണെന്ന് പ്രധാനമന്ത്രി. എഷ്യ ഗ്യാസ് പാട്ണര്‍ഷിപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലനിര്‍ണ്ണയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ തുടരും. പ്രകൃതി വാതകത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് വിലവര്‍ധന ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

    ReplyDelete