Friday, October 19, 2012
ഡിസം. 1ന് അടുപ്പുകൂട്ടി സമരം
ഡിസംബര്‍ ഒന്നിന് മഞ്ചേശ്വരംമുതല്‍ പാറശാലവരെ പാതയോരത്ത് അടുപ്പുകൂട്ടി സമരം സംഘടിപ്പിക്കും. സബ്സിഡി പാചകവാതകസിലിന്‍ഡറുകളുടെ എണ്ണം പരിമിതപ്പെടുത്തിയതുള്‍പ്പെടെയുള്ള കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ ജനദ്രോഹത്തില്‍ പ്രതിഷേധിക്കാനാണ് ഈ സമരം. വൈകിട്ട് 4.30നാണ് കുടുംബങ്ങള്‍ പാതയോരത്ത് അടുപ്പുകൂട്ടി ഭക്ഷണം പാചകംചെയ്ത് പ്രതിഷേധിക്കുന്നത്.
സബ്സിഡി സിലിന്‍ഡറുകളുടെ എണ്ണം ആറാക്കി കേന്ദ്രസര്‍ക്കാര്‍ വെട്ടിച്ചുരുക്കി. 12 സിലിന്‍ഡറെങ്കിലും ഒരു കുടുംബത്തിന് സബ്സിഡിയോടെ അനുവദിക്കണം. ചില്ലറവ്യാപാരമേഖലയടക്കം വിദേശമൂലധനശക്തികള്‍ക്ക് അടിയറവയ്ക്കുന്നതിനെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നവംബറില്‍ എല്ലാ പ്രധാന ടൗണുകളിലും കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. എല്‍ഡിഎഫിനുപുറമെ, യോജിക്കാന്‍ കഴിയുന്ന സംഘടനകളെയും വ്യക്തികളെയും ഈ പ്രക്ഷോഭത്തില്‍ അണിനിരത്തും.
പട്ടികജാതി-പട്ടികവര്‍ഗമേഖലയില്‍ ഇടതുപക്ഷവിരുദ്ധ വലതുപക്ഷകേന്ദ്രീകരണത്തിനുള്ള വര്‍ഗീയശ്രമങ്ങളെ ജാഗ്രതയോടെ തടയും. ഇതിനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി നവംബര്‍ 30നകം കോളനി അസോസിയേഷനുകള്‍ രൂപീകരിക്കും. ഡിസംബര്‍ ഒമ്പതിന് കൊല്ലത്ത് സംസ്ഥാനതല കണ്‍വന്‍ഷന്‍ ചേരും. എല്ലാ ലോക്കലുകളില്‍നിന്നുമുള്ള പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെതിരെ സംഘടിപ്പിക്കുന്ന ഒക്ടോബര്‍ 30ന്റെ ദേശവ്യാപകപ്രക്ഷോഭം കേരളത്തില്‍ സിപിഐ എം ആഭിമുഖ്യത്തില്‍ നടത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. അന്നുവൈകിട്ട് ഏരിയകേന്ദ്രങ്ങളില്‍ വിപുലമായ യോഗങ്ങളും ചേരും. അഭ്യസ്തവിദ്യര്‍ ഏറ്റവും കൂടുതലുള്ള കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം കൂട്ടാനുള്ള നീക്കം അംഗീകരിക്കില്ല. ഇതിനെതിരായും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പിണറായി പറഞ്ഞു.
deshabhimani
Labels:
രാഷ്ട്രീയം,
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)

ReplyDelete