വാള്‍സ്ട്രീറ്റ് പ്രക്ഷോഭം അമേരിക്കന്‍ വിപ്ലവത്തിന്റെ കേളികൊട്ടാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ . മെയ് ഒന്നിന് അമേരിക്കയിലെ തൊഴിലാളി സമൂഹം പണിമുടക്കിന് ആഹ്വാനം ചെയ്തത് ഇതിനു തെളിവാണ്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലയിലെ രക്തസാക്ഷികളായ സഖാക്കളുടെ കുടുംബാംഗങ്ങളുടെ ഒത്തുചേരല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യപരമായ ഉല്‍പ്പാദനവും വിതരണവും എന്നതരത്തിലേക്ക് സമ്പദ്വ്യവസ്ഥ മാറിയാല്‍ മാത്രമേ മുതലാളിത്തം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനാകൂ. ഉല്‍പ്പാദന രീതിയിലെ അലകും പിടിയും മാറ്റാന്‍ ആവശ്യമായ സാഹചര്യം ഉയര്‍ന്നുവരണം. വ്യക്തികേന്ദ്രീകൃതമായ സാമ്പത്തിക വ്യവസ്ഥ തകരണം. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമാകുന്ന അവസ്ഥക്ക് കാരണമെന്തെന്ന ചോദ്യത്തിന് മുതലാളിത്ത സമ്പദ്വ്യവസ്ഥ നിലനില്‍ക്കുന്ന കാലത്തോളം മറുപടിയില്ല. നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് പരിമിതികളുണ്ട്. അത് മനുഷ്യനെ മനുഷ്യനാക്കുന്നുവെങ്കിലും ജീവിതസാഹചര്യം മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയുന്നില്ല. ഇവിടെയാണ് കമ്യൂണിസത്തിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്. കൃത്യമായ ലക്ഷ്യബോധത്തോടെ, ജനകീയ ജനാധിപത്യവിപ്ലവത്തിലൂടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കമ്യൂണിസത്തിനേ കഴിയൂ. കമ്യൂണിസ്റ്റുകാര്‍ സാധാരണ മനുഷ്യരാണ്. നിശ്ചയദാര്‍ഢ്യമാണ് അവരെ വ്യത്യസ്തരാക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിരീക്ഷണം സമഗ്രമാണ്. ഭൗതിക പ്രപഞ്ചത്തെയും ആശയ പ്രപഞ്ചത്തെയും ഗൗരവപൂര്‍വം സമീപിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍ . ആശയ പ്രപഞ്ചം ഭൗതിക പ്രപഞ്ചത്തിന്റെ ഭാഗമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ഭാസ്കരന്‍ അധ്യക്ഷനായി. മുതിര്‍ന്ന നേതാവ് എം കേളപ്പന്‍ സംസാരിച്ചു. ജില്ലാകമ്മിറ്റി അംഗം ജോര്‍ജ് എം തോമസ് സ്വാഗതം പറഞ്ഞു. ജില്ലയിലെ 54 രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു.
deshabhimani 230312

ReplyDelete