സ്റ്റോക്ക്ഹോം: രസതന്ത്രത്തിനുള്ള 2013 ലെ നൊബേല്‍ പുരസ്കാരം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പങ്കിട്ടു. സ്ട്രാസ്ബര്‍ഗ് ആന്‍ഡ് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ മാര്‍ട്ടിന്‍ കാര്‍പ്ലസ്, സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ മിഖായേല്‍ ലെവിറ്റ്, സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ആരീ വാര്‍ഷെല്‍ എന്നിവരാണ് പുരസ്കാര ജേതാക്കള്‍.
സ്റ്റോക്ഹോമില്‍ ഗൊരാന്‍ ഹാന്‍സന്‍ അധ്യക്ഷനായ സമിതിയെ നൊബേല്‍ ജേതാക്കളെ പ്രഖ്യാപിച്ചത്. സങ്കീര്‍ണ രാസസംവിധാനങ്ങളുടെ വ്യത്യസ്ത തോതിലുള്ള മാതൃകകള്‍ സംബന്ധിച്ച പഠനത്തിനാണ് പുരസ്കാരം നല്‍കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത്തരം മാതൃകകള്‍ നിര്‍മ്മിക്കാനുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഇവര്‍ വികസിപ്പിച്ചെടുത്തിരുന്നു.
deshabhimani

No comments:
Post a Comment