Sunday, October 21, 2012
വയലാറില്‍ ചെങ്കൊടിയുയര്‍ന്നു
രണഭൂമികളില്‍ ചോരചിന്തി ഇതിഹാസം രചിച്ച പുന്നപ്ര-വയലാര്‍ മുന്നേറ്റത്തിന്റെ 66-ാം വാര്‍ഷിക വാരാചരണത്തിന് തുടക്കമായി. വയലാറിലും മേനാശേരിയിലും ഞായറാഴ്ച കൊടിയുയര്‍ന്നു. ഞായറാഴ്ച പകല്‍ 11നു വയലാറില്‍ രക്തസാക്ഷി മണ്ഡപത്തിലെത്തി. സമരനായകനും സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവുമായ പി കെ ചന്ദ്രാനന്ദന്‍ പകല്‍ 11 നു വയലാര്‍ രക്തസാക്ഷിനഗറില്‍ പതാക ഉയര്‍ത്തി. സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, സിപിഐ ജില്ലാ സെക്രട്ടറിയറ്റംഗം ടി പുരുഷോത്തമന്‍ , പി തിലോത്തമന്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു. സി സാബു സ്വാഗതം പറഞ്ഞു. മേനാശേരിയില്‍ വൈകിട്ട് സമരസേനാനി എം എ ദാമോദരന്‍ പതാക ഉയര്‍ത്തും.
പോരാട്ടത്തിന്റെ സ്മരണകള്‍ ഇരമ്പിയാര്‍ത്ത ചടങ്ങുകളില്‍ പുന്നപ്രയിലും വലിയ ചുടുകാടിലും മാരാരിക്കുളത്തും ചെങ്കൊടി ഉയര്‍ന്നു. സിപിഐ എം, സിപിഐ സംയുക്താഭിമുഖ്യത്തിലാണ് വാരാചരണപരിപാടികള്‍. വലിയ ചുടുകാടിലും മാരാരിക്കുളത്തും പള്ളിപ്പുറത്തും സി എച്ച് കണാരന്‍ അനുസ്മരണപരിപാടികളും നടന്നു.ചേര്‍ത്തല അമ്പലപ്പുഴ താലൂക്കുകളില്‍ വിവിധങ്ങളായ അനുസ്മരണ പരിപാടികള്‍ നടക്കും. പുന്നപ്ര സമരഭൂമിയില്‍ വാരാചരണകമ്മിറ്റി പ്രസിഡന്റ് ഇ കെ ജയനും ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷിമണ്ഡപത്തില്‍ സമരസേനാനി എന്‍ കെ ഗോപാലനും മാരാരിക്കുളത്ത് സമരസേനാനി സി കെ കരുണാകരനും പതാക ഉയര്‍ത്തി.വയലാര്‍ രണഭൂമിയില്‍ ഉയര്‍ത്താനുള്ള പതാക ശനിയാഴ്ച രാവിലെ മേനാശേരി രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് പ്രയാണം ആരംഭിച്ചു. സമരസേനാനി സി കെ കരുണാകരന്‍ രക്തപതാക പി വി പൊന്നപ്പനു കൈമാറി. ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍പ്രദേശങ്ങളില്‍ പര്യടനം നടത്തി ജാഥ പള്ളിപ്പുറത്ത് സമാപിച്ചു.
deshabhimani
Labels:
രാഷ്ട്രീയം
Subscribe to:
Post Comments (Atom)

ReplyDelete