Friday, October 19, 2012
സെന്റ് തോമസ് കോളേജിലേക്ക് എസ്എഫ്ഐ, കെഎസ്യു മാര്‍ച്ച്
തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും മാനേജ്മെന്റിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ തിരുത്തണമെന്നുമാവശ്യപ്പെട്ട് എസ്എഫ്ഐയുടെയും കെഎസ്യുവിന്റെയും നേതൃത്വത്തില്‍ വെവ്വേറെയായി കോളേജിലേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി. കെഎസ്യുവിന്റെ മാര്‍ച്ചിനുനേരെ പൊലീസ് ലാത്തിവീശി. തുടര്‍ന്ന് അക്രമാസക്തരായ കെഎസ്യു പ്രവര്‍ത്തകര്‍ പൊലീസിനുനേരെയും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും കല്ലേറ് നടത്തി. പൊലീസിന്റെ ലാത്തിയടിയേറ്റ് കെഎസ്യു ജില്ലാ ജോയിന്റ് സെക്രട്ടറി ഷെജീര്‍ബാബുവിന്റെ തലയ്ക്ക് പരിക്കേറ്റു. കല്ലേറില്‍ പരിക്കേറ്റ കൈരളി ടി വി ക്യാമറാമാന്‍ ബാദുഷ കേച്ചേരി, ഇന്ത്യാവിഷന്‍ ക്യാമറാമാന്‍, കെ ആര്‍ രതീഷ്, അമൃത ടി വി ക്യാമറാമാന്‍ പി വി അയ്യപ്പന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്എഫ്ഐ മാര്‍ച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സിനോജ് സി ജോസഫ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ശീതള്‍ ഡേവിസ് സംസാരിച്ചു. ഏരിയ സെക്രട്ടറി ആന്‍സന്‍ സി ജോയ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ശരത് പ്രസാദ് നന്ദിയും പറഞ്ഞു. സിഎംഎസ് സ്കൂള്‍ പരിസരത്തുനിന്ന് പ്രകടനമായാണ് വിദ്യാര്‍ഥികളെത്തിയത്. കെഎസ്യു മാര്‍ച്ച് കോളേജിന്റെ കവാടത്തില്‍ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിപ്പ് നടത്തി. കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം കഴിഞ്ഞയുടന്‍ കോളേജിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ജാഥയിലെ പിന്‍നിരയിലെ പ്രവര്‍ത്തകര്‍ പൊലീസിനുനേരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയും കല്ലെറിഞ്ഞു. പൊലീസ് പ്രവര്‍ത്തകരെ ലാത്തിവീശി ഓടിച്ചു. ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും കോളേജിന്റെ മുന്നിലേക്ക് പ്രകടനമായെത്തി. പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റിയതും സംഘര്‍ഷത്തിനിടയാക്കി.
deshabhimani 191012
Subscribe to:
Post Comments (Atom)

ReplyDelete