Saturday, October 6, 2012

ഭൂപരിഷ്കരണം സംരക്ഷിക്കാന്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ തുടങ്ങി


ഭൂപരിഷ്കരണ നിയമം അട്ടിമറിക്കുന്ന യുഡിഎഫ് നയങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് രൂപംനല്‍കാന്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന് തുടക്കമായി. കിസാന്‍സഭ അഖിലേന്ത്യാ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. കെഎസ്കെടിയു, കേരള കര്‍ഷകസംഘം, ആദിവാസി ക്ഷേമസമിതി, കോളനി അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് കണ്‍വെന്‍ഷന്‍. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കര്‍ഷകത്തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സെക്രട്ടറി എ വിജയരാഘവന്‍, കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍, കെഎസ്കെടിയു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ ബാലന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
 
കേന്ദ്ര- സംസ്ഥാനസര്‍ക്കാരുകള്‍ ധനികവിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. കോണ്‍ഗ്രസ് എന്നും ധനികവിഭാഗത്തിന്റെ താല്‍പര്യങ്ങളാണ് സംരംക്ഷിക്കുന്നത് അതുകൊണ്ടാണ് ഭൂപരിഷ്കരണം ആഗ്രഹിച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്തത്. കാര്‍ഷിക പരിഷ്കാര നടപടികള്‍ ഏര്‍പ്പെടുത്തുന്നതില്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടു. കേരളത്തില്‍ ഇഎംഎസാണ് ഒഴിപ്പിക്കല്‍ തടയുന്ന നിയമം കൊണ്ടു വന്നത്. അന്യസംസ്ഥാനങ്ങളില്‍ പേരിന് പല ഭൂപരിഷ്കാരനടപടികളും നടന്നിട്ടുണ്ട്. പക്ഷേ കര്‍ഷ 1957 ഡിസംബറില്‍ കാര്‍ഷിക ബന്ധനിയമം പ്രഖ്യാപിച്ചു. കഴിഞ്ഞ കാലത്തെ ഭൂപരിഷ്കരണത്തിന്റെ നേട്ടങ്ങള്‍ റദ്ദാക്കാനാണ് ശ്രമം. കേന്ദ്രത്തിന്റെ പുതിയ സാമ്പത്തിക നയങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. കൃഷിചെലവ് വര്‍ധിച്ചു.

നവഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ കാര്‍ഷിക മേഖലയെ തകര്‍ത്തു. കയറ്റുമതി-ഇറക്കുമതിച്ചുങ്കങ്ങള്‍ വെട്ടിക്കുറച്ചു. സ്വതന്ത്രവ്യാപാര കരാര്‍ ഉണ്ടാക്കിയതിന്റെ ദുരന്തഫലം കൃഷിക്കാര്‍ അനുഭവിക്കേണ്ടി വരും. തടസവുമില്ലാതെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കേരളത്തിലേക്ക് കടന്നു വരുന്നു. ഉല്‍പാദനചെലവും വിലയിടിവും കൃഷി അനാദായകമായി മാറ്റുന്നു. ഗ്രാമീണ മേഖലയില്‍ 20 ശതമാനമാണ് തൊണ്ണൂറുകളില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് 40 ശതമാനമായി. കൃഷി അനാദായകമാക്കി കൃഷി ഭൂമി വില്‍പ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ്. എല്ലാത്തിനെയും കച്ചവടച്ചരക്കാക്കി ഭൂമിയുള്‍പ്പടെ കമ്പോളത്തില്‍ വില്‍ക്കാന്‍ ബോധപൂര്‍വ്വം പരിശ്രമം നടത്തുകയാണ്. കൃഷി ഭൂമി വിറ്റു തീര്‍ക്കാന്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് സംസ്ഥാനസര്‍ക്കാര്‍ വന്‍തോതില്‍ പ്രോല്‍സാഹനം നല്‍കുകയാണെന്നും എസ്ആര്‍പി പറഞ്ഞു.
 
മിച്ചഭൂമി  കണ്ടെത്തി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. കാലാവധി കഴിഞ്ഞ തോട്ടം ഏറ്റെടുക്കണം. നിയമവിരുദ്ധമായി കൈവശം വെക്കുന്ന തോട്ടവും തോട്ടമല്ലാത്ത പാട്ടഭൂമിയും മിച്ചഭൂമിയായി കണക്കാക്കണം. 1959 ല്‍ ഇഎംഎസ് സര്‍ക്കാര്‍ കണക്കാക്കിയ ഏഴരലക്ഷം ഏക്കര്‍ മിച്ചഭൂമി ഇല്ലാതാക്കാന്‍ നടത്തിയ ഗൂഢശ്രമത്തിന്റെ ആദ്യഭാഗമാണ് ആ ഗവണ്‍മെന്റിനെ വിമോചന സമരത്തിലൂടെ അട്ടിമറിച്ചത്. അധികാരത്തില്‍ വന്ന വലതുപക്ഷം കാര്‍ഷിക പരിഷ്കാരങ്ങളുടെ സത്ത ചോര്‍ത്തി. ഇതിന്റെയെല്ലാം ഫലമായി ഭൂപരിഷ്കരണം നമ്മുടെ സംസ്ഥാനത്ത് പൂര്‍ത്തിയായില്ല. ഭൂപരിഷ്കരണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അതെല്ലാം.

പട്ടികജാതി-ആദിവാസി വിഭാഗത്തിന്റെ ഭൂമി തട്ടിപ്പറിച്ചത്് വലതുപക്ഷ ശക്തികളാണ്. കുടികിടപ്പുകാരന് കൈവശാവകാശവും 1961 ലെ സമഗ്രനിയമം ഉടമസ്ഥാവകാശവും ഉറപ്പാക്കിയത് ഇടതുപക്ഷ സര്‍ക്കാരാണ്. കുടിയാന്‍മാര്‍ക്കും കൃഷിക്കാര്‍ക്കും കൈവശഭൂമി നിയമമനുസരിച്ച് ജന്‍മാവകാശമാക്കിയതും ആ സര്‍ക്കാരാണ്്. ഭൂമിക്കുവേണ്ടിയുള്ള സമരങ്ങള്‍ വീണ്ടും ആരംഭിക്കേണ്ട സ്ഥിതിയാണ്. റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ പിണിയാളുകളായി സംസ്ഥാനസര്‍ക്കാര്‍ മാറുന്ന സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്നും പിണറായി പറഞ്ഞു.

എകെജി നടത്തിയ ഐതിഹാസിക ഭൂസമരങ്ങളുടെ പ്രദര്‍ശനവും തുടങ്ങി. നെല്‍വയല്‍-നീര്‍ത്തട നിയമഭേദഗതി റദ്ദാക്കുക, ഭൂമിയില്ലാത്ത മൂന്ന് ലക്ഷം പാവങ്ങള്‍ക്ക് ഭൂമി നല്‍കുക, നെല്‍വയല്‍ ഇല്ലാതാക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തുന്നത്.

deshabhimnai news

1 comment:

  1. ഭൂപരിഷ്കരണ നിയമം അട്ടിമറിക്കുന്ന യുഡിഎഫ് നയങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് രൂപംനല്‍കാന്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന് തുടക്കമായി. കിസാന്‍സഭ അഖിലേന്ത്യാ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. കെഎസ്കെടിയു, കേരള കര്‍ഷകസംഘം, ആദിവാസി ക്ഷേമസമിതി, കോളനി അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് കണ്‍വെന്‍ഷന്‍. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കര്‍ഷകത്തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സെക്രട്ടറി എ വിജയരാഘവന്‍, കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍, കെഎസ്കെടിയു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ ബാലന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.

    ReplyDelete