Wednesday, April 24, 2013

കാഷായം ധരിച്ചാല്‍ ആരും സന്യാസിയാവില്ല

ശിവഗിരിയെ കാവിവല്‍ക്കരിക്കാനുള്ള ശ്രമമാണ് ചില സന്യാസിമാര്‍ നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കാഷായ വസ്ത്രം ധരിച്ചതു കൊണ്ട് ആരും സന്യാസിമാരാകുന്നില്ല. ചാതുര്‍വര്‍ണ്ണ്യം തിരിച്ചുകൊണ്ടു വരാനാണ് ശിവഗിരിയിലെ ചിലര്‍ ശ്രമിക്കുന്നത്. ഗുരുചിന്തയെ ശിവഗിരിയില്‍ നിന്നും ചവിട്ടിപ്പുറത്താക്കാനാണ് ശ്രമിക്കുന്നത്. കുറച്ചു കാലമായി ശിവഗിരിയില്‍ കാവിവല്‍ക്കരണത്തിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. മോഡി ശിവഗിരിയിലെത്തിയ ഇന്ന് കേരളത്തിന് കറുത്ത ദിനമാണെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment