Sunday, October 14, 2012
ട്രേഡ് യൂണിയന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ 15ന്
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ, ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാജ്യത്താദ്യമായി നടക്കുന്ന ദ്വിദിന പണിമുടക്കിനു മുന്നോടിയായുള്ള ട്രേഡ് യൂണിയന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ 15ന് വൈകിട്ട് നാലിന് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടക്കും. രാജ്യത്തെ 11 കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും വിവിധ ഫെഡറേഷനുകളുടെയും ആഭിമുഖ്യത്തില്‍ ഫെബ്രുവരി 20, 21 തീയതികളിലാണ് പണിമുടക്ക്. വിവിധ ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ നേതാക്കള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ്, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി വി പി ജോര്‍ജ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിലക്കയറ്റം തടയുന്നതിന് ക്രിയാത്മക നടപടികള്‍ കൈക്കൊള്ളുക, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക, സംഘടിത-അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുക, ഇതിനാവശ്യമായ സുരക്ഷിതത്വ ഫണ്ട് ഉണ്ടാക്കുക, പൊതുമേഖലാ ഓഹരിവില്‍പ്പന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ഇതേ ആവശ്യം ഉന്നയിച്ച് ഈ വര്‍ഷം ഫെബ്രുവരി 28ന് 10 കോടി തൊഴിലാളികള്‍ പങ്കെടുത്ത പണിമുടക്ക് നടത്തിയിട്ടും നയം തിരുത്താനോ തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്താനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ദ്വിദിന പണിമുടക്കിനൊരുങ്ങുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. സെപ്തംബര്‍ നാലിന് ഡല്‍ഹിയില്‍ നടന്ന ട്രേഡ് യൂണിയനുകളുടെയും വിവിധ ഫെഡറേഷനുകളുടെയും വിപുലമായ കണ്‍വന്‍ഷനാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. കേരളത്തില്‍ 11 കേന്ദ്ര സംഘടനകള്‍ക്കു പുറമെ എസ്ടിയു, ഐഎന്‍എല്‍സി, കെടിയുസി തുടങ്ങിയ സംഘടനകളും പ്രക്ഷോഭത്തില്‍ പങ്കാളികളാവും.
മൂലധന നിക്ഷേപത്തിന് അനുയോജ്യമായവിധം രാജ്യത്തെ നയംതന്നെ രൂപപ്പെടുത്തുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്. വിവിധങ്ങളായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും ഇതു വകവയ്ക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ രാഷ്ട്രീയം മറന്ന് ഒന്നിച്ചുള്ള പടപൊരുതലാണ് ട്രേഡ് യൂണിയനുകള്‍ ലക്ഷ്യമിടുന്നത്. ജില്ലാ കണ്‍വന്‍ഷനുകള്‍, യൂണിയന്‍ യോഗങ്ങള്‍, വ്യവസായമേഖലയിലെ ജനറല്‍ബോഡികള്‍, പ്രചാരണ ജാഥകള്‍ തുടങ്ങിയവ വിവിധ തലങ്ങളില്‍ നടക്കും. ഇതിനു മുന്നോടിയായാണ് സംസ്ഥാന കണ്‍വന്‍ഷന്‍.
സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് എം പി ഭാര്‍ഗവന്‍, യുടിയുസി സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ്, എച്ച്എംഎസ് സംസ്ഥാന സെക്രട്ടറി എം കെ കണ്ണന്‍, ടിയുസിഐ സംസ്ഥാന സെക്രട്ടറി ചാള്‍സ് ജോര്‍ജ്, എഐയുടിയുസി സംസ്ഥാന സെക്രട്ടറി വി കെ സദാനന്ദന്‍, സേവ സംസ്ഥാന സെക്രട്ടറി സോണിയ ജോര്‍ജ്, എന്‍എല്‍സി കേന്ദ്രകമ്മിറ്റി അംഗം ഉഴവൂര്‍ വിജയന്‍, എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം, കെടിയുസി സംസ്ഥാന സെക്രട്ടറി എ എ എബ്രഹാം തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 141012
Labels:
ട്രേഡ് യൂണിയന്‍,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)

ReplyDelete