Friday, October 5, 2012

ഇന്തോനേഷ്യയില്‍ 20 ലക്ഷം തൊഴിലാളികള്‍ പണിമുടക്കി

 ഇന്തോനേഷ്യയില്‍ 20 ലക്ഷത്തിലേറെ ഫാക്ടറി തൊഴിലാളികള്‍ പണിമുടക്കി. വേതനവര്‍ധന ആവശ്യപ്പെട്ടും കരാര്‍ സമ്പ്രദായത്തിനെതിരെയുമായിരുന്നു സമരം. പണിമുടക്കിയ തൊഴിലാളികള്‍ പ്രധാന നഗരങ്ങളില്‍ വന്‍ റാലികള്‍ സംഘടിപ്പിച്ചു. തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നടന്ന റാലിയില്‍ കാല്‍ ലക്ഷത്തിലേറെ തൊഴിലാളികള്‍ അണിനിരന്നു. 80 വ്യാവസായികമേഖലകളിലെ എഴുനൂറിലേറെ കമ്പനികളിലെ തൊഴിലാളികളാണ് സമരത്തിനിറങ്ങിയത്.

ഒരുവര്‍ഷത്തെ കരാറില്‍ താല്‍ക്കാലികമായി തൊഴിലാളികളെ വാടകയ്ക്കെടുക്കാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന നിയമം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്തോനേഷ്യന്‍ വര്‍ക്കേഴ്സ് യൂണിയന്‍ ചെയര്‍മാന്‍ യോറിസ് രവേയയ് ആവശ്യപ്പെട്ടു. തൊഴിലാളികളുടെ അവകാശം ഹനിക്കുന്ന വാടകയ്ക്കെടുക്കല്‍ സമ്പ്രദായം ഭരണഘടനാവിരുദ്ധമാണെന്ന് ഇന്തോനേഷ്യന്‍ ഭരണഘടനാ കോടതി ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു.

deshabhimani

1 comment:

  1. ഇന്തോനേഷ്യയില്‍ 20 ലക്ഷത്തിലേറെ ഫാക്ടറി തൊഴിലാളികള്‍ പണിമുടക്കി. വേതനവര്‍ധന ആവശ്യപ്പെട്ടും കരാര്‍ സമ്പ്രദായത്തിനെതിരെയുമായിരുന്നു സമരം. പണിമുടക്കിയ തൊഴിലാളികള്‍ പ്രധാന നഗരങ്ങളില്‍ വന്‍ റാലികള്‍ സംഘടിപ്പിച്ചു. തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നടന്ന റാലിയില്‍ കാല്‍ ലക്ഷത്തിലേറെ തൊഴിലാളികള്‍ അണിനിരന്നു. 80 വ്യാവസായികമേഖലകളിലെ എഴുനൂറിലേറെ കമ്പനികളിലെ തൊഴിലാളികളാണ് സമരത്തിനിറങ്ങിയത്.

    ReplyDelete