മാരാരിക്കുളം: സിപിഐ എം-സിഐടിയു നേതാവായിരുന്ന രക്തസാക്ഷി സി ജി ഫ്രാന്‍സിസിന് (ബെന്നി) സ്മരണാഞ്ജലി. ബിഎംഎസ്-ബിജെപി ക്രിമിനലുകള്‍ വധിച്ച ബെന്നിയുടെ എട്ടാം രക്തസാക്ഷിത്വ വാര്‍ഷികദിനം സിപിഐ എം നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. സിപിഐ എം, വര്‍ഗബഹുജന സംഘടനാ ഓഫീസുകളിലും ബ്രാഞ്ചുകളിലും മറ്റ് പ്രധാനകേന്ദ്രങ്ങളിലും ബെന്നിയുടെ ഛായാചിത്രം അലങ്കരിച്ച് പുഷ്പാര്‍ച്ചന നടത്തി. വൈകിട്ട് സ്ത്രീകളടക്കം നൂറുകണക്കിനുപേര്‍ പങ്കെടുത്ത പ്രകടനവും പുഷ്പാര്‍ച്ചനയും അനുസ്മരണസമ്മേളനവും വളവനാട് ജനതാമാര്‍ക്കറ്റില്‍ നടന്നു. ജനതാമാര്‍ക്കറ്റിലെ രക്തസാക്ഷി കുടീരത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം ചേര്‍ന്ന സമ്മേളനം പാര്‍ടി സംസ്ഥാന കമ്മിറ്റിയംഗം ജി സുധാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
രക്തസാക്ഷികളുടെ പടം വയ്ക്കാതിരുന്നാല്‍ കൂടുതല്‍ പേര്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേരുമെന്ന പ്രശസ്തനായ ഒരു സാഹിത്യകാരന്റെ അഭിപ്രായം അംഗീകരിക്കാനാവില്ലെന്നും ഇത് പാര്‍ടിയെ ബൂര്‍ഷ്വാവല്‍ക്കരിക്കാനുള്ള ശ്രമമാണെന്നും ജി സുധാകരന്‍ പറഞ്ഞു. ഒരു കോണ്‍ഗ്രസുകാരനും കോണ്‍ഗ്രസിനുവേണ്ടി മരിക്കാന്‍ തയാറല്ലെന്നും കോണ്‍ഗ്രസിനെ ഉപയോഗിച്ച് ജീവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. കെ ആര്‍ ഭഗരീഥന്‍ അധ്യക്ഷനായി. ഡിവൈഎഫ്ഐ ഏരിയകമ്മിറ്റി ഏര്‍പ്പെടുത്തിയ ബെന്നി സ്മാരക എന്‍ഡോവ്മെന്റ് യുവകാഥിക ആര്യരാജിന് ജി സുധാകരന്‍ സമ്മാനിച്ചു. സിപിഐ എം ജില്ലാസെക്രട്ടറി സി ബി ചന്ദ്രബാബു, ജില്ലാസെക്രട്ടറിയറ്റംഗം ആര്‍ നാസര്‍ , കെ ഡി മഹീന്ദ്രന്‍ , സി കെ ഭാസ്കരന്‍ , ജലജാചന്ദ്രന്‍ , എന്‍ എസ് ജോര്‍ജ്, എന്‍ പി സ്നേഹജന്‍ , പി പി സംഗീത, ഡി പ്രിയേഷ്കുമാര്‍ , കെ ടി മാത്യു, ആര്‍ റിയാസ്, ഡി എം ബാബു എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വി ഡി അംബുജാക്ഷന്‍ സ്വാഗതം പറഞ്ഞു.
deshabhimani 170312
No comments:
Post a Comment