ഏപ്രില്‍ നാലു മുതല്‍ ഒമ്പതുവരെ കോഴിക്കോട്ട് നടക്കുന്ന സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസില്‍ ഉയര്‍ ത്താനുള്ള പതാക പുന്നപ്ര- വയലാര്‍ സമരസേനാനികളും സമുന്നത കമ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടില്‍നിന്ന്. പാര്‍ടി കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ നേതൃത്വം നല്‍കുന്ന പതാകജാഥ 31ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ജന്മിത്വത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഭീകരതയ്ക്കുമെതിരെ ഐതിഹാസിക പോരാട്ടം നടന്ന കയ്യൂരിലെ മണ്ണില്‍നിന്നാണ് കൊടിമരം കൊണ്ടുവരുന്നത്. ഏപ്രില്‍ ഒന്നിന് പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരനാണ് കൊടിമരജാഥ നയിക്കുന്നത്. അത്ലറ്റുകള്‍ റിലേയായാണ് പതാകയും കൊടിമരവും കൊണ്ടുവരുന്നത്. പതാക- കൊടിമര ജാഥകള്‍ , ബഹുജനറാലി നടക്കുന്ന കടപ്പുറത്തെ എം കെ പന്ഥെ നഗറില്‍ ഏപ്രില്‍ മൂന്നിന് വൈകിട്ട് സംഗമിക്കും. ദീപശിഖാ ജാഥ ഏപ്രില്‍ രണ്ടിന് പകല്‍ മൂന്നിന് ഒഞ്ചിയം രക്തസാക്ഷി സ്ക്വയറില്‍നിന്ന് ആരംഭിക്കും. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനനാണ് ജാഥ നയിക്കുക. പ്രതിനിധി സമ്മേളനം നടക്കുന്ന ടാഗോര്‍ ഹാളിലെ സുര്‍ജിത്- ജ്യോതിബസു നഗറിലേക്കാണ് ദീപശിഖ കൊണ്ടുവരുന്നത്. എല്ലാ രക്തസാക്ഷി കുടീരങ്ങളില്‍നിന്നും പഴയകാല നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളില്‍നിന്നും അത്ലറ്റുകള്‍ പുറപ്പെട്ട് ദീപശിഖാ ജാഥയില്‍ ചേരും. ദീപശിഖാ ജാഥയും ഏപ്രില്‍ മൂന്നിന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് മറ്റു ജാഥകളോടൊപ്പം സംഗമിക്കും. അതിനുശേഷം ടാഗോര്‍ ഹാളില്‍ സ്ഥാപിക്കും.
പാര്‍ടി കോണ്‍ഗ്രസിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ , സംസ്ഥാന കമ്മിറ്റി അംഗം എളമരം കരീം, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഭാസ്കരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരണത്തിനുള്ള നിര്‍ണായക യോഗം നടന്ന കോഴിക്കോട്ടെ പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും അഭ്യുദയകാംക്ഷികളും പാര്‍ടി കോണ്‍ഗ്രസ് ചരിത്രവിജയമാക്കാന്‍ ആവേശപൂര്‍വം രംഗത്തിറങ്ങിയിരിക്കയാണ്. പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി കോഴിക്കോട് ജില്ലയില്‍ നടക്കുന്ന അനുബന്ധ പരിപാടികളിലുള്ള വന്‍ ജനപങ്കാളിത്തം സിപിഐ എമ്മില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വിളിച്ചോതുന്നതാണ്. ഏരിയാതലത്തില്‍ 13 സെമിനാറുകള്‍ നടന്നു. ജില്ലയിലെ 2302 ബ്രാഞ്ചുകളിലും കുടുംബസംഗമങ്ങള്‍ നടന്നുവരുന്നു. വിവിധ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളുയര്‍ത്തി 13 സംഗമങ്ങള്‍ സംഘടിപ്പിച്ചു. ഓരോ സംഗമത്തിലും ആയിരങ്ങളാണ് പങ്കെടുത്തത്.
deshabhimani 230312
ഏപ്രില്‍ നാലു മുതല്‍ ഒമ്പതുവരെ കോഴിക്കോട്ട് നടക്കുന്ന സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസില്‍ ഉയര്‍ ത്താനുള്ള പതാക പുന്നപ്ര- വയലാര്‍ സമരസേനാനികളും സമുന്നത കമ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടില്‍നിന്ന്. പാര്‍ടി കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ നേതൃത്വം നല്‍കുന്ന പതാകജാഥ 31ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ജന്മിത്വത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഭീകരതയ്ക്കുമെതിരെ ഐതിഹാസിക പോരാട്ടം നടന്ന കയ്യൂരിലെ മണ്ണില്‍നിന്നാണ് കൊടിമരം കൊണ്ടുവരുന്നത്. ഏപ്രില്‍ ഒന്നിന് പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരനാണ് കൊടിമരജാഥ നയിക്കുന്നത്
ReplyDelete