Sunday, October 21, 2012

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

കടബാധ്യത മൂലം വയനാട്ടില്‍ വീണ്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ബത്തേരിക്കടുത്ത പഴുപ്പത്തൂര്‍ ചപ്പക്കൊല്ലി നാലാം നടിയില്‍ ശിവനാ (65)ണ് ആത്മഹത്യ ചെയ്തത്. അഞ്ചു ലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. വിഷം കഴിച്ച് അവശനിലയിലായ ശിവന്‍ ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കഴിഞ്ഞ മാസം വയനാട്ടില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 34 കര്‍ഷകര്‍ വയനാട്ടില്‍ ആത്മഹത്യ ചെയ്തു. മൂന്നര ഏക്കര്‍ സ്ഥലം സ്വന്തമായുണ്ട്. പാട്ടത്തിന് സ്ഥലമെടുത്ത് ഇഞ്ചികൃഷി നടത്തുകയായിരുന്നു. കടബാധ്യതയെത്തുടര്‍ന്ന് മനോവിഷമത്തിലായിരുന്നു. മകളുടെ വിവാഹത്തിന്റെ ഭാഗമായി കടം വര്‍ധിച്ചതും കൃഷി നഷ്ടത്തിലായതുമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബത്തേരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: വിജയമ്മ മക്കള്‍: ബിന്ദു, ബീന, ബിനേഷ്.

deshabhimani

1 comment:

  1. കടബാധ്യത മൂലം വയനാട്ടില്‍ വീണ്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ബത്തേരിക്കടുത്ത പഴുപ്പത്തൂര്‍ ചപ്പക്കൊല്ലി നാലാം നടിയില്‍ ശിവനാ (65)ണ് ആത്മഹത്യ ചെയ്തത്. അഞ്ചു ലക്ഷം രൂപയുടെ കടമുണ്ടായിരുന്നു

    ReplyDelete