Saturday, October 13, 2012

പ്രണബിന്റെ മകന്‍ കഷ്ടിച്ച് ജയിച്ചു; തേരിയില്‍ കോണ്‍ഗ്രസ് തോറ്റു


പശ്ചിമ ബംഗാളിലെ ജംഗിപ്പൂര്‍ മണ്ഡലത്തിലേക്ക് നടന്നഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി വിജയിച്ചു. പ്രണബ് 2009ല്‍ 1,28,149 വോട്ടിന് വിജയിച്ച മണ്ഡലത്തില്‍ മകന്‍ 2536 വോട്ടുകള്‍ക്ക് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 2004ലും വന്‍ ഭൂരിപക്ഷത്തിനാണ് പ്രണബ് ജയിച്ചത്. മണ്ഡലത്തിലെ ഏഴ് നിയമസഭാമണ്ഡലങ്ങളില്‍ നാലിടത്തും

ഇടതുമുന്നണിക്കാണ് ഭൂരിപക്ഷം. പ്രണബ് ജയിച്ചപ്പോള്‍ ഏഴിടത്തും കോണ്‍ഗ്രസായിരുന്നു മുന്നില്‍. രാഷ്ട്രപതിയായതിനെ തുടര്‍ന്ന് പ്രണബ് മുഖര്‍ജി രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. സിപിഐ എമ്മിലെ മുസഫര്‍ ഹുസൈനെയാണ് അഭിജിത് പരാജയപ്പെടുത്തിയത്്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അഭിജിത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.

ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലെ തേരി-ഗര്‍വാള്‍ ലോക്സഭാ മണ്ഡലത്തില്‍ ബിജെപിയിലെ മാലാ രാജ്ലക്ഷ്മി ഷാ വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ മകനുമായ സാകേത് ബഹുഗുണയെയാണ് അവര്‍ പരാജയപ്പെടുത്തിയത്. 23000 വോട്ടിനാണ് വിജയം. എംഎല്‍എ ആകാനായി മുഖ്യമന്ത്രി വിജയ് ബഹുഗുണ എം പിസ്ഥാനം രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ പത്തിനായിരുന്നു വോട്ടെടുപ്പ്.

deshabhimani news

1 comment:

  1. പശ്ചിമ ബംഗാളിലെ ജംഗിപ്പൂര്‍ മണ്ഡലത്തിലേക്ക് നടന്നഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി വിജയിച്ചു. പ്രണബ് 2009ല്‍ 1,28,149 വോട്ടിന് വിജയിച്ച മണ്ഡലത്തില്‍ മകന്‍ 2536 വോട്ടുകള്‍ക്ക് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 2004ലും വന്‍ ഭൂരിപക്ഷത്തിനാണ് പ്രണബ് ജയിച്ചത്. മണ്ഡലത്തിലെ ഏഴ് നിയമസഭാമണ്ഡലങ്ങളില്‍ നാലിടത്തും

    ReplyDelete