Friday, March 23, 2012

സിപിഐ എമ്മിനെ പഴിക്കാനുള്ള നീക്കം പൊളിഞ്ഞു

സംസ്ഥാനത്ത് പത്രം ഏജന്റുമാര്‍ നടത്തുന്ന സമരത്തിന്റെ പേരില്‍ നിയമസഭയില്‍ സിപിഐ എമ്മിനെ പഴിക്കാന്‍ മുഖ്യമന്ത്രിയും ഭരണകക്ഷി അംഗങ്ങളും നടത്തിയ നീക്കം പൊളിഞ്ഞു. സിഐടിയു നേതൃത്വത്തിലുള്ള യൂണിയന്‍ സമരംചെയ്ത് പത്ര വിതരണം തടസ്സപ്പെടുത്തുന്നത് സിപിഐ എമ്മിന്റെ ഫാസിസമാണെന്നാണ് സബ്മിഷന്‍ അവതരിപ്പിച്ച ജോസഫ് വാഴയ്ക്കന്‍ ആരോപിച്ചത്.

എന്നാല്‍ , സമരത്തില്‍ സിഐടിയു മാത്രമല്ല, എല്ലാ യൂണിയനുകളും അടങ്ങുന്ന കോ-ഓര്‍ഡിനേഷന്‍ ഉണ്ടെന്ന് എ കെ ബാലന്‍ വ്യക്തമാക്കി. പാര്‍ടിപത്രങ്ങള്‍ തടയുന്നില്ലെന്ന വാഴക്കന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോടിയേരി ബാലകൃഷ്ണനും ചൂണ്ടിക്കാട്ടി. കണ്ണൂര്‍ , മലപ്പുറം, കൊല്ലം തുടങ്ങി പല ജില്ലകളിലും ദേശാഭിമാനിയും വിതരണംചെയ്യുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി. പാര്‍ടിപത്രങ്ങളെ ഒഴിവാക്കിയെന്ന് ചിറ്റയം ഗോപകുമാറിനൊപ്പം തന്നെ വന്നുകണ്ട ഏജന്റുമാരുടെ പ്രതിനിധികള്‍ പറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ , ഇത് ശരിയല്ലെന്നും സമരത്തില്‍ എല്ലാ പത്രങ്ങളും ഉണ്ടെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
വാഴയ്ക്കന്‍ ഉന്നയിച്ചപോലെ ഏകപക്ഷീയമായി ഏജന്റുമാരെ കുറ്റപ്പെടുത്തുന്നതിന് പകരം ഏജന്റുമാരും പത്രം ഉടമകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇക്കാര്യം തൊഴില്‍മന്ത്രിയോട് ആവശ്യപ്പെടുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒടുവില്‍ തടിതപ്പി.

deshabhimani 230312

1 comment:

  1. സംസ്ഥാനത്ത് പത്രം ഏജന്റുമാര്‍ നടത്തുന്ന സമരത്തിന്റെ പേരില്‍ നിയമസഭയില്‍ സിപിഐ എമ്മിനെ പഴിക്കാന്‍ മുഖ്യമന്ത്രിയും ഭരണകക്ഷി അംഗങ്ങളും നടത്തിയ നീക്കം പൊളിഞ്ഞു. സിഐടിയു നേതൃത്വത്തിലുള്ള യൂണിയന്‍ സമരംചെയ്ത് പത്ര വിതരണം തടസ്സപ്പെടുത്തുന്നത് സിപിഐ എമ്മിന്റെ ഫാസിസമാണെന്നാണ് സബ്മിഷന്‍ അവതരിപ്പിച്ച ജോസഫ് വാഴയ്ക്കന്‍ ആരോപിച്ചത്.

    എന്നാല്‍ , സമരത്തില്‍ സിഐടിയു മാത്രമല്ല, എല്ലാ യൂണിയനുകളും അടങ്ങുന്ന കോ-ഓര്‍ഡിനേഷന്‍ ഉണ്ടെന്ന് എ കെ ബാലന്‍ വ്യക്തമാക്കി. പാര്‍ടിപത്രങ്ങള്‍ തടയുന്നില്ലെന്ന വാഴക്കന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോടിയേരി ബാലകൃഷ്ണനും ചൂണ്ടിക്കാട്ടി

    ReplyDelete