മികച്ച പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായ സി കെ ചന്ദ്രപ്പന്‍ പാര്‍ലമെന്റില്‍ തൃശൂരിനെ പ്രതിനിധീകരിച്ച നാളുകളില്‍ മണ്ഡലത്തില്‍ നടന്നത് റെക്കോഡ് വികസനപ്രവര്‍ത്തനങ്ങള്‍ . എംപിയായിരിക്കെ സി കെ ചന്ദ്രപ്പന്റെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് അനുവദിച്ച പത്തുകോടി രൂപയുടെ 95 ശതമാനവും വിവിധ പദ്ധതികള്‍ക്ക് ഉപയോഗിച്ചു. എംപിയായിരുന്ന ചന്ദ്രപ്പന്റെ ശ്രമഫലമായി എന്‍എച്ച് 17, 47 എന്നീ റോഡുകളുടെ നവീകരണത്തിന് പണം അനുവദിച്ചു. ദേശീയ ജലപാതയ്ക്ക് ഫിനാന്‍സ് കമീഷന്‍ അനുവദിച്ച പ്രത്യേക പാക്കേജുകൂടി ഉപയോഗപ്പെടുത്തി കോട്ടപ്പുറത്തുനിന്ന് കാസര്‍കോടുവരെയുള്ള ജലപാതയ്ക്ക് നടപടിയായി. ഇതിനുപുമെ എയര്‍പോര്‍ട്ട്-സീ പോര്‍ട്ട് കണക്ടിവിറ്റിയുടെ ഭാഗമായി കൊടുങ്ങല്ലൂര്‍ -കാലടി ജലപാതയ്ക്ക് അംഗീകാരവും നേടി. അളഗപ്പ ടെക്സ്റ്റൈല്‍സ് നവീകരിച്ച് എന്‍ടിസിയുടെ യൂണിറ്റുകളില്‍ ഏറ്റവും മികച്ചതാക്കി. തൃശൂര്‍ റെയില്‍വേ സ്റ്റേഷന് രണ്ടാം പ്രവേശന കവാടം അനുവദിപ്പിച്ചു. ഫൂട്ട് ഓവര്‍ബ്രിഡ്ജ് എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്നതിന് അനുവാദം നേടി. ചെന്നൈ -ആലപ്പി തീവണ്ടി സൂപ്പര്‍ഫാസ്റ്റാക്കിയപ്പോള്‍ തൃശൂരില്‍നിന്നുയര്‍ന്ന ജനരോഷം ചന്ദ്രപ്പന്‍ മന്ത്രി വേലുവിനെ അറിയിക്കുകയും തീരുമാനം പിന്‍വലിപ്പിക്കുകയും ചെയ്തു. പുതുക്കാട് റെയില്‍വേ സ്റ്റേഷന്‍ മേല്‍പ്പാലത്തിന് അനുമതിയും തൃശൂര്‍ -ഗുരുവായൂര്‍ റെയില്‍വേ ഇലക്ട്രിഫിക്കേഷനും പൂര്‍ത്തിയാക്കാനായി. തൃശൂര്‍ -കൊല്ലങ്കോട് സര്‍വേ പൂര്‍ത്തിയായി.
എംപി ഫണ്ടില്‍നിന്ന് വിവിധ ജലസേചന പദ്ധതികള്‍ക്ക് 140ലക്ഷം രൂപയാണ് നല്‍കിയത്. മുടങ്ങിക്കിടന്ന 39 കുടിവെള്ള പദ്ധതിക്ക് 91ലക്ഷം രൂപ അനുവദിച്ചു. 20 റോഡിന് 118 ലക്ഷം നല്‍കി പുനരുദ്ധാരണം നടത്തി. 1.33 കോടി രൂപക്ക് 239 സ്കൂളുകള്‍ക്കായി 445 കംപ്യൂട്ടര്‍ വാങ്ങി. വലപ്പാട് ബിഎഡ് കോളേജ് ഉള്‍പ്പെടെ മൂന്ന് കോളേജ് കെട്ടിടങ്ങള്‍ക്ക് 26ലക്ഷം നല്‍കി. അങ്കണവാടികള്‍ , ആശുപത്രികള്‍ , സബ്സെന്ററുകള്‍ , വായനശാലാ കെട്ടിടങ്ങള്‍ എന്നിവക്കായി രണ്ടുകോടിയിലധികം വിനിയോഗിച്ചു. ജില്ലാ ആശുപത്രിയില്‍ ചികിത്സാസൗകര്യം മെച്ചപ്പെടുത്തുന്നതിനും എംപി ഫണ്ട് വിനിയോഗിച്ചു. ജനറേറ്റര്‍ വാങ്ങാന്‍ 13ലക്ഷം നല്‍കി. സര്‍ജിക്കല്‍ ഐസിയു തിയറ്റര്‍ , പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് എന്നിവ നിര്‍മിക്കാന്‍ പത്തുലക്ഷം വീതമാണ് നല്‍കിയത്. കൊക്കാല മൃഗാശുപത്രിക്ക് അള്‍ട്രാ സൗണ്ട് സ്കാനര്‍ വാങ്ങാന്‍ ഏഴുലക്ഷം നല്‍കി. ചാവക്കാട് സ്കൂള്‍ ലാബ് കെട്ടിടത്തിന് 12ലക്ഷവും ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിന് പത്തു ലക്ഷവും നീക്കിവച്ചു. എംപി ഫണ്ടിന്റെ 30 ശതമാനവും പട്ടികജാതി-വര്‍ഗ മേഖലയിലാണ് വിനിയോഗിച്ചത്. മറ്റത്തൂര്‍ വൈദ്യുതീകരണം (22.25 ലക്ഷം),കുടിവെള്ളം (16.75 ലക്ഷം) ആട്ടോര്‍ പെന്റഗണ്‍ ഹരിജന്‍ കോളനി കുടിവെള്ളപദ്ധതി (9ലക്ഷം) എന്നിവയും ഇതിലുള്‍പ്പെടും. യുഡിഎഫ് മണ്ഡലത്തെ പ്രതിനിധീകരിച്ച കാലത്തെ വികസനമുരടിപ്പിന് വിരാമമിട്ട് മണ്ഡലത്തിന്റെ മുഖച്ഛായതന്നെ മാറ്റിയത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.
തൃശൂരിന് മറക്കാനാവാത്ത കമ്യൂണിസ്റ്റ് നേതാവ്
തൃശൂര്‍ : പുന്നപ്ര-വയലാറിന്റെ രണഭൂമിയില്‍നിന്ന് സാംസ്കാരിക തലസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സി കെ ചന്ദ്രപ്പനെ ത്തിയപ്പോള്‍ തൃശൂര്‍ക്കാര്‍ക്ക് അദ്ദേഹം അത്ര പരിചിതനായിരുന്നില്ല. 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പായിരുന്നു വേദി. എന്നാല്‍ എല്‍ഡിഎഫിന്റെ ഏറ്റവും ശക്തനായ പാര്‍ലമെന്റേറിയനാകാന്‍ തനിക്ക് കഴിയുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ത്തന്നെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനായി. സിറ്റിങ് എം പിയായ കോണ്‍ഗ്രസ് നേതാവ് എ സി ജോസിനെതിരെ 45,955 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചന്ദ്രപ്പനെ തൃശൂര്‍ വിജയിപ്പിച്ചത്. തുടര്‍ന്ന് അഞ്ച് വര്‍ഷവും തൃശൂര്‍ ചന്ദ്രപ്പന്‍ സഖാവിന് സ്വന്തം നാടുപോലെയായി. ഇന്ത്യയിലെ മികവുറ്റ പാര്‍ലമെന്റേറിയനായി അദ്ദേഹം അംഗീകരിക്കപ്പെട്ടത് 2004-09 കാലയളവിലെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. ഒരുപക്ഷേ, ഇടതുപക്ഷം കേന്ദ്രമന്ത്രിസഭയില്‍ ചേര്‍ന്നിരുന്നെങ്കില്‍ ചന്ദ്രപ്പന്‍ ക്യാബിനറ്റ് മന്ത്രിയാകുമായിരുന്നുവെന്ന് "മെയിന്‍സ്ട്രീം" പോലുള്ള ദേശീയ പ്രസിദ്ധീകരണങ്ങള്‍ അക്കാലത്ത് എഴുതി.
കണിശക്കാരനായ കമ്യൂണിസ്റ്റിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് മുഖമുദ്രയെങ്കിലും ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാനുളള അദ്ദേഹത്തിെന്‍റ താല്‍പ്പര്യവും ആത്മാര്‍ഥതയും വേറിട്ടതായിരുന്നു. പാര്‍ലമെന്റംഗം എന്ന നിലയില്‍ തൃശൂരിന്റെ വികസനത്തിന് വലിയ സംഭാവനയാണ് ചന്ദ്രപ്പന്‍ നല്‍കിയത്. ദേശീയപാത ആധുനികവല്‍ക്കരണ നടപടികള്‍ , റെയില്‍വേ സ്റ്റേഷന്റെ വികസനം, തൃശൂര്‍ -ഗുരുവായൂര്‍ റെയില്‍ലൈന്‍ വൈദ്യുതീകരണം, ഇടപ്പിള്ളി-ഗുരുവായൂര്‍ റെയില്‍ ലൈന്‍ സര്‍വേ, തൃശൂര്‍ കോള്‍ വികസനം, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഹായം തുടങ്ങിയവ ഇതില്‍പ്പെടുന്നു. എംപിയായിരിക്കെ 33 സ്വകാര്യബില്ലുകളും നിരവധി സ്വകാര്യ പ്രമേയങ്ങളും ചന്ദ്രപ്പന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം, കാര്‍ഷിക മേഖലയുടെ പ്രശ്നങ്ങള്‍ , തെരഞ്ഞെടുപ്പു പരിഷ്കാരം, ആണവകരാര്‍ , കാലാവസ്ഥാ വ്യതിയാനം, കുട്ടികളുടെ അവകാശങ്ങള്‍ തുടങ്ങി അദ്ദേഹം അവതരിപ്പിച്ച വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ആഴ്ചകളോളം ചര്‍ച്ച ചെയ്തു. പാര്‍ലമെന്റിനെ പ്രതിനിധീകരിച്ച് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലും ലണ്ടനില്‍ കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്‍ സെമിനാറുകളിലുമടക്കം നിരവധി അന്താരാഷ്ട്ര വേദികളില്‍ അദ്ദേഹം പ്രസംഗിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് തൃശൂര്‍ പൂങ്കുന്നത്ത് ഭാര്യ ബലുറോയ് ചൗധരിയോടാപ്പം താമസമാക്കിയ ചന്ദ്രപ്പന്‍ , തൃശൂരിലെ രാഷ്ട്രീയ, പൊതുപ്രവര്‍ത്തകരുമായും മത, സാംസ്കാരിക നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തി. കഴിഞ്ഞ ഡിസംബറില്‍ സിപിഐ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു അവസാനം അദ്ദേഹം തൃശൂരിലെത്തിയത്. ചിറ്റൂര്‍ ഗവ. കോളേജില്‍ വിദ്യാര്‍ഥിയായിരുന്ന ചന്ദ്രപ്പന് പാലക്കാട് ജില്ലയുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ജില്ലയെ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശക്തമായി വാദിച്ച എംപിമാരില്‍ ചന്ദ്രപ്പനുമുണ്ടായിരുന്നു. തൃശൂര്‍ കോള്‍ മേഖലയേയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പൊതു ജീവിതത്തിന് കനത്ത നഷ്ടം: എ സി മൊയ്തീന്‍
തൃശൂര്‍ : സമുന്നതനായ കമ്യൂണിസ്റ്റ് നേതാവും മികച്ച പാര്‍ലമെന്റേറിയനുമായ സി കെ ചന്ദ്രപ്പന്റെ വേര്‍പാട് പൊതു ജീവിതമേഖലയില്‍ കനത്ത നഷ്ടമാണുണ്ടാക്കിയതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ പറഞ്ഞു. 2004-09 കലയളവില്‍ തൃശൂര്‍ എംപിയായിരിക്കെ അദ്ദേഹം ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങളിലും പൊതുരംഗത്തും നല്‍കിയ സംഭാവന ചെറുതല്ല. വലതുപക്ഷ, വര്‍ഗീയ ശക്തികള്‍ക്കെതിരായി ഇടതുപക്ഷത്തിന്റെ പോരാട്ടങ്ങളില്‍ ചന്ദ്രപ്പന്‍ നേതൃ നിരയിലുണ്ടായി. എംപിയായ അഞ്ച്വര്‍ഷവും തൃശൂരിന്റെ പൊതുരംഗത്ത് സജീവമായിരുന്ന അദ്ദേഹം ജനകീയ പ്രശ്നങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തിയത്. കഴിഞ്ഞ നിയസഭ തെരഞ്ഞെടുപ്പിലടക്കം ജില്ലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് അദ്ദേഹം എത്തിയിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ വലതുപക്ഷ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ഇടതുപക്ഷത്തിന്റെ പോരാട്ടം ശക്തമാക്കേണ്ട ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ അകാല വേര്‍പാട്. ഉന്നത പാരമ്പര്യമുള്ള കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ പാര്‍ടിയോടും കുടുംബത്തോടും സിപിഐ എം ജില്ലാ കമ്മിറ്റിയുടെ അനുശോചനം രേഖപ്പെടുത്തുന്നതായി എ സി മൊയ്തീന്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍ ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവാണ് സി കെ ചന്ദ്രപ്പനെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. രാജ്യം നേരിടുന്ന പ്രശ്നങ്ങളില്‍ ഇടതുപക്ഷ പേരാട്ടം ശക്തിപ്പെടേണ്ട ഘട്ടത്തില്‍ സി കെ ചന്ദ്രപ്പന്റെ വിയോഗം വന്‍ നഷ്ടമാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. സി എന്‍ ജയദേവന്‍ പൊതുരംഗത്ത് മാതൃകാകമ്യൂണിസ്റ്റായിരുന്നു സി കെ ചന്ദ്രപ്പനെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി എന്‍ ജയദേവന്‍ പറഞ്ഞു. ലളിതജീവിതംകൊണ്ടും സൗമ്യമായ പെരുമാറ്റംകൊണ്ടും പാര്‍ടി പ്രവര്‍ത്തകര്‍ക്കെല്ലാം ഏറെ ആദരണീയനായിരുന്നു അദ്ദേഹം. നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം ചന്ദ്രപ്പന്റെ സവിശേഷതയാണ്. ജനകീയ പ്രശ്നങ്ങളുയര്‍ത്തി പാലമെന്റിനകത്തും പുറത്തും കമ്യൂണിസ്റ്റുകാരന്‍ എങ്ങനെ പോരാടണമെന്ന് കാണിച്ചുതന്ന നേതാവാണ് ചന്ദ്രപ്പനെന്ന് സിപിഐ ജില്ലാ കൗണ്‍സിലിന്റെ അനുശോചനത്തില്‍ ജയദേവന്‍ പറഞ്ഞു. സി കെ ചന്ദ്രപ്പന്റെ നിര്യാണത്തില്‍ എന്‍സിപി ജില്ലാ പ്രസിഡന്റ് പ്രൊഫ. കെ ബി ഉണ്ണിത്താന്‍ അനുശോചിച്ചു. സി കെ ചന്ദ്രപ്പന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് (എസ്)ജില്ലാകമ്മറ്റി അനുശോചിച്ചു.
സി കെ ചന്ദ്രപ്പന്റെ നിര്യാണത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു. എംപിയായിരിക്കെ മാധ്യമ പ്രവര്‍ത്തകരുമായി അടുത്ത ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയത്. തൃശൂരില്‍ നടന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഫോട്ടോ പ്രദര്‍ശനത്തില്‍ അതിഥിയായി ചന്ദ്രപ്പന്‍ എത്തിയിരുന്നു. പൊതുരംഗത്ത് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നേതാവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി യൂണിയന്‍ ജില്ലാ പ്രസിഡന്റ് ജോയ് എം മണ്ണൂരും സെക്രട്ടറി വി എം രാധാകൃഷ്ണനും പറഞ്ഞു. ഡിവൈഎഫ്ഐ ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വളര്‍ച്ചക്ക് നിര്‍ണായക പങ്കുവഹിക്കുകയും ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തുകയും ചെയ്ത നേതാവായിരുന്നു സി കെ ചന്ദ്രപ്പന്‍ . അദ്ദേഹത്തിന്റെ വിയോഗം സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്ത് കനത്ത നഷ്ടമാണെന്നും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ചന്ദ്രപ്പന്റെ വേര്‍പാടില്‍ അനുശോചിച്ച് വെള്ളിയാഴ്ച ഡിവൈഎഫ്ഐ നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റിവച്ചതായി ജില്ലാ കമ്മിറ്റി അറിയിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്റെ നിര്യാണത്തില്‍ പികെ ബിജു എംപി അനുശോചിച്ചു.
ഭരണ സാമര്‍ഥ്യം തെളിയിച്ച നേതാവ്
ചേര്‍ത്തല: രാഷ്ട്രീയനേതാവെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും സി കെ ചന്ദ്രപ്പന്റേത് വ്യത്യസ്ഥ വ്യക്തിത്വമായിരുന്നു. ധീഷണാശാലിയും പ്രഗത്ഭനുമായ നിയമസഭാ സാമാജികനെയാണ് ചേര്‍ത്തലക്കാര്‍ സികെയില്‍ ദര്‍ശിച്ചത്. ചേര്‍ത്തലയുടെ വികസനകുതിപ്പിലെ മായാത്ത മുദ്രകള്‍ ചാര്‍ത്തിയാണ് ഈ വിടവാങ്ങല്‍ .
എംഎല്‍എയായിരിക്കുമ്പോള്‍ ചന്ദ്രപ്പനിലെ സവിശേഷ പാര്‍ലമെന്റേറിയനെയാണ് കേരളം ദര്‍ശിച്ചത്. ചെങ്ങണ്ട-തൃച്ചാറ്റുകുളം എംഎല്‍എ റോഡ് ചന്ദ്രപ്പന്റെ സംഭാവനയായി. ചേര്‍ത്തല-അരൂക്കുറ്റി റോഡിനു സമാന്തരമായി നിര്‍മിച്ച ഈ റോഡാണ് ഇവിടെ മികച്ച നിലവാരത്തില്‍ ആദ്യം പണിത റോഡ്. അരൂര്‍ -അരൂക്കുറ്റി പാലം പദ്ധതി കൊണ്ടുവരുന്നതിലും പള്ളിപ്പുറത്തെ വ്യവസായ വളര്‍ച്ചാകേന്ദ്രം എത്തിക്കുന്നതിലും ചന്ദ്രപ്പന്റെ പങ്ക് അനിഷേധ്യമാണ്.
അടുത്തിടെ യാഥാര്‍ഥ്യമായ ജപ്പാന്‍ കുടിവെള്ളപദ്ധതിയുടെ ആവിര്‍ഭാവത്തിലും ഇദ്ദേഹത്തിന്റെ ഇടപെടലുണ്ടായിരുന്നു. നെടുമ്പ്രക്കാട്-വിളക്കുമരം പാലത്തിന്റെ കാര്യത്തിലും ഇതുതന്നെ യാഥാര്‍ഥ്യം. തണ്ണീര്‍മുക്കത്തെ മോട്ടല്‍ ആരാം സ്ഥാപിക്കുമ്പോള്‍ ചന്ദ്രപ്പനായിരുന്നു കെടിഡിസി ചെയര്‍മാന്‍ . ജനപ്രതിനിധിയുടെ കടമ നിറവേറ്റുന്നതില്‍ എല്ലാരംഗത്തും മികവ് പ്രകടിപ്പിച്ചു.
deshabhimani 230312
പുന്നപ്ര-വയലാറിന്റെ രണഭൂമിയില്‍നിന്ന് സാംസ്കാരിക തലസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സി കെ ചന്ദ്രപ്പനെ ത്തിയപ്പോള്‍ തൃശൂര്‍ക്കാര്‍ക്ക് അദ്ദേഹം അത്ര പരിചിതനായിരുന്നില്ല. 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പായിരുന്നു വേദി. എന്നാല്‍ എല്‍ഡിഎഫിന്റെ ഏറ്റവും ശക്തനായ പാര്‍ലമെന്റേറിയനാകാന്‍ തനിക്ക് കഴിയുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ത്തന്നെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനായി. സിറ്റിങ് എം പിയായ കോണ്‍ഗ്രസ് നേതാവ് എ സി ജോസിനെതിരെ 45,955 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചന്ദ്രപ്പനെ തൃശൂര്‍ വിജയിപ്പിച്ചത്. തുടര്‍ന്ന് അഞ്ച് വര്‍ഷവും തൃശൂര്‍ ചന്ദ്രപ്പന്‍ സഖാവിന് സ്വന്തം നാടുപോലെയായി. ഇന്ത്യയിലെ മികവുറ്റ പാര്‍ലമെന്റേറിയനായി അദ്ദേഹം അംഗീകരിക്കപ്പെട്ടത് 2004-09 കാലയളവിലെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. ഒരുപക്ഷേ, ഇടതുപക്ഷം കേന്ദ്രമന്ത്രിസഭയില്‍ ചേര്‍ന്നിരുന്നെങ്കില്‍ ചന്ദ്രപ്പന്‍ ക്യാബിനറ്റ് മന്ത്രിയാകുമായിരുന്നുവെന്ന് "മെയിന്‍സ്ട്രീം" പോലുള്ള ദേശീയ പ്രസിദ്ധീകരണങ്ങള്‍ അക്കാലത്ത് എഴുതി
ReplyDelete