കാസര്‍കോട്: കലക്ടറേറ്റ് മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ കാസര്‍കോട്ടെ വനിതാപ്രവര്‍ത്തക പി ആര്‍ ഉഷയുടെ നില ഗുരുതരം. അടുത്തിടെ ഗര്‍ഭപാത്രം നീക്കല്‍ ശസ്ത്രക്രിയക്കു വിധേയയായ ഇവരുടെ അടിവയറ്റിലെ ശസ്ത്രക്രീയാ മുറിവിലാണ് ആണ്‍പൊലീസുകാര്‍ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിയത്. മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണിപ്പോള്‍ ഉഷ. പെന്‍ഷന്‍ പ്രായം കൂട്ടിയതിനെതിരെ ഇടതുപക്ഷ യുവജനസംഘടനകള്‍ നടത്തിയ മാര്‍ച്ചിനു നേരെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടത്. അവശനിലയിലായ ഉഷയെ(36) ബുധനാഴ്ചതന്നെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ലാത്തിയടിയും മുറിവിലെ ചവിട്ടും കൊണ്ട് ബോധരഹിതയായ ഇവരെ ശ്വാസതടസ്സം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. രാത്രി ബോധം വീണ്ടുകിട്ടിയെങ്കിലും ശ്വാസതടസം മാറിയില്ല. വ്യാഴാഴ്ച ദ്രവാഹാരം കൊടുത്തെങ്കിലും ഛര്‍ദിക്കുകയാണ്. ശസ്ത്രക്രീയ അടുത്തിടെ കഴിഞ്ഞ ആളായതിനാല്‍ നിരീക്ഷണം തുടരണമെന്നും ഛര്‍ദി തുടരുന്നത് ആശങ്കാജനകമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഡിവൈഎഫ്ഐ ബന്തടുക്ക ഒന്നാം വില്ലേജ് വൈസ് പ്രസിഡന്റും സിപിഐ എം മലാംകുണ്ട് ബ്രാഞ്ച് സെക്രട്ടറിയുമായ ഉഷ ശസ്ത്രക്രിയയെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഒരുവിധം സുഖം പ്രാപിച്ചതിനെ തുടര്‍ന്നാണ്, പെന്‍ഷന്‍ പ്രയം കൂട്ടിയതിനെതിരായ സമരത്തിനെത്തിനെത്തിയത്.
കലക്ടറേറ്റ് മാര്‍ച്ചില്‍ ഉഷ ഉള്‍പ്പെടെ ഏതാനും വനിതാ പ്രവര്‍ത്തകര്‍ മുന്‍നിരയിലുണ്ടായിരുന്നു. സഹപ്രവര്‍ത്തകരെ പൊലീസ് മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. ലാത്തിയടി തടയാന്‍ ശ്രമിച്ച ഉഷയെ വനിതാപൊലീസുകാരാണ് പുരുഷ പൊലീസുകാര്‍ക്ക് മുന്നിലേക്ക് തള്ളിയിട്ടത്. ഇവരാണ് അടിവയറ്റില്‍ ചവിട്ടിയത്. വേദനകൊണ്ടു പുളഞ്ഞ ഉഷയെ പൊലീസ് വീണ്ടും ലാത്തികൊണ്ട് അടിച്ചു. ദേഹത്ത് പല സ്ഥലത്തും ലാത്തിയടിയുടെ പാടുണ്ട്. അവശയായി ശ്വാസം കിട്ടാതെ വിഷമിച്ച ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും പൊലീസ് സമ്മതിച്ചില്ല. പിന്നീട് എല്‍ഡിഎഫ് നേതാക്കള്‍ ഇടപെട്ടാണ് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയത്.
ബന്തടുക്ക വീട്ടിയാടി സ്വദേശിനിയാണ് ഉഷ. ടാപ്പിങ് തൊഴിലാളിയായ കൃഷ്ണന്‍കുട്ടിയാണ് ഭര്‍ത്താവ്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളായ രണ്ടു മക്കളുണ്ട്. സിപിസിആര്‍ഐയുടെ നേതൃത്വത്തിലുള്ള സ്ത്രീകളുടെ തെങ്ങുകയറ്റ പരിശീലകകൂടിയാണ്.
പാലക്കാട്ട് 2 പേര്‍ക്ക് കേള്‍വി നഷ്ടമായി
പാലക്കാട്: ഇടത് യുവജന സംഘടനാ പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചിനിടെ പൊലീസ് നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ പരിക്കേറ്റ രണ്ടുപേര്‍ക്ക് കേള്‍വിശക്തി നഷ്ടമായി. ഡിവൈഎഫ്ഐ ചിറ്റൂര്‍ ബ്ലോക്ക് സെക്രട്ടറി ബിനു, ഡിവൈഎഫ്ഐ ഒലവക്കോട് വില്ലേജ് സെക്രട്ടറി മണികണ്ഠന്‍ എന്നിവരുടെ കേള്‍വിശക്തിയാണ് നഷ്ടമായത്. ബിനുവിന്റെ ഇടതുചെവി വേര്‍പ്പെട്ടു. ശ്രവണശേഷിയും നിലച്ചു. പൊള്ളാച്ചി എംആര്‍സി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിനുവിന് 15 ദിവസംകഴിഞ്ഞ് പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവരും. മണികണ്ഠന്റെ ചെവിയില്‍നിന്ന് രക്തം വരുന്നത് തടയാനായിട്ടില്ല. ഗ്രനേഡേറ്റ് ശരീരമാസകലം മുറിവുമുണ്ട്. ഇരുവരുടെയും ചികിത്സയ്ക്ക് മാസങ്ങള്‍ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
37 പ്രവര്‍ത്തകര്‍ക്കാണ് പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റത്. നാലുപേര്‍ ഇപ്പോഴും പാലക്കാട് പാലന ആശുപത്രിയില്‍ ചികിത്സയിലാണ്. യാക്കരയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ശിവദാസന്റെ കാലും കൈയും ഒടിഞ്ഞു. പുതുശേരി സ്വദേശി മുരളിയുടെ പുറത്ത് 18 തുന്നലുണ്ട്. ഇതിനുപുറമെ ഇരുകാലിനും മുറിവുണ്ട്. മുണ്ടൂരിലെ രതീഷ്, കോങ്ങാട്ടിലെ സുരേഷ് എന്നിവരുടെ കാല്‍മുട്ടിന്റെ ചിരട്ട തകര്‍ന്നു.
deshabhimani news
കലക്ടറേറ്റ് മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ കാസര്‍കോട്ടെ വനിതാപ്രവര്‍ത്തക പി ആര്‍ ഉഷയുടെ നില ഗുരുതരം. അടുത്തിടെ ഗര്‍ഭപാത്രം നീക്കല്‍ ശസ്ത്രക്രിയക്കു വിധേയയായ ഇവരുടെ അടിവയറ്റിലെ ശസ്ത്രക്രീയാ മുറിവിലാണ് ആണ്‍പൊലീസുകാര്‍ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിയത്. മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണിപ്പോള്‍ ഉഷ. പെന്‍ഷന്‍ പ്രായം കൂട്ടിയതിനെതിരെ ഇടതുപക്ഷ യുവജനസംഘടനകള്‍ നടത്തിയ മാര്‍ച്ചിനു നേരെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടത്.
ReplyDeleteവളരെ നന്നായി.... അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരിക്കണം ....
ReplyDeleteAth Wahidineppolulla Nattellillatthavarute Veettukarodu paranjal mathi
ReplyDeleteഅത് വാഹിദിനെപ്പോലുള്ള നട്ടെല്ലില്ലാത്തവരുടെ വീട്ടുകാരോട് പറഞ്ഞാല്‍ മതി
ReplyDelete