Sunday, April 21, 2013

മനോരമ വാര്‍ത്ത പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന്


കക്കോടി ലോക്കലിലും ഏരിയയുടെ മറ്റു ഭാഗങ്ങളിലും സിപിഐ എമ്മില്‍ മെമ്പര്‍ഷിപ്പില്‍ വന്‍ ചേര്‍ച്ചയുണ്ടെന്ന മലയാള മനോരമ വാര്‍ത്ത അടിസ്ഥാനരഹിതവും പച്ചക്കള്ളവുമാണെന്ന് സിപിഐ എം കക്കോടി ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. മനോരമ പത്രം തുടര്‍ച്ചയായി നടത്തുന്ന പാര്‍ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമാണിത്. മെമ്പര്‍ഷിപ്പ് സ്ക്രൂട്ടിണി പ്രവര്‍ത്തനം പൂര്‍ത്തിയായി വരികയാണ്. അനാരോഗ്യം, പ്രായാധിക്യം, ജോലി, സ്ഥലംമാറ്റം തുടങ്ങിയ കാരണങ്ങളാല്‍ മെമ്പര്‍ഷിപ്പ് പുതുക്കാന്‍ കഴിയാത്തത് പുതുമയുള്ളതല്ല. കക്കോടിയില്‍ ഈ വര്‍ഷം മെമ്പര്‍ഷിപ്പ് കൂടുകയാണ് ചെയ്തത്. കക്കോടി വെസ്റ്റ് ലോക്കല്‍ സെക്രട്ടറി പി ഗോകുല്‍ദാസ് വ്യക്തിപരമായ കാരണങ്ങളാല്‍ പാര്‍ടി സെക്രട്ടറി സ്ഥാനം താല്‍ക്കാലികമായി മാറുകയും കെ പി സുനില്‍കുമാറിന് താല്‍ക്കാലിക ചുമതല നല്‍കുകയുമാണ് ചെയ്തത്.

വാസ്തവം ഇതായിരിക്കെ ബന്ധപ്പെട്ട പാര്‍ടി നേതാക്കളോട് അന്വേഷിക്കാതെ പാര്‍ടി അനുഭാവികളിലും ബന്ധുക്കളിലും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഇത്തരം വാര്‍ത്തകള്‍ കക്കോടിയിലെ പാര്‍ടി പ്രവര്‍ത്തനത്തെ ഒരുതരത്തിലും ബാധിക്കുകയില്ലെന്ന് ഏരിയാ കമ്മിറ്റി വ്യക്തമാക്കി.

deshabhimani 210413

No comments:

Post a Comment