തപാല്‍ വകുപ്പ് സ്പീഡ് പോസ്റ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചത് തിരിച്ചടിയായി. 50 ഗ്രാം തൂക്കമുള്ള ഉരുപ്പടി അയക്കാന്‍ 25 രൂപയുണ്ടായിരുന്നത് 39 രൂപയാക്കി വര്‍ധിപ്പിച്ചു. 200 കിലോമീറ്റര്‍ വരെ ദൂരത്തേക്ക് അയക്കാനാണ് ഈ നിരക്ക്. 200 മുതല്‍ 500 കിലോമീറ്റര്‍ വരെയും 501ന് മുകളിലുമായുള്ള മറ്റ് രണ്ട് സ്ലാബുകളിലെ നിരക്കും കൂട്ടി. 15 രൂപയ്ക്കും അതിനു മുകളിലുമാണ് വര്‍ധന. ഇതിനു പുറമെ പ്രാദേശികമായി 50 ഗ്രാംവരെ തൂക്കമുള്ളവ അയക്കാന്‍ 12 രൂപയായിരുന്നത് 17 ആക്കി. നഷ്ടം നികത്താനെന്ന പേരിലാണ് തപാല്‍ ഡയറക്ടറേറ്റ്നിരക്ക് വര്‍ധന കൊണ്ടുവന്നത്. ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിലായി. ഇതോടെ സ്പീഡ് പോസ്റ്റ് ഉപയോക്താക്കളുടെ എണ്ണവും കുത്തനെ കുറഞ്ഞു.
സ്പീഡ് പോസ്റ്റ് നിരക്ക് വര്‍ധനയുടെ നേട്ടം സ്വകാര്യ കൊറിയര്‍ കമ്പനികള്‍ക്കാണ്. പോസ്റ്റല്‍ വകുപ്പിനെ ആശ്രയിക്കുന്ന ദേശസാല്‍കൃത ബാങ്കുകളടക്കം പല സ്ഥാപനങ്ങളും സ്വകാര്യ കൊറിയര്‍ സ്ഥാപനങ്ങളുമായി കരാറിലായി. വേണ്ടത്ര പഠനമോ ചര്‍ച്ചയോ കൂടാതെയാണ് നിരക്ക് വര്‍ധിപ്പിച്ചത്. തപാല്‍ നിയമഭേദഗതിയില്‍ കൊറിയര്‍ സ്ഥാപനങ്ങള്‍ക്ക് നിയമപ്രാബല്യം നല്‍കാനുള്ള നീക്കവുമുണ്ട്.
deshabhimani news
No comments:
Post a Comment