Friday, October 26, 2012

വിശ്വാസമില്ലാത്തവര്‍ ദൈവിക കാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് തിരുവഞ്ചൂര്‍


വിശ്വാസമില്ലാത്തവര്‍ ദൈവിക കാര്യങ്ങളില്‍ ഇടപെടുന്നത് എന്തിനെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ദേവസ്വം ഓര്‍ഡിനന്‍സ് വിവാദമായതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ദേവസ്വംബോര്‍ഡിലേക്ക് എസ്സി, എസ്ടി വിഭാഗത്തില്‍നിന്നുള്ള അംഗത്തെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ ദൈവവിശ്വാസമുണ്ടെന്ന് എഴുതിത്തന്നാല്‍ സിപിഐ എം എംഎല്‍എമാര്‍ക്കും പങ്കെടുക്കാം. ദൈവവിശ്വാസം ഇല്ല എന്നു പറയുകയും ദൈവീക കാര്യങ്ങളില്‍ ഇടപെടുകയുംചെയ്യുന്നത് ശരിയല്ലെന്ന് മന്ത്രി അവകാശപ്പെട്ടു. വഖഫ് കമ്മിറ്റി തെരഞ്ഞെടുപ്പിലും മറ്റും ഇല്ലാത്ത നിബന്ധന ദേവസ്വം ബോര്‍ഡിന്റെ കാര്യത്തില്‍ എന്തിനെന്ന് ചോദിച്ചപ്പോള്‍ ഓരോ മതത്തിനും ഓരോ രീതി ഉണ്ടെന്നും എല്ലാം കൂട്ടിക്കുഴയ്ക്കേണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഓര്‍ഡിനന്‍സിനെതിരെ കോടതിയെ സമീപിക്കാന്‍ സിപിഐ എമ്മിന് അവകാശമുണ്ട്. ചാരക്കേസില്‍ കെ മുരളീധരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ആഭ്യന്തരസെക്രട്ടറി അന്വേഷിക്കുകയാണ്. ഈ സാഹചര്യത്തില്‍ താന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment