ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരില്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്താന്‍ പരിഗണിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് 10 യൂറോപ്യന്‍ രാജ്യങ്ങളെയും ജപ്പാനെയും ഒഴിവാക്കി. ഇവ ഇറാനില്‍നിന്നുള്ള ഇറക്കുമതിയില്‍ ഗണ്യമായ കുറവ് വരുത്തിയതിനാലാണ് ഒഴിവാക്കുന്നതെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍ പ്രഖ്യാപിച്ചു. ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ 12 രാജ്യം ഇറക്കുമതി കുറച്ചില്ലെങ്കില്‍ അവയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയേക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഈ രാജ്യങ്ങള്‍ നിരീക്ഷണത്തിലാണ്. അവ ഉപരോധ ഭീഷണിയില്‍നിന്ന് ഒഴിവാക്കപ്പെട്ട രാജ്യങ്ങളുടെ മാതൃക അനുകരിച്ച് ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു.
ജപ്പാനു പുറമെ ബ്രിട്ടന്‍ , ഫ്രാന്‍സ്, ജര്‍മനി, സ്പെയിന്‍ , ഇറ്റലി, ഗ്രീസ്, ബെല്‍ജിയം, ചെക് റിപ്പബ്ലിക്, നെതര്‍ലന്‍ഡ്സ്, പോളണ്ട് എന്നീ രാജ്യങ്ങളെയാണ് ഉപരോധത്തില്‍നിന്ന് ഒഴിവാക്കുന്നതെന്ന് ഹിലരി ക്ലിന്റന്‍ പ്രഖ്യാപിച്ചു. ദേശീയ പ്രതിരോധ അധികാര നിയമം 2012 അനുസരിച്ചുള്ള ഉപരോധം ഈ രാജ്യങ്ങളിലെ ധനസ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് താന്‍ കോണ്‍ഗ്രസിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഹിലരി പറഞ്ഞു.
അമേരിക്ക ഇറാനെതിരെ ഏകപക്ഷീയമായി നടപ്പാക്കുന്ന ഉപരോധത്തിന്റെ ഭാഗമായി തങ്ങളുടെ ആഭ്യന്തര നിയമം ഉപയോഗിച്ച് മറ്റ് രാജ്യങ്ങള്‍ക്കെതിരെയും ഉപരോധഭീഷണി മുഴക്കുന്നതിനെ ചൈന രൂക്ഷമായി വിമര്‍ശിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരമില്ലാത്ത ഏകപക്ഷീയ നടപടികള്‍ക്ക് ചൈന എതിരാണെന്ന് വിദേശ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ഒരു രാജ്യം തങ്ങളുടെ ആഭ്യന്തര നിയമമനുസരിച്ച് മറ്റൊരു രാജ്യത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെ ചൈന എന്നും എതിര്‍ത്തിട്ടുണ്ട്- വക്താവ് ഹോങ് ലീ അറിയിച്ചു. ചൈന ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നത് അംഗീകൃത മാര്‍ഗങ്ങളിലൂടെയാണ്. അത് യുഎന്‍ പ്രമേയത്തിന്റെ ലംഘനമല്ല. മറ്റൊരു രാജ്യത്തിന്റെയോ അന്താരാഷ്ട്ര സമൂഹത്തിന്റെയോ താല്‍പ്പര്യത്തിന് അത് ദോഷകരവുമല്ല- ലീ വ്യക്തമാക്കി.
അമേരിക്കന്‍ ഉപരോധ ഭീഷണിയെക്കുറിച്ച് ഇന്ത്യ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇന്ത്യ ഇറാനില്‍നിന്നുള്ള എണ്ണ ഉപരോധം ഗണ്യമായി വെട്ടിക്കുറച്ചിട്ടും തൃപ്തിയാകാതെയാണ് അമേരിക്ക ഭീഷണി തുടരുന്നത്.
deshabhimani 240312

ReplyDelete