Friday, October 26, 2012
ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ധിച്ചു
വിലക്കയറ്റമടക്കമുള്ള പ്രശ്നങ്ങളില്‍പ്പെട്ട് ഇന്ത്യയിലെ ജനങ്ങള്‍ കൂടുതല്‍ ദരിദ്രരാകുമ്പോള്‍ രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വാണിജ്യമാസികയായ "ഫോബ്സിന്റെ" ഈ വര്‍ഷത്തെ കണക്കുകളനുസരിച്ച് ഇന്ത്യയില്‍ നിലവില്‍ 61 ശതകോടീശ്വരന്മാരുണ്ട്. മുന്‍ വര്‍ഷമിത് 57 ആയിരുന്നു. കുത്തകകള്‍ക്കും വിദേശ സ്ഥാപനങ്ങള്‍ക്കും പ്രകൃതി വിഭവങ്ങളടക്കം ചൂഷണംചെയ്യുന്നതിന് സഹായം നല്‍കുന്ന കേന്ദ്രഭരണം സമ്പന്നരെ അതി സമ്പന്നന്മാരാക്കുന്നെന്ന വിമര്‍ശം ശരിവയ്ക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.
തുടര്‍ച്ചയായ അഞ്ചാംവര്‍ഷവും രാജ്യത്തെ അതി സമ്പന്നനെന്ന ബഹുമതി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്കാണ്. 2100 കോടി അമേരിക്കന്‍ ഡോളറിന്റെ സമ്പാദ്യമാണ് മുകേഷിനുള്ളത്. 1600 കോടി ഡോളറുമായി ഉരുക്ക് രാജാവ് ലക്ഷ്മി മിത്തലാണ് പട്ടികയില്‍ രണ്ടാമന്‍. 1200 കോടി ഡോളറുമായി വിപ്രോ തലവന്‍ അസിം പ്രേംജി മൂന്നാംസ്ഥാനത്തുണ്ട്. ഷപൂര്‍ജി പല്ലോങ്ജി ഗ്രൂപ്പിന്റെ പല്ലോങ്ജി മിസ്ട്രി (980),}സണ്‍ഫാര്‍മയുടെ ദിലീപ് സാങ്വി (920), ആദി ഗോദ്റെജ് (900), സാവിത്രി ജിന്‍ഡാല്‍ (820), ശശി-രവി റൂയിയ (810), ഹിന്ദുജ സഹോദരങ്ങള്‍ (800), കുമാര്‍ ബിര്‍ല}(780) എന്നിവരാണ് യഥാക്രമം ആദ്യ പത്തിലുള്ളത്. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍പ്പെട്ട ആദ്യ നൂറുപേരുടെ സ്വത്ത് ഒരു വര്‍ഷംകൊണ്ട് 3.7 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മദ്യരാജാവ് വിജയ് മല്യയുടെ ശതകോടീശ്വരന്‍ സ്ഥാനം നഷ്ടപ്പെട്ടു. 80 കോടി ഡോളറുമായി ഫോബ്സ് പട്ടികയില്‍ 73-ാം സ്ഥാനത്താണ് നിലവില്‍ മല്യ.
deshabhimani
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)

ReplyDelete