Sunday, October 21, 2012

എസ്എഫ്ഐക്കെതിരെ "ചിത്ര"വധം: മര്‍ദിച്ചത് എംഎസ്എഫ് നേതാവ് പഴി എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക്


വയനാട് എന്‍ജിനിയറിങ് കോളേജില്‍ കഴിഞ്ഞദിവസം കലാപം അഴിച്ചുവിട്ട എസ്എഫ്ഐ പ്രവര്‍ത്തകരെയും പൊലീസിനെയും കല്ലെറിഞ്ഞതും മര്‍ദിച്ചതും എംഎസ്എഫ്- കെഎസ്യു പ്രവര്‍ത്തകര്‍. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം എസ്എഫ്ഐക്കുമേല്‍ ചിലമാധ്യമങ്ങള്‍ കെട്ടിവെച്ചു.

ചന്ദ്രിക, മംഗളം പത്രങ്ങളിലാണ് എസ്എഫ്ഐ പ്രവര്‍ത്തകന്‍ പൊലീസിനെ മര്‍ദിക്കുന്നുവെന്ന പേരിലുള്ള ചിത്രം പ്രസിദ്ധീകരിച്ചത്. എംഎസ്എഫ് നേതാവും കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറുമായ കെ സി സുഹൈല്‍ പൊലീസിനെ മര്‍ദിക്കുന്ന ചിത്രമാണ് പത്രങ്ങളില്‍ വന്നത്. ഈ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ് "എസ്എഫ്ഐ നേതാവ് പൊലീസിനെ മര്‍ദിക്കുന്നു" എന്നായിരുന്നു. ക്യാംപസില്‍ നിന്നുള്ള ഈ ചിത്രത്തിലെ വിദ്യാര്‍ഥി നേതാവ് എംഎസ്എഫുകാരനായിരുന്നു. കോഴിക്കോട് പേരാമ്പ്ര ചെങ്ങോട്ടുകാവ് പഞ്ചായത്ത് കന്നാട്ടിയിലെ കുഴിച്ചാലില്‍ അബൂബക്കറിന്റെ മകനാണ് സുഹൈല്‍. മൂന്നാം വര്‍ഷ ഇലക്ട്രോണിക്സ് ആന്‍ഡ്് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ സുഹൈല്‍ കഴിഞ്ഞ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച യുയുസിയാണ്.

മാനന്തവാടി ഗവ. എന്‍ജിനിയറിങ് കോളേജില്‍ അക്രമം നടത്തിയ കെഎസ്യു- എംഎസ്എഫ് സംഘമാണ് പൊലീസിനെയും എസ്എഫ്ഐ പ്രവര്‍ത്തകരെയും അക്രമിച്ചത്. ഇവരെ സംരക്ഷിക്കുന്നതിനുള്ള വ്യഗ്രതയാണ് പൊലീസിനൊപ്പം മാധ്യമങ്ങളും കാണിച്ചതെന്നാണ് ആക്ഷേപം. പൊലീസിനെ മര്‍ദിക്കുന്ന എംഎസ്എഫ് നേതാവിനെയും വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ എസ്എഫ്ഐക്കാരനാക്കി ചിത്രീകരിക്കുകയായിരുന്നു.

deshabhimani 211012

1 comment:

  1. വയനാട് എന്‍ജിനിയറിങ് കോളേജില്‍ കഴിഞ്ഞദിവസം കലാപം അഴിച്ചുവിട്ട എസ്എഫ്ഐ പ്രവര്‍ത്തകരെയും പൊലീസിനെയും കല്ലെറിഞ്ഞതും മര്‍ദിച്ചതും എംഎസ്എഫ്- കെഎസ്യു പ്രവര്‍ത്തകര്‍. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം എസ്എഫ്ഐക്കുമേല്‍ ചിലമാധ്യമങ്ങള്‍ കെട്ടിവെച്ചു.

    ReplyDelete