Sunday, October 28, 2012
കൊച്ചി മെട്രോ ഏറ്റെടുക്കാന്‍ ബംഗളൂരു മെട്രോയ്ക്ക് കത്തെഴുതി
കെഎംആര്‍എല്‍ എംഡിയായിരിക്കെ കൊച്ചി മെട്രോ റെയില്‍നിര്‍മാണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ടോം ജോസ് ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ക്കും കത്തെഴുതി. ടോം ജോസ് എഴുതിയ കത്തും അതിന് ബംഗളൂരു മെട്രോ എംഡി എന്‍ ശിവശൈലം അയച്ച അനുകൂല മറുപടിയും കെഎംആര്‍എല്ലിന്റെ പക്കലുണ്ടെന്ന് ഡിഎംആര്‍സിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
ടോം ജോസിന്റെ നേതൃത്വത്തില്‍ ജൂണ്‍ ആദ്യവാരം കെഎംആര്‍എല്‍ സംഘം ബംഗളൂരു മെട്രോ റെയില്‍(നമ്മ) നിര്‍മാണ സൈറ്റും ഓഫീസും സന്ദര്‍ശിച്ചശേഷമാണ് കൊച്ചി മെട്രോ ഏറ്റെടുക്കാനാവശ്യപ്പെട്ട് കത്തെഴുതിയത്. പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ ഡിഎംആര്‍സിയെ തന്നെ കൊച്ചി മെട്രോ നിര്‍മാണം ഏല്‍പ്പിക്കണമെന്ന ആവശ്യം മറികടക്കുകയായിരുന്നു ടോം ജോസിന്റെ ലക്ഷ്യം. പദ്ധതിയില്‍ ഡിഎംആര്‍സി ഉന്നയിക്കുന്ന അവകാശവാദം കേന്ദ്ര-കര്‍ണാടക സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട പൊതുമേഖലാ സംരംഭമെന്ന നിലയില്‍ ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷനെ കൊണ്ടും ഉന്നയിപ്പിക്കാനായിരുന്നു ടോം ജോസിന്റെ നീക്കം. കത്തിന് അനുകൂല മറുപടി ശിവശൈലം നല്‍കി. എന്നാല്‍, അന്ന് ഉയര്‍ന്ന വിവാദത്തില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാതെ വിട്ടുനിന്നു. ഇപ്പോഴത്തെ വിവാദങ്ങള്‍ക്കിടയില്‍ അന്ന് ടോം ജോസ് ഉന്നയിച്ച അതേ വാദമുഖങ്ങളുമായി ശിവശൈലം രംഗത്തുണ്ടെന്നതും ശ്രദ്ധേയം. കൊച്ചി പദ്ധതി ഡിഎംആര്‍സിക്ക് ഏറ്റെടുക്കാമെങ്കില്‍ പൊതുമേഖലാ സ്ഥാപനമായ തങ്ങള്‍ക്കും അതില്‍ താല്‍പ്പര്യമുണ്ടെന്ന് ഒരു മാധ്യമത്തിനു നല്‍കിയ പ്രതികരണത്തില്‍ ശിവശൈലം അവകാശപ്പെട്ടു. മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണ്ടറിയാന്‍ മാത്രമാണ് അന്ന് ബംഗളൂരു മെട്രോ സന്ദര്‍ശിച്ചതെന്നായിരുന്നു എംഡിസ്ഥാനം ഒഴിഞ്ഞ ശേഷം ടോം ജോസ് മാധ്യമങ്ങളോടു പറഞ്ഞത്. കെഎംആര്‍എല്‍ എംഡിസ്ഥാനത്തിരുന്ന് പ്രഖ്യാപിത സര്‍ക്കാര്‍നയത്തിനു വിരുദ്ധമായി കത്തെഴുതിയത് സര്‍ക്കാരിന്റെ അറിവോടെയാണോ എന്ന ചോദ്യം ഉയരുന്നു
deshabhimani 281012
Labels:
വലതു സര്‍ക്കാര്‍,
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment