ആഗോളവല്‍ക്കരണനയം ഇന്ത്യക്ക് അപകടമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിങ് 90ല്‍ തന്നെ മന്‍മോഹന്‍ സിങ്ങിനെ കത്തിലൂടെ ഓര്‍മപ്പെടുത്തിയിരുന്നു. അനുഭവത്തിലൂടെ രാജ്യത്തിന് ഇത് ബോധ്യപ്പെട്ടു. പാപ്പരായിക്കൊണ്ടിരിക്കുന്ന അമേരിക്കയെ മാതൃകയാക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ അവിടെയുള്ള 99 ശതമാനം ജീവിക്കാനായി സമരത്തിലാണ്. അമേരിക്ക ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയായിക്കൊണ്ടിരിക്കയാണ്. പാര്‍ലമെന്റില്‍ റെയില്‍വേ മന്ത്രി ആരെന്ന ചോദ്യമുയര്‍ന്നപ്പോള്‍ മമതയുടെ മറുപടിവരട്ടെയെന്ന് പറഞ്ഞ പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. കൃഷിക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് നിശ്ചയിച്ച സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ അതിലെ കാര്യങ്ങള്‍ സത്യമാണോയെന്ന് പരിശോധിക്കാന്‍ 15 കമീഷനെ നിയോഗിച്ച സര്‍ക്കാരാണ് യുപിഎ. ഈ സര്‍ക്കാരില്‍നിന്ന് കര്‍ഷകര്‍ക്ക് നീതി പ്രതീക്ഷിക്കാനാവില്ല. യുപിഎക്കും എന്‍ഡിഎക്കും രാജ്യത്തെ രക്ഷിക്കാനാവില്ല. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനോട് മത്സരിക്കുകയാണ് ബിജെപി. കര്‍ണാടകത്തിലെ ബിജെപി ഭരണം ഇതിന്റെ തെളിവാണെന്നും വരദരാജന്‍ പറഞ്ഞു.
deshabhimani 230312
രാജ്യത്ത് പ്രതിദിനം 50 കര്‍ഷകര്‍ ജീവനൊടുക്കുന്നതാണ് ആഗോളവല്‍ക്കരണത്തിന്റെ "നേട്ട"മെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കെ വരദരാജന്‍ പറഞ്ഞു. മണിക്കൂറില്‍ രണ്ട് വീതം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. 1990 മുതല്‍ നടപ്പാക്കിയ നവഉദാരവല്‍ക്കരണത്തിന്റെ ഫലമായി രാജ്യത്ത് 2,87,000 കര്‍ഷകരാണ് ജീവനൊടുക്കിയത്. പെരളശേരിയില്‍ എ കെ ജി- ഇ എം എസ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete