Saturday, October 13, 2012
എസ്എഫ്ഐക്ക് ചരിത്രവിജയം
തലസ്ഥാന ജില്ലയില്‍ എസ്എഫ്ഐക്ക് ചരിത്രവിജയം
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് വന്‍വിജയം. തലസ്ഥാന ജില്ലയില്‍ കെഎസ്യു വട്ടപ്പൂജ്യമായി മാറി. കെഎസ്യു യൂണിയന്‍ ഭരിച്ചിരുന്ന വിമെന്‍സ് കോളേജ്, കാഞ്ഞിരംകുളം കെഎന്‍എം കോളേജ്, എസ്എന്‍ കോളേജ് വര്‍ക്കല എന്നിവ എസ്എഫ്ഐ പിടിച്ചെടുത്തു. വഴുതക്കാട് വിമെന്‍സില്‍ മുഴുവന്‍ സീറ്റിലും മുന്നൂറിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ വിജയിച്ചത്. ജില്ലയിലെ 41 യൂണിയന്‍ കൗണ്‍സിലര്‍മാരില്‍ 34ഉം എസ്എഫ്ഐ നേടി.
തലസ്ഥാനഗരിയില്‍ എസ്എഫ്ഐ വിജയിച്ച ക്യാമ്പസുകള്‍ ഇവയാണ്. വര്‍ക്കല എസ്എന്‍ കോളേജ്, ആറ്റിങ്ങല്‍ ഗവ. കോളേജ്, എസ്എന്‍ ചെമ്പഴന്തി, മാര്‍ ഇവാനിയോസ്, ബാര്‍ട്ടണ്‍ഹില്‍, വിമെന്‍സ്, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്, കെഎന്‍എം കാഞ്ഞിരംകുളം, നെടുമങ്ങാട് ഗവ. കോളേജ്, പെരിങ്ങമ്മല ഇക്ബാല്‍ കോളേജ് എന്നിവിടങ്ങളില്‍ യഥാക്രമം കെഎസ്യു, എബിവിപി, എംഎസ്എഫ്, ക്യാമ്പസ് ഫ്രണ്ട് എന്നീ സംഘടനകളെ തോല്‍പ്പിച്ചു. യൂണിവേഴ്സിറ്റി കോളേജ്, കാര്യവട്ടം ഗവ. കോളേജ്, സംഗീത കോളേജ്, സംസ്കൃത കോളേജ്, ആര്‍ട്സ് കോളേജ്, ഐഎച്ച്ആര്‍ഡി പാറശാല, ഫൈന്‍ ആര്‍ട്സ് എന്നിവിടങ്ങളില്‍ എതിരില്ലാതെ എസ്എഫ്ഐ തെരഞ്ഞെടുക്കപ്പെട്ടു. മന്നാനിയ കോളേജ് പാങ്ങോട്, സെന്റ് സേവിയേഴ്സ് തുമ്പ എന്നിവിടങ്ങളില്‍ കെഎസ്യുവിനുവേണ്ടി തെരഞ്ഞെടുപ്പൊന്നാകെ മാനേജ്മെന്റ് അട്ടിമറിച്ചു. പാര്‍ലമെന്ററി രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മന്നാനിയ കോളേജില്‍ 11 ക്ലാസ് പ്രതിനിധികള്‍ എസ്എഫ്ഐയുടെ ഭാഗത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, ക്യാമ്പസ് ഫ്രണ്ടിന്റെ ആറ് ക്ലാസ് പ്രതിനിധികളും കെഎസ്യുവിന്റെ അഞ്ച് ക്ലാസ് പ്രതിനിധികളും ചേര്‍ന്നുണ്ടാക്കിയ അവിശുദ്ധസഖ്യം മാനേജ്മെന്റിന്റെ ഇടപെടലിലൂടെ യൂണിയന്‍ ഭരണത്തിലേക്കെത്തി.
സെന്റ് സേവിയേഴ്സില്‍ എസ്എഫ്ഐക്കാരുടെ നോമിനേഷനുകള്‍ ലിങ്ദോ-സര്‍വകലാശാലാ നിയമങ്ങള്‍ക്ക് വിരുദ്ധമായി മാനേജ്മെന്റ് തള്ളി. അംഗീകരിക്കപ്പെട്ട എസ്എഫ്ഐയുടെ നോമിനേഷനായ ആര്‍ട്സ് ക്ലബ് സെക്രട്ടറി ടി എ അനുമോള്‍ 75 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എസ്എഫ്ഐ സ്ഥാനാര്‍ഥികളെ വിജയരഥത്തിലാനയിച്ച തലസ്ഥാന ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളോടും ജില്ലാ സെക്രട്ടറി ആര്‍ എസ് ബാലമുരളിയും പ്രസിഡന്റ് എ എം അന്‍സാരിയും നന്ദി പറഞ്ഞു.
എസ്എഫ്ഐയ്ക്ക് വന്‍ വിജയം
കൊല്ലം: കുപ്രചാരണങ്ങളെ ചവറ്റുകുട്ടയില്‍ തള്ളി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്എഫ്ഐ വീണ്ടും അജയ്യത തെളിയിച്ചു. തെരഞ്ഞെടുപ്പ്നടന്ന 15 ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ പതിമൂന്നിടത്തും എസ്എഫ്ഐ വിജയിച്ചു. തെരഞ്ഞെടുപ്പുനടന്ന ഏക സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജായ കടയ്ക്കല്‍ എസ്എച്ച്എമ്മിലും എസ്എഫ്ഐയ്ക്കായിരുന്നു വിജയം. കൊല്ലം എസ്എന്‍, എസ്എന്‍ വനിത, ഫാതിമ മാത നാഷണല്‍ കോളേജ്, പുനലൂര്‍ എസ്എന്‍, കൊടാരക്കര സെന്‍റ് ഗ്രിഗോറിയോസ് കോളേജുകളില്‍ എല്ലാ ജനറല്‍ സീറ്റും എസ്എഫ്ഐ നേടി. ബഹുഭൂരിപക്ഷം കോളേജിലും ക്ലാസ് പ്രതിനിധി സ്ഥാനങ്ങളും അസോസിയേഷനുകളും എസ്എഫ്ഐ നേടി. അഞ്ചല്‍ സെന്റ് ജോണ്‍സ്, നിലമേല്‍ എന്‍എസ്എസ് കോളേജുകളില്‍ എസ്എഫ്ഐ- എഐഎസ്എഫ് മുന്നണി എല്ലാ സീറ്റിലും വിജയിച്ചു. ശാസ്താംകോട്ട ഡിബി കോളേജില്‍ മാത്രമാണ് കെഎസ്യുവിന് വിജയിക്കാനായത്. എബിവിപിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല.
ജില്ലയില്‍ ഒട്ടുമിക്ക കോളേജുകളിലും എബിവിപിയും കെഎസ്യുവും സഖ്യത്തിലായിരുന്നു. അവിശുദ്ധ സഖ്യത്തെ വിദ്യാര്‍ഥിസമൂഹം പാടെ തള്ളി. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ്, ചവറ ബിജിഎംഎസ് ഗവ. കോളേജുകളില്‍ ഓരോ സീറ്റ് മാത്രമാണ് എസ്എഫ്ഐക്ക് നഷ്ടമായത്. കടയ്ക്കല്‍ എസ്എച്ച്എം സ്വാശ്രയ എഞ്ചിനീയറിങ് കോളേജില്‍ ഒരു സീറ്റൊഴികെ എല്ലാ സീറ്റും എസ്എഫ്ഐയ്ക്കാണ്. വിജയം ആഘോഷിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനങ്ങള്‍നടത്തി.
എസ്എഫ്ഐക്ക് അത്യുജ്വല വിജയം
കൊച്ചി: അപവാദ പ്രചാരണങ്ങളെ കാറ്റില്‍പ്പറത്തി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്എഫ്ഐക്ക് അത്യുജ്വല വിജയം. വിദ്യാര്‍ഥി സമൂഹത്തിന്റെ അവകാശ സമരപോരാട്ടത്തില്‍ നേരിന്റെ കൊടിയുമായി പടപൊരുതുന്ന വിപ്ലവവിദ്യാര്‍ഥി പ്രസ്ഥാനത്തെ ജില്ലയിലെ വിദ്യാര്‍ഥിസമൂഹം നെഞ്ചേറ്റി. ജില്ലയില്‍ സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 36 കോളേജുകളില്‍ 31ലും എസ്എഫ്ഐ വിജയിച്ചു. കെഎസ്യുവിന് മൂന്ന് കോളേജിലാണ് ജയിക്കാനായത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കെഎസ്യു പ്രവര്‍ത്തകര്‍ നല്‍കിയ കള്ളക്കേസിന്റെ മറവില്‍ എറണാകുളം മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറി വി എസ് ഷാനെ ജയിലടച്ചിരുന്നു. ഇത്തരം പ്രതികൂല അവസ്ഥകളെ അതിജീവിച്ച് മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേടിയ വിജയത്തിന് ഇരട്ടിമധുരം. ബി അനൂപാണ് ചെയര്‍മാന്‍. മുഹമ്മദ് ഉസീര്‍ (ജനറല്‍ സെക്രട്ടറി), രഹന മന്‍സൂര്‍ (വൈസ് ചെയര്‍പേഴ്സണ്‍), വിഷ്ണു വേണുഗോപാല്‍, മുഹമ്മദ് അന്‍ഹാദ് (യുയുസി), ദീപ്തി സ്വരാജ്, എസ് മീനാക്ഷി (വനിത പ്രതിനിധികള്‍)എന്നിവരാണ് മറ്റ് ഭാരവാഹികള്‍. 1200 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി അനൂപ് ജയിച്ചത്. കോളേജില്‍ ആകെ 1435 വോട്ടാണ് രേഖപ്പെടുത്തിയത്. ജനറല്‍ സീറ്റില്‍ മത്സരിച്ച എസ്എഫ്ഐയുടെ മുഴുവന്‍ സ്ഥാനാര്‍ഥികളും ആയിരത്തിലധികം വോട്ടിന് വിജയിച്ചു. മഹാരാജാസ് കോളേജില്‍ വൈസ് ചെയര്‍പേഴ്സണായി തെരഞ്ഞെടുത്ത രഹന പ്രശസ്ത ഗായകന്‍ കൊച്ചിന്‍ മന്‍സൂരിന്റെ മകളാണ്. വയലാറിന്റെ ചെറുമകളാണ് മഹാരാജാസില്‍ വനിത പ്രതിനിധിയായി തെരഞ്ഞെടുത്ത എസ് മീനാക്ഷി.
എറണാകുളം ലോ കോളേജ്, എസ്എംഇ കോളേജ് തേവര, ഇടപ്പള്ളി യൂണിവേഴ്സിറ്റി കോളേജ് ഓഫ് അപ്ലയ്ഡ് സയന്‍സ്, തൃപ്പൂണിത്തുറ ഗവ. കോളേജ്, ആര്‍എല്‍വി കോളേജ് തൃപ്പൂണിത്തുറ, സംസ്കൃത കോളേജ് തൃപ്പൂണിത്തുറ, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്, ഐരാപുരം ശ്രീശങ്കര കോളേജ്, മണിമലക്കുന്ന് കോളേജ് കൂത്താട്ടുകുളം, മൂവാറ്റുപുഴ എച്ച്എം ആര്‍ട്സ് ആന്‍ഡ് കോളേജ്, ഇലാഹിയ കോളേജ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് മൂവാറ്റുപുഴ, വിശ്വജ്യോതി എന്‍ജിനിയറിങ് കോളേജ് മൂവാറ്റുപുഴ, ഇലാഹിയ എന്‍ജിനിയറിങ് കോളേജ് മൂവാറ്റുപുഴ, മാല്യങ്കര എസ്എന്‍എം കോളേജ്, തോട്ടുമുഖം വൈഎംസിഎ കോളേജ്, കെഎംഎം കോളേജ് കളമശേരി, എംഎ കോളേജ് കോതമംഗലം, എംഎ ആര്‍ട്സ് കോളേജ് കോതമംഗലം, ഇന്ദിരഗാന്ധി ആര്‍ട്സ് കോളേജ് നെല്ലിക്കുഴി, ഇന്ദിരഗാന്ധി എന്‍ജിനിയറിങ് കോളേജ് നെല്ലിക്കുഴി, തുരുത്തിപ്ലി സെന്റ് മേരീസ് കോളേജ്, ആലുവ യുസി കോളേജ്, പെരുമ്പാവൂര്‍ സെന്റ് പീറ്റേഴ്സ് കോളേജ്, എസ്എംഇ കോളേജ് അങ്കമാലി, കാലടി ശങ്കര കോളേജ്, നെടുമ്പാശേരി ഐച്ച്ആര്‍ഡി കോളേജ്, നെടുമ്പാശേരി എംഇഎസ് കോളേജ്, പ്രസന്റേഷന്‍ കോളേജ് പുത്തന്‍വേലിക്കര എന്നി കോളേജുകള്‍ എസ്എഫ്ഐ യൂണിയന്‍ നേടി. കെഎസ്യുവിന്റെയും കോണ്‍ഗ്രസിന്റെയും വഴിവിട്ട നീങ്ങള്‍ക്കുള്ള തിരിച്ചടിയാണ് എസ്എഫ്ഐയുടെ വിജയമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പറഞ്ഞു. ജില്ലയില്‍ എസ്എഫ്ഐയ്ക്ക് ഉജ്വല വിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.
കോളേജ് യൂണി. തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ആധിപത്യം
കട്ടപ്പന: വെള്ളിയാഴ്ച നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ആധിപത്യം നിലനിര്‍ത്തി. കട്ടപ്പന ഗവ. കോളേജ്, മുട്ടം ഗവ.എന്‍ജിനിയറിങ് കോളേജ്, ഐഎച്ച്ആര്‍ഡി തൊടുപുഴ, ഐഎച്ച്ആര്‍ഡി മറയൂര്‍, ഐഎച്ച്ആര്‍ഡി പീരുമേട്, ലബ്ബക്കട ജെപിഎം എന്നീ കലാലയങ്ങളിലാണ് എസ്എഫ്ഐ യൂണിയന്‍ ഉജ്വല വിജയം നേടിയത്. മൂന്നാര്‍ ഗവ. കോളേജില്‍ തെരഞ്ഞെടുപ്പ് നടന്നില്ല. കട്ടപ്പന ഐഎച്ച്ആര്‍ഡിയില്‍ അഞ്ച് സീറ്റിലും നെടുങ്കണ്ടം ഐഎച്ച്ആര്‍ഡിയില്‍ മൂന്ന് സീറ്റും എസ്എഫ്ഐ നേടി. മൂലമറ്റം സെന്റ് ജോസഫ് കോളേജില്‍ കൗണ്‍സിലര്‍ അടക്കം നാല് സീറ്റ് എസ്എഫ്ഐ കരസ്ഥമാക്കി. ആകെയുള്ള 14 കൗണ്‍സിലര്‍മാരില്‍ ഒന്‍പത് കൗണ്‍സിലര്‍മാരെയും എസ്എഫ്ഐ സ്വന്തമാക്കി. കട്ടപ്പന ഗവ. കോളേജില്‍ എല്ലാ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികളും എതിരില്ലാതെ തെരഞ്ഞെടുത്തു.
തെരഞ്ഞെടുക്കപ്പെട്ടവര്‍: വിന്‍സ്മോന്‍ സജീവ് (ചെയര്‍മാന്‍), ആര്യ സുകുമാരന്‍ (വൈസ് ചെയര്‍മാന്‍), വരുണ്‍കുമാര്‍ പി ഡി (ജനറല്‍ സെക്രട്ടറി), അനൂപ് സിബിച്ചന്‍, വിജിന്‍മോന്‍ വിജയന്‍ (കൗണ്‍സിലേഴ്സ്), മോബിന്‍ പി എബ്രാഹം (മാഗസിന്‍ എഡിറ്റര്‍), ബിബിന്‍ ബാബു (ആര്‍ട്്സ് ക്ലബ് സെക്രട്ടറി), അഭിലാഷ് ജയന്‍, സുഹൈല്‍ നസീര്‍, അക്ഷയകുമാര്‍ പി എം, ബിനീഷ് ടി കെ , നിഷ ആന്റണി ( പ്രതിനിധികള്‍), സൂര്യമോള്‍ എം എസ്, മനീഷ പ്രകാശ് (വനിത പ്രതിനിധികള്‍), അസോസിയേഷന്‍ സെക്രട്ടറിമാര്‍: മെല്‍ഡിന്‍ മാത്യു (കെമിസ്ട്രി), അരുണ്‍ അപ്പുക്കുട്ടന്‍ (കൊമേഴ്സ്),ഹംസ എം എ(ഇക്കണോമിക്സ്), ജോബിന്‍ ജോണ്‍ (മലയാളം), ജിതിന്‍ മോന്‍ വിജയന്‍ (മാത്തമാറ്റിക്സ്). പീരുമേട് ഐഎച്ച്ആര്‍ഡിയില്‍ വിജയിച്ചവര്‍: അനൂപ്കുമാര്‍ കെ (ചെയര്‍മാന്‍), ശരണ്യ കെ കെ (വൈസ് ചെയര്‍മാന്‍), അമല ജോസ് (വിദ്യാര്‍ഥി പ്രതിനിധി). കട്ടപ്പന ഐഎച്ച്ആര്‍ഡിയില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍: ശരണ്യ ടി എസ് (വൈസ് ചെയര്‍മാന്‍), മഹേഷ് മോഹനന്‍ (മാഗസിന്‍ എഡിറ്റര്‍), മിനിമോള്‍ ചാക്കോ (വനിതാപ്രതിനിധി). ഉള്‍പ്പെടെ ആറ് സീറ്റുകളില്‍ എസ്എഫ്ഐ വിജയിച്ചു. ലബ്ബക്കട ജെപിഎം കോളേജില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐ പ്രതിനിധികള്‍ വിജയിച്ചു. വിഷ്ണു ജി (ചെയര്‍മാന്‍), ലിന്‍ജു (വൈസ് ചെയര്‍മാന്‍), നിതിന്‍ നോബി (ജനറര്‍ സെക്രട്ടറി), അഖില്‍ രാജന്‍, രോഹിത് (യുയുസി), ടോം (ആര്‍ട്സ് ക്ലബ്), അലന്‍ പൗലോസ് (മാഗസിന്‍), റിന്റാ (ലേഡീ റെപ്പ്), ജൂബിന്‍, ആല്‍ബിന്‍, ടിന്റു (ക്ലാസ് പ്രതിനിധികള്‍). മറയൂര്‍ അഞ്ചുനാട് അപ്ലയ്ഡ് സയന്‍സ് കോളേജില്‍് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ എട്ട് സീറ്റും കെഎസ്യു അഞ്ച് സീറ്റും നേടി.എസ്എഫ്ഐക്ക് ഉജ്വല വിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.
ചരിത്രം കുറിച്ച മുന്നേറ്റം
കോട്ടയം: എംജി സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 28 കോളേജുകളില്‍ 22 ഇടത്തും വിജയിച്ച് എസ്എഫ്ഐ അജയ്യത തെളിയിച്ചു. ആകെയുളള 46 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരില്‍ 36 എണ്ണവും എസ്എഫ്ഐക്കാണ്. ജില്ലയിലെ പല കോളേജുകളിലും ഭരണപിന്തുണയോടെ കെഎസ്യു-എബിവിപി-കെഎസ്സി എം-കാമ്പസ് ഫ്രണ്ട് അവിശുദ്ധ സഖ്യമാണ് എസ്എഫ്ഐയെ നേരിട്ടത്. സിഎംഎസ് കോളേജ് കോട്ടയം, ആര്‍ഐടി എന്‍ജിനിയറിങ് കോളേജ് പാമ്പാടി, പാലാ സെന്റ് തോമസ്, വാഴൂര്‍ എസ്വിആര്‍ എന്‍എസ്എസ് കോളേജ്, ഏറ്റുമാനൂരപ്പന്‍ കോളേജ്, മേലുകാവ് ഹെന്ററി ബേക്കര്‍ കോളേജ്, എരുമേലി എം ഇ എസ് കോളേജ്, യുസിഎംഇ ഗാന്ധിനഗര്‍, എസ് ബി കോളേജ് ചങ്ങനാശേരി, ചങ്ങനാശേരി എന്‍എസ്എസ് കോളേജ്, കൊതവറ സെന്റ് സേവ്യേഴ്സ്, കെ ഇ കോളേജ് മാന്നാനം എന്നിവിടങ്ങളിലാണ് എസ്എഫ്ഐ യൂണിയന്‍ നേടിയത്. ഒന്‍പതിടത്ത് എസ്എഫ്ഐക്ക് എതിരില്ലായിരുന്നു. ഐഎച്ച്ആര്‍ഡിയുടെ കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, ഞീഴൂര്‍ സെന്ററുകള്‍, എം ജി സര്‍വകലാശാല ക്യാമ്പസ്, ഡി ബി കോളേജ് തലയോലപ്പറമ്പ്, സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, സ്കൂള്‍ ഓഫ് ലൈബ്രറി സയന്‍സസ്, എസ് എന്‍ കോളേജ് കുമരകം എന്നിവിടങ്ങളിലാണ് എസ്എഫ്ഐ എതിരില്ലാതെ യൂണിയന്‍ നേടിയത്. ലിങ്ദോ കമീഷന്‍ നിര്‍ദ്ദേശപ്രകാരമുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. 18 ക്യാമ്പസുകളില്‍ പ്രസിഡന്‍ഷ്യല്‍ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ മറ്റിടങ്ങളില്‍ പാര്‍ലമെന്ററി രീതിയിലും തെരഞ്ഞെടുപ്പ് നടന്നു.
യുസിഎംഇ ഗാന്ധിനഗര്‍, എരുമേലി എംഇഎസ് കോളേജ്, എസ് ബി കോളേജ് ചങ്ങനാശേരി, മേലുകാവ് ഹെന്ററി ബേക്കര്‍ കോളേജ്, എന്നിവിടങ്ങളില്‍ എസ്എഫ്ഐ യൂണിയന്‍ പിടിച്ചെടുക്കുകയായിരുന്നു. സിഎംഎസ് കോളേജില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ മുഴുവന്‍ സീറ്റിലും വിജയിച്ചു. വിദ്യാര്‍ഥി രാഷ്ട്രീയ നിരോധനത്തിന്റെ കേന്ദ്രമായ പാലാ സെന്റ് തോമസ് കോളേജില്‍ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും എസ്എഫ്ഐ സമ്പൂര്‍ണ വിജയം നേടി. ചങ്ങനാശേരി എസ്ബി കോളേജിലും ഗാന്ധിനഗര്‍ യുസിഎംഇയിലും വര്‍ഷങ്ങള്‍ക്ക് ശേഷം എസ്എഫ്ഐ യൂണിയന്‍ പിടിച്ചെടുത്തു.നാട്ടകം ഗവണ്‍മെന്റ് കോളേജില്‍ തുടര്‍ച്ചയായ 25-ാം വര്‍ഷമാണ് എസ്എഫ്ഐ വിജയിക്കുന്നത്. സെന്റ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളിയിലാണ് ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തത്. ഇവിടെ എസ്എഫ്ഐ അഞ്ച് സീറ്റുകളില്‍ വിജയിച്ചു.
എസ്എഫ്ഐക്ക് കരുത്തുപകര്‍ന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും എസ്എഫ്ഐ ജില്ലാകമ്മറ്റി അഭിവാദ്യം ചെയ്തു. തെരഞ്ഞെടുപ്പിലെ വിജയം അരാഷ്ട്രീയതയ്ക്കും വര്‍ഗീയതയ്ക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെയുള്ള വിദ്യാര്‍ഥികളുടെ വിധിയെഴുത്തും ക്യാമ്പസുകളെ അരാജക കേന്ദ്രങ്ങളാക്കാനുള്ള ചില മാനേജ്മെന്റു്കളുടെ ശ്രമങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ നല്‍കിയ മറുപടിയുമാണെന്ന്് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ബി മഹേഷ് ചന്ദ്രനും സെക്രട്ടറി എം എ റിബിന്‍ഷായും പ്രസ്താവനയില്‍ പറഞ്ഞു.
പാലാ സെന്റ് തോമസില്‍ എസ്എഫ്ഐ തരംഗം
പാലാ: പാലാ: പാലാ സെന്റ് തോമസ് കോളേജില്‍ മുഴുവന്‍ സീറ്റുകളും പിടിച്ചടക്കി എസ്എഫ്ഐ ചരിത്രത്തിലാദ്യമായി ഒറ്റയ്ക്ക് യൂണിയന്‍ ഭരണം നേടി. തെരഞ്ഞെടുപ്പു നടന്ന ജനറല്‍ സീറ്റുകളില്‍ ഏഴിലും റെപ്പ് സീറ്റുകളില്‍ ഏഴില്‍ ആറ് സ്ഥാനങ്ങളിലും എസ്എഫ്ഐ പ്രതിനിധികളാണ് വിജയിച്ചത്. 2005-ല്‍ കേരളത്തില്‍ കലാലയ രാഷ്ട്രീയം നിരോധിക്കാന്‍ ഇടയാക്കിയ ഹൈക്കോടതി ഉത്തരവ് നേടിയ മാനേജ്മെന്റിന് കീഴിലുള്ള സെന്റ് തോമസില്‍ എസ്എഫ്ഐക്ക് ലഭിച്ച ഉജ്വല വിജയം ഏറെ ശ്രദ്ധേയമാണ്. കോളേജിലെ എസ്എഫ്ഐ നേതാവും മാഗസിന്‍ എഡിറ്ററുമായിരുന്ന സോജന്‍ഫ്രാന്‍സീസിനെ പുറത്താക്കിയ മാനേജ്മെന്റ് നടപടിയെ അംഗീകരിച്ചാണ് കലാലയ രാഷ്ട്രീയം നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവുണ്ടായത്. ശ്രീകാന്ത് പി തങ്കച്ചന്‍ (ചെയര്‍മാന്‍), ആലീസ് ഫ്രാന്‍സീസ് (ലേഡി വൈസ് ചെയര്‍പേഴ്സണ്‍), മിഥുന്‍ ജോണ്‍ (ജനറല്‍ സെക്രട്ടറി), എബിന്‍ മാര്‍ട്ടിന്‍, ജോബിന്‍ ജോസഫ് (കൗണ്‍സിലര്‍മാര്‍), എന്‍ ഗോഗുല്‍ ശങ്കര്‍ (ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി), പി എച്ച് നിയാസ് (മാഗസിന്‍ എഡിറ്റര്‍) എന്നിവരാണ് വിജയിച്ച എസ്എഫ്ഐ പ്രതിനിധികള്‍.
തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വിദ്യാര്‍ഥികള്‍ എസ്എഫ്ഐ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെ ഉള്‍പ്പെടെ പുറത്താക്കുകയും ഇന്റേണല്‍ മാര്‍ക്ക് കുറക്കുന്നതുള്‍പ്പെടെയുള്ള പ്രതികാര നടപടികളും തുടര്‍ന്ന കോളേജ് മാനേജ്മെന്റിനുള്ള കനത്ത താക്കീതുകൂടിയാണ് പുതിയ വിധിയെഴുത്ത്. കോളേജ് ക്യാമ്പസില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കൊട്ടരമറ്റത്ത് ചേര്‍ന്ന യോഗത്തില്‍ എസ്എഫ്ഐ ഏരിയാ പ്രസിഡന്റ് എബിസണ്‍ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ടി എസ് ശരത്ത്, യൂണിറ്റ് സെക്രട്ടറി ടോം ജോസഫ് എന്നിവര്‍ സംസാരിച്ചു. എസ്എഫ്ഐ പ്രതിനിധികളെ വിജയിപ്പിച്ച വിദ്യാര്‍ഥികളെ നേതാക്കള്‍ അഭിവാദ്യം ചെയ്തു.
കോളേജ് യൂണിയന്‍: എസ്എഫ്ഐക്ക് തിളക്കമാര്‍ന്ന വിജയം
പത്തനംതിട്ട: എംജി, കേരള യൂണിവേഴ്സിറ്റി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ തിളക്കമാര്‍ന്ന വിജയം നേടി. എംജി യൂണിവേഴ്സിറ്റിയുടെ എട്ട് കോളേജില്‍ ആറ് കോളേജ് യൂണിയനും എസ്എഫ്ഐ നേടി. കേരള യൂണിവേഴ്സിറ്റിയുടെ കീഴില്‍ തെരഞ്ഞെടുപ്പ് നടന്ന ഒരു ക്യാമ്പസില്‍ എസ്എഫ്ഐ വിജയിച്ചു. ആകെയുള്ള 13 കൗണ്‍സിലര്‍മാരില്‍ എട്ട് എണ്ണവും എസ്എഫ്ഐയ്ക്ക് ലഭിച്ചു. ഡിബി കോളേജ് തിരുവല്ല, ബിഎഎം തുരുത്തിക്കാട്, എസ്എഎസ് കോന്നി, സ്റ്റാര്‍സ്, സാള്‍സ് , എസ്എംഇ പത്തനംതിട്ട, സെന്റ് സിറിള്‍സ് അടൂര്‍ എന്നീ കോളേജില്‍ എസ്എഫ്ഐ യൂണിയന്‍ വിജയിച്ചു. എബിവിപി-കെഎസ്യു സഖ്യത്തിന് എസ്എഫ്ഐ മുന്നേറ്റത്തെ തടയാന്‍ സാധിച്ചില്ല. എബിവിപി, കെഎസ്യു എന്നീ സംഘടനകള്‍ക്ക് ഒരു കോളേജില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.
മതനിരപേക്ഷ ക്യാമ്പസ്, ജനകീയ വിദ്യാഭ്യാസം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ച മാനേജ്മെന്റുകള്‍ക്ക് ശക്തമായ താക്കീതാണ് എസ്എഫ്ഐയുടെ വിജയം. മുഴുവന്‍ വിദ്യാര്‍ഥികളെയും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അഭ്യവാദ്യം ചെയ്തു.
തുരുത്തിക്കാട് ബിഎഎം കോളേജ്: സൂര്യ പി നായര്‍(വൈസ് ചെയര്‍മാന്‍), നിതിന്‍ ജി നായര്‍ (ജനറല്‍ സെക്രട്ടറി), ജിന്‍സ് ജോണി തോമസ് (ആര്‍ട്സ് ക്ലബ് സെക്രട്ടറി), എം ശ്രീലക്ഷ്മി (കൗണ്‍സിലര്‍), ലിന്‍സി ഏബ്രഹാം, വി എസ് രേഷ്മ (വനിത പ്രതിനിധികള്‍). പരുമല ദേവസ്വം ബോര്‍ഡ് പമ്പ കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. പ്രവര്‍ത്തകര്‍ പരുമലയില്‍ പ്രകടനം നടത്തി. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ ഒ ആര്‍ അനൂപ്, ശ്യാം ഗോപി, പ്രിന്‍സ്, റിബിന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ഭാരവാഹികളായി ടോണി (ചെയര്‍മാന്‍), ശ്രീലക്ഷ്മി (വൈസ് ചെയര്‍മാന്‍), അഖില്‍, ശരത് (കൗണ്‍സിലര്‍മാര്‍), ശരത്കുമാര്‍ (ജനറല്‍ സെക്രട്ടറി), സെന്‍ സോമന്‍ (ആര്‍ട്സ് സെക്രട്ടറി), ഷാരോണ്‍ (മാഗസിന്‍ എഡിറ്റര്‍), അനൂപ, വര്‍ഷ (വനിതാ പ്രതിനിധികള്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
deshabhimani 131012
Labels:
എസ്.എഫ്.ഐ
Subscribe to:
Post Comments (Atom)

No comments:
Post a Comment