ജില്ലയുടെ വികസനകാര്യത്തില്‍ അല്‍പ്പം പോലും ശ്രദ്ധ പതിപ്പിക്കാത്ത എം ഐ ഷാനവാസ് എംപിക്കെതിരെ യുഡിഎഫിലും അമര്‍ഷം പുകയുന്നു. ജില്ലയെ അതിഗുരുതരമായി ബാധിക്കുന്ന ഏതെങ്കിലും ഒരു വികസനപ്രശ്നം പരിഹരിക്കുന്നതില്‍ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ എംപി തയ്യാറാകാത്തത് വയനാട്ടുകാരെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് യുഡിഎഫില്‍ പരക്കേ അഭിപ്രായമുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും എംപിക്കെതിരെ കടുത്ത പ്രതിഷേധമുണ്ട്.ഘടകകക്ഷിനേതാക്കളെല്ലാം രഹസ്യമായി ഇക്കാര്യം സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലിം യൂത്ത്ലീഗ് ജില്ല പ്രവര്‍ത്തകയോഗത്തിലും എംപിക്കെതിരെ കടുത്ത വിമര്‍ശമാണുയര്‍ന്നത്.
ജില്ലയില്‍ എംപിയെ കാണാന്‍ പോലും കിട്ടുന്നില്ല. കോഴിക്കോട്-മൈസൂര്‍ ദേശീയപാതയിലെ മുത്തങ്ങയില്‍ രാത്രികാല ഗതാഗതാഗതനിരോധനം നീക്കാന്‍ എംപി പരിശ്രമിച്ചില്ല. ജില്ലയുടെ ചിരകാല അഭിലാഷമായ നിലമ്പൂര്‍ -നഞ്ചന്‍കോട് റെയില്‍ പാതക്ക് കേന്ദ്ര റെയില്‍വേ ബജറ്റില്‍ ഫണ്ട് അനുവദിപ്പിക്കുന്നതിലും എംപി പരാജയപ്പെട്ടു. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ജില്ലക്ക് ഒരു നേട്ടവും ഉണ്ടാക്കാന്‍ എംപിക്കായില്ല. ഇത് സംബന്ധിച്ച് യുഡിഎഫില്‍ പുകയുന്ന അമര്‍ഷത്തിന്റെ സൂചനയാണ് യൂത്ത്ലീഗ് യോഗത്തില്‍ ഉയര്‍ന്നത്.് കഴിഞ്ഞ മൂന്ന് വര്‍ഷമായി ജില്ലയെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റംഗത്തിന് ജില്ലയുടെ വികസനത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് യൂത്ത് ലീഗ് ജില്ല കമ്മറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എംപി അല്‍പ്പം കൂടി യാഥാര്‍ഥ്യബോധത്തോടെ പെരുമാറണമെന്നും യോഗം അഭിപ്രായപ്പെട്ടു.യൂത്ത് ലീഗ് എംപിക്കെതിരെ പരസ്യ പ്രസ്താവനയിറക്കിയത് മസ്ലിംലീഗ് നേതൃത്വത്തിന്റെ മൗനസമ്മതത്തോടെയാണെന്ന് വ്യക്തമാണ്.
ഏറെ കൊട്ടിഘോഷിച്ച ശ്രീചിത്ര സെന്ററിന്റെ കാര്യത്തിലും പുരോഗതി ഉണ്ടായില്ല.തെക്കന്‍ ജില്ലക്കാരനായ എംപിക്ക് വയനാടിനോട് അവഗണനയാണെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ ഇക്കുറി എംപി ഫണ്ട് പോലും വേണ്ടത്ര ലഭിച്ചിട്ടില്ല. വയനാട്ടില്‍ നിന്ന് മൃഗീയ ഭൂരിപക്ഷം നേടി വിജയിച്ച ശേഷം ജില്ലയെ വികസനകാര്യത്തില്‍ അവഗണിക്കുന്നത് നീതികേടാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എംപിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് മുസ്ലിം ലീഗിലെ ഒരു ഉന്നതനേതാവും അഭിപ്രായപ്പെട്ടു. ചാനല്‍ ചര്‍ച്ചകളില്‍ മാത്രമാണ് ഇപ്പോള്‍ എംപിയെ കാണുന്നതെന്ന് ഒരു യുഡിഎഫ് ഘടകകക്ഷി നേതാവ് പറഞ്ഞു. ഏതെങ്കിലും വികസന ഏജന്‍സികള്‍ സംഘടിപ്പിക്കുന്ന ഉദ്ഘാടന പരിപാടികളില്‍ ഉദ്്ഘാടകനോ അധ്യക്ഷനോ വിശിഷ്ടാതിഥിയോ ആകാന്‍ മാത്രമാണ് എംപി ജില്ലയിലെത്തുന്നത്. എന്നാല്‍ എംപി മുന്‍കൈയെടുത്ത് നടപ്പാക്കിയതായി പറയാവുന്ന ഒരു പദ്ധതി പോലും ജില്ലയിലില്ലെന്നും ഈ നേതാവ് തുറന്നടിച്ചു. ദേശീയ പാതയിലെ രാത്രി കാല യാത്ര നിരോധനം പിന്‍വലിക്കണമെന്ന ആവശ്യം പോലും കേന്ദ്രസര്‍കാരിന്റെ മുമ്പില്‍ അവതരിപ്പിക്കുന്നതില്‍ എംപി പരാജയപ്പെട്ടു. എംപിയുടെ കൃത്യവിലോപത്തിനെതിരെ വരും നാളുകളില്‍ യുഡിഎഫിലെ ഘടകകക്ഷികളും പോഷകസംഘടനകളും രംഗത്ത് വരുമെന്നാണ് സൂചന.
എംപിക്ക് യാഥാര്‍ത്ഥ്യബോധമില്ല: യൂത്ത്ലീഗ്
കല്‍പ്പറ്റ: ജില്ലയുടെ വികസനകാര്യത്തില്‍ എംഐ ഷാനവാസ് എംപി യാഥാര്‍ത്ഥ്യബോധത്തോടെ പ്രവര്‍ത്തിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജില്ലയെ പ്രതിനിധീകരിച്ച എംപി ക്ക് ഇക്കാര്യത്തില്‍ ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. സംസ്ഥാനബജറ്റ് വയനാടിന്റെ സമഗ്രവികസനത്തിന് ഉതകുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് യാഹ്യാഖാന്‍ തലക്കല്‍ അധ്യക്ഷനായി. പി ഇസ്മയില്‍ ,കെഎം ഷബീര്‍ ,പികെ അമീന്‍ ,കെപി അശ്റഫലി, കെ സി സലിം,കെ ഹാരിസ്, പടയന്‍ റഷീദ്, എ കെ റഫീഖ്, ജാസര്‍ പാലക്കല്‍ ,ഷുക്കൂര്‍ തരുവണ എന്നിവര്‍ സംസാരിച്ചു.
deshabhimani 230312
No comments:
Post a Comment