കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തെക്കുറിച്ച് ആരെയും സ്റ്റഡി ക്ലാസെടുത്ത് ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടക്കുന്നില്ലെന്ന കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെയും കെ സുധാകരന്‍ എംപിയുടെയും ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ""അന്വേഷണമൊക്കെ കൃത്യമായി നടക്കുന്നുണ്ട്. എന്നാലത് സ്റ്റഡി ക്ലാസെടുത്ത് ബോധ്യപ്പെടുത്താന്‍ പറ്റുമോ? ആരുടെ മുന്നിലാണ് സ്റ്റഡി ക്ലാസ് എടുക്കേണ്ടത്""- കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ തിരുവഞ്ചൂര്‍ ചോദിച്ചു. സാക്ഷികളുടെ കൂറുമാറ്റം കേസിനെ ബാധിക്കില്ല. സാക്ഷികളുടെ ഭൂരിപക്ഷം നോക്കിയല്ല, സത്യത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിക്കുക. കൂറുമാറിയ പൊലീസുകാരനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
deshabhimani 190413
No comments:
Post a Comment