Sunday, October 28, 2012
അഴിമതിക്കാര്‍ക്ക് താക്കീതായി മനുഷ്യ മെട്രോ
ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ഒഴിവാക്കി കൊച്ചിമെട്രോ പദ്ധതിയെ അഴിമതിയില്‍ മുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് താക്കീതായി പതിനായിരങ്ങള്‍ കൈകോര്‍ത്തു. പദ്ധതിയിലൂടെ കോടികള്‍ കമീഷന്‍ അടിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന പ്രഖ്യാപനമായി സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ അണിനിരന്ന മനുഷ്യ മെട്രോ. ആലുവ മുതല്‍ പേട്ട വരെ 25 കിലോമീറ്റര്‍ നിര്‍ദ്ദിഷ്ട മെട്രോപാതയില്‍ ഒരേ മനസ്സോടെ അണിനിരന്നവര്‍, പദ്ധതിയുടെ പേരില്‍ പണം കൊള്ളയടിക്കാനുള്ള ഏതുനീക്കവും പ്രതിരോധിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഇ ശ്രീധരനെയും ഡിഎംആര്‍സിയെയും കൊച്ചി മെട്രോയില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കം ശക്തമായതിനെ തുടര്‍ന്നാണ് കൊച്ചി നഗരവികസന സമിതിയുടെ നേതൃത്വത്തില്‍ മനുഷ്യ മെട്രോ സംഘടിപ്പിച്ചത്.
രാഷ്ട്രീയഭിന്നത മറന്ന പങ്കാളിത്തമാണ് പ്രതിഷേധത്തില്‍ പ്രകടമായത്. നഗര വികസന സമിതി ഭാരവാഹികളായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും പി രാജീവ് എംപിയും നടത്തിയ അഭ്യര്‍ഥനപ്രകാരം വിവിധ സാമൂഹ്യ, സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും തൊഴിലാളി സംഘടനകളും സാംസ്കാരിക, പൊതുപ്രവര്‍ത്തകരും മനുഷ്യ മെട്രോയില്‍ കണ്ണി ചേരുകയായിരുന്നു. സിപിഐ എം ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ടികളും കേരള ലത്തീന്‍ കാത്തോലിക അസോസിയേഷന്‍, എസ്എന്‍ഡിപി യോഗം, എറണാകുളം കരയോഗം തുടങ്ങിയ സാമുദായിക സംഘടനകളും ആലുവ മര്‍ച്ചന്റ്സ് അസോസിയേഷന്‍, കേരള മര്‍ച്ചന്റ്സ് യൂണിയന്‍, കേരള വ്യാപാരി വ്യവസായി സമിതി, ക്രഡായ്, എന്‍ജിനിയേഴ്സ് അസോസിയേഷന്‍, ആര്‍ക്കിടെക്ട്സ് അസോസിയേഷന്‍, ചേംബര്‍ ഓഫ് കൊമേഴ്സ് എന്നിവയുടെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായി സമൂഹവും മനുഷ്യ മെട്രോയില്‍ നിരന്നു. ഐഎംഎ, റോട്ടറി ക്ലബ്, ഫൈന്‍ആര്‍ട്സ് സൊസൈറ്റി, പബ്ലിക് ലൈബ്രറി റസിഡന്‍സ്, ഗാന്ധിഭവനു കീഴിലെ മുതിര്‍ന്ന പൗരന്മാരുടെ പകല്‍വീട്, അസോസിയേഷനുകള്‍ എന്നിവയും മനുഷ്യ മെട്രോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധക്കൂട്ടായ്മയില്‍ കൈകോര്‍ത്തു. ബെഫി, എഐബിഎ, എന്‍ജിഒ യൂണിയന്‍, കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍, അഭിഭാഷക സംഘടനകള്‍ എന്നിവയുടെ ഭാഗമായി നൂറുകണക്കിന് സര്‍വീസ് സംഘടനാ പ്രവര്‍ത്തകരും കണ്ണിചേര്‍ന്നു. സാമൂഹ്യ-സാംസ്കാരിക-സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ വന്‍നിര മനുഷ്യമെട്രോയുടെ ഭാഗമായി. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ബിനോയ് വിശ്വം, എന്‍ കെ പ്രേമചന്ദ്രന്‍, കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസ്, ടി പി പീതാംബരന്‍, എസ് ശര്‍മ എംഎല്‍എ, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം വി ഗോവിന്ദന്‍, സി എന്‍ മോഹനന്‍, എം എം ലോറന്‍സ്, കെ എം സുധാകരന്‍, സി എം ദിനേശ്മണി, കെ ചന്ദ്രന്‍പിള്ള, ഡോ. എം എന്‍ സോമന്‍, ജോസ് തെറ്റയില്‍ എംഎല്‍എ തുടങ്ങിയവര്‍ അണിനിരന്നു. കെ എല്‍ മോഹനവര്‍മ, സിനിമാ സംവിധായകരായ രഞ്ജിത്, അന്‍വര്‍ റഷീദ്, ആഷിഖ് അബു, അമല്‍ നീരദ്, നടന്‍ അനൂപ് ചന്ദ്രന്‍, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സംഗീത സംവിധായകന്‍ ബിജിബാല്‍ എന്നിവരും പങ്കെടുത്തു. മനുഷ്യമെട്രോ വിജയിപ്പിച്ച എല്ലാവര്‍ക്കും നഗരവികസന സമിതി ഭാരവാഹികളായ ജ. വി ആര്‍ കൃഷ്ണയ്യരും പി രാജീവ് എംപിയും നന്ദി അറിയിച്ചു.
ജനാഭിലാഷത്തിന്റെ പ്രതീകമായി മനുഷ്യ മെട്രോ
കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി സുതാര്യവും സമയബന്ധിതവുമായി പൂര്‍ത്തിയാക്കണമെന്ന ജനാഭിലാഷത്തിന്റെ പ്രതീകമായി മാറി ആലുവമുതല്‍ പേട്ടവരെ പതിനായിരങ്ങള്‍ അണിനിരന്ന മനുഷ്യ മെട്രോ. വിവിധ രാഷ്ട്രീയപാര്‍ടികളും രാഷ്ട്രീയാഭിപ്രായ ഭിന്നതകള്‍ മറന്ന് വ്യക്തികളും സാമൂഹ്യ, സാംസ്കാരിക സംഘടനാ പ്രവര്‍ത്തകരും കലാകാരന്മാരും തൊഴിലാളികളും ബഹുജനങ്ങളും ഒരുമയോടെ കൈകോര്‍ത്ത അപൂര്‍വ സംഭവംകൂടിയായി മനുഷ്യ മെട്രോ. മെട്രോ പദ്ധതിയുടെ മറവില്‍ കൊള്ളയ്ക്ക് കോപ്പുകൂട്ടുന്നവരെ അതിന് അനുവദിക്കില്ലെന്ന് പ്രക്ഷോഭത്തില്‍ അണിനിരന്നവര്‍ പ്രതിജ്ഞയെടുത്തു. ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാ വാചകം ആയിരങ്ങള്‍ ഏകസ്വരത്തില്‍ ഏറ്റുചൊല്ലി. ആലുവ പുളിഞ്ചോട്ടില്‍ ആദ്യ കണ്ണിയായി ഡോ. ടോണി ഫെര്‍ണാണ്ടസും അവസാന കണ്ണിയായി പേട്ടയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും കൈകോര്‍ത്തു.
മെട്രോ ജനകീയ ആവശ്യമാണെന്നും വിജയംവരെ പോരാടുമെന്നും പൊതുയോഗത്തില്‍ അധ്യക്ഷനായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. മെട്രോ പദ്ധതി അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരായ ജനകീയസമ്മര്‍ദവും ജനങ്ങളുടെ ആശങ്കയുമാണ് മനുഷ്യ മെട്രോ എന്ന് പി രാജീവ് എംപി പറഞ്ഞു. ഡിഎംആര്‍സിയുമായി ധാരണപത്രത്തില്‍ ഒപ്പിടുംവരെ ഈ ജാഗ്രത തുടരണമെന്നും രാജീവ് ആവശ്യപ്പെട്ടു. സംവിധായകന്‍ രഞ്ജിത്, നോവലിസ്റ്റ് കെ എല്‍ മോഹനവര്‍മ, മുന്‍ മന്ത്രിമാരായ ബിനോയ് വിശ്വം, എന്‍ കെ പ്രേമചന്ദ്രന്‍, ജോസ് തെറ്റയില്‍ എംഎല്‍എ, എന്‍സിപി നേതാവ് ടി പി പീതാംബരന്‍, കോണ്‍ഗ്രസ് എസ് പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, മര്‍ച്ചന്റ്സ് യൂണിയന്‍ പ്രസിഡന്റ് വെങ്കിടേഷ് പൈ, എഡ്രാക് പ്രസിഡണ്ട് രംഗദാസ പ്രഭു, എല്‍ഡിഎഫ് ജില്ലാ നേതാക്കളായ ഉഴവൂര്‍ വിജയന്‍, ജോര്‍ജ് ഇടപ്പരത്തി, ടി പി അബ്ദുള്‍ അസീസ്, പ്രകാശ് കുര്യാക്കോസ്, സാബു ജോര്‍ജ്, ബി എ അഷറഫ്, ജോര്‍ജ് സ്റ്റീഫന്‍, ഇ എ കുമാരന്‍, കെഎല്‍സിഎ പ്രസിഡന്റ് ഷാജി ജോര്‍ജ്, നഗരസഭ പ്രതിപക്ഷ നേതാവ് കെ ജെ ജേക്കബ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങള്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ കണ്ണിയായി.
രണ്ടര കിലോമീറ്ററില്‍ അണിനിരന്നത് ആറായിരത്തോളം പേര്‍
കളമശേരി: വ്യവസായമേഖലയ്ക്ക് ആവേശമായി മനുഷ്യ മെട്രോ. കളമശേരി പ്രീമിയര്‍ ജങ്ഷന്‍മുതല്‍ ഇടപ്പള്ളി ജങ്ഷന്‍വരെ രണ്ടര കിലോമീറ്ററില്‍ ദേശീയപാതയ്ക്കു സമീപം ആറായിരത്തോളം പേരാണ് അണിനിരന്നത്. ഏലൂര്‍, കളമശേരി, തൃക്കാക്കര, പെരുമ്പാവൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് വൈകിട്ട് നാലോടെ പ്രവര്‍ത്തകരുമായി വാഹനങ്ങള്‍ എത്തിത്തുടങ്ങി. ഫാക്ട്, ടിസിസി, ഹിന്‍ഡാല്‍കോ, അപ്പോളോ ടയേഴ്സ്, എച്ച്എംടി, ഐആര്‍ഇ, എച്ച്ഐഎല്‍, കൊച്ചിന്‍ യൂണിവേഴ്സിറ്റി, കൊച്ചി മെഡിക്കല്‍ കോളേജ്, കെബിവിഎസ്, തൃക്കാക്കര സ്പെഷ്യല്‍ എക്കണോമിക് സോണ്‍, വ്യവസായമേഖല എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍, ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍, നിര്‍മാണ തൊഴിലാളികള്‍, റസിഡന്‍സ് അസോസിയേഷന്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ മനുഷ്യ മെട്രോയില്‍ അണിനിരന്നു. സ്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പങ്കാളിത്തം ശ്രദ്ധേയമായി.
വൈകിട്ട് അഞ്ചിന് ഇടപ്പള്ളി ടോള്‍ജങ്ഷനില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി ശശീന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാജുപോള്‍ എംഎല്‍എ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സരോജിനി ബാലാനന്ദന്‍, എ എം യൂസഫ്, കെ എന്‍ ഗോപിനാഥ്, കെ കെ കരുണാകരന്‍, ഹെന്നി ബേബി, പി വി ഷാജി, എന്‍ സുരന്‍, സി പി ഉഷ, അഡ്വ. എന്‍ സി മോഹനന്‍, സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി സി കെ പരീത്, എം ഇ ഹസൈനാര്‍, പി എ സീതി, എന്‍ പി ഷണ്‍മുഖന്‍, സബിതാ കരീം, കെ മോഹനന്‍, സിപിഐ നേതാക്കളായ കെ കെ സുബ്രഹ്മണ്യന്‍, എം ടി നിക്സണ്‍, എഐടിയുസി ജില്ലാ സെക്രട്ടറി കെ കെ അഷ്റഫ്, കോണ്‍ഗ്രസ് എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ ടി സി കുഞ്ഞുമോന്‍, ജനതാദള്‍ എസ് നേതാക്കളായ ശിവദാസന്‍, പി കെ നിയാസ്, മാഹിന്‍ കളമശേരി, എന്‍സിപി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി ഡി ജോണ്‍സണ്‍, ഡോ. ജാതവേദന്‍, കെ ജി ബാലകൃഷ്ണന്‍, പി കെ ഹരി, എ എം കുഞ്ഞുമരയ്ക്കാര്‍, പി കെ ബേബി, ടി എ അസൈനാര്‍, അഡ്വ. കെ മോഹനചന്ദ്രന്‍, അഡ്വ. പി എം മുജീബ് റഹ്മാന്‍, ബിജു മനോഹരന്‍, ടി എ അസൈനാര്‍ ആര്‍എസ്പി ജില്ലാ സെക്രട്ടറി എംകെഎ അസീസ് തുടങ്ങിയവര്‍ അണിനിരന്നു.
deshabhimani news
Labels:
അഴിമതി,
പോരാട്ടം,
വലതു സര്‍ക്കാര്‍,
റെയില്‍വേ
Subscribe to:
Post Comments (Atom)
ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ഒഴിവാക്കി കൊച്ചിമെട്രോ പദ്ധതിയെ അഴിമതിയില്‍ മുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് താക്കീതായി പതിനായിരങ്ങള്‍ കൈകോര്‍ത്തു. പദ്ധതിയിലൂടെ കോടികള്‍ കമീഷന്‍ അടിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന പ്രഖ്യാപനമായി സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ അണിനിരന്ന മനുഷ്യ മെട്രോ. ആലുവ മുതല്‍ പേട്ട വരെ 25 കിലോമീറ്റര്‍ നിര്‍ദ്ദിഷ്ട മെട്രോപാതയില്‍ ഒരേ മനസ്സോടെ അണിനിരന്നവര്‍, പദ്ധതിയുടെ പേരില്‍ പണം കൊള്ളയടിക്കാനുള്ള ഏതുനീക്കവും പ്രതിരോധിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഇ ശ്രീധരനെയും ഡിഎംആര്‍സിയെയും കൊച്ചി മെട്രോയില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കം ശക്തമായതിനെ തുടര്‍ന്നാണ് കൊച്ചി നഗരവികസന സമിതിയുടെ നേതൃത്വത്തില്‍ മനുഷ്യ മെട്രോ സംഘടിപ്പിച്ചത്.
ReplyDelete