Wednesday, April 24, 2013

മോഡിക്കെതിരെ സാംസ്കാരിക കൂട്ടായ്മ

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ശിവഗിരിയില്‍ ക്ഷണിച്ചുവരുത്തിയതിനെതിരെ ശക്തമായ താക്കീതായി പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സാംസ്കാരിക കൂട്ടായ്മ. സെക്രട്ടറിയറ്റിനു മുന്നില്‍ നടന്ന കൂട്ടായ്മ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ ഉദ്ഘാടനംചെയ്തു. സംഘം ജില്ലാ പ്രസിഡന്റ് നീലംപേരൂര്‍ മധുസൂദനന്‍നായര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി, ഭാസുരേന്ദ്രബാബു, ചിന്ത ജനറല്‍ മാനേജര്‍ വി കെ ജോസഫ്, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജൂഖാന്‍, ദേശാഭിമാനി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടി, ഡോ. ലേഖ നരേന്ദ്രന്‍, ഡോ. എസ് രാജശേഖരന്‍, പി എന്‍ സരസമ്മ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വിനോദ് വൈശാഖി സ്വാഗതവും ഡി ശ്രീധരന്‍നായര്‍ നന്ദിയും പറഞ്ഞു.

deshabhimani 240413

No comments:

Post a Comment