Friday, October 5, 2012

കലിക്കറ്റ് സര്‍വകലാശാല: എസ്എഫ്ഐക്ക് ഉജ്വല വിജയം


കലിക്കറ്റ് സര്‍വകലാശാല: എസ്എഫ്ഐക്ക് ഉജ്വലവിജയം

തിരു: കാലിക്കറ്റ് സര്‍വകലാശാലാ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന 87 കോളേജില്‍ 58 എസ്എഫ്ഐക്ക്, 108 കൗണ്‍സിലര്‍മാരില്‍ 76 എസ്എഫ്ഐക്ക്. കോഴിക്കോട് ജില്ലയില്‍ ഗവ. കോളേജ് മൊകേരി, എസ്എന്‍ കോളേജ് ചേളന്നൂര്‍, ഗവ. കോളേജ് കോടഞ്ചേരി, എസ്എന്‍ഡിപി കോളേജ് കൊയിലാണ്ടി, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഐഎച്ച്ആര്‍ഡി കിളിയനാട്, ഐഎച്ച്ആര്‍ഡി മുക്കം. ഗുരുവായൂരപ്പന്‍ കോളേജ്, ആര്‍ട്സ് സയന്‍സ് കോളേജ് മീഞ്ചന്ത, മലപ്പുറം ജില്ലയില്‍ എന്‍എസ്എസ് കോളേജ്, സഫ കോളേജ് വളാഞ്ചേരി, ഐഎച്ച്ആര്‍ഡി മുതുവല്ലൂര്‍, തശൂരില്‍ ശ്രീ കേരളവര്‍മ, ഗവ. കുട്ടനെല്ലൂര്‍, പിഎംജി ചാലക്കുടി, ഐഇഎസ് ചിറ്റിലപ്പള്ളി, ഐഎച്ച്ആര്‍ഡി ചേലക്കര, വ്യാസ വടക്കാഞ്ചേരി, ശ്രീകൃഷ്ണകോളേജ്, എസ്എന്‍ കോളേജ് നാട്ടിക, പലക്കാട് എസ്എന്‍ കോളേജ് ഷൊര്‍ണൂര്‍, വിക്ടോറിയ കോളേജ് ആര്‍ട്സ് സയന്‍സ് കോളേജ് കൊഴിഞ്ഞാപാറ. പാലക്കാട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ചിറ്റൂര്‍, വയനാട് പഴശ്ശിരാജ കോളേജ്, എസ്എന്‍ കോളേജ് പുല്‍പ്പള്ളി, ബത്തേരി സെന്റ്മേരീ കോളേജ്, കല്‍പ്പറ്റ ഗവ. കോളേജ് എന്നിവിടങ്ങളിലണ് എസ്എഫ്ഐ യൂണിയന്‍ നേടിയത്. എസ്എഫ്ഐ ക്ക് ഉജ്വല വിജയം സമ്മാനിച്ച എല്ലാ വിദ്യാര്‍ഥികളെയും സംസ്ഥാന പ്രസിഡന്റ് ഷിജൂഖാന്‍, സെക്രട്ടറി ടി പി ബിനീഷ് എന്നിവര്‍ അഭിവാദ്യംചെയ്തു.


കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ജില്ലയില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം

പാലക്കാട്: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 19 കോളേജില്‍ 18 ഇടത്ത് ഫലം പ്രഖ്യാപിച്ചപ്പോള്‍ 11 കോളേജില്‍ എസ്എഫ്ഐയ്ക്ക് യൂണിയന്‍ ലഭിച്ചു. ശ്രീകൃഷ്ണപുരം വിടിബി കോളേജ്, ആലത്തൂര്‍ എസ്എന്‍ കോളേജ് എന്നിവിടങ്ങളില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഗവ. വിക്ടോറിയ കോളേജ്, ചിറ്റൂര്‍ ഗവ. കോളേജ്, ഗവ. കോളേജ് കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. എസ് എന്‍ കോളേജ് ഷൊര്‍ണൂര്‍, അട്ടപ്പാടി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, വടക്കഞ്ചേരി ഐഎച്ച്ആര്‍ഡി, സിസിഎസ്ടി ചെര്‍പ്പുളശേരി, ഐഎച്ച്ആര്‍ഡി കോട്ടായി, മൈനോറിറ്റി കോളേജ് തൃത്താല എന്നിവിടങ്ങളിലാണ് എസ്എഫ്ഐക്ക് യൂണിയന്‍ ലഭിച്ചത്. ചെമ്പൈ സംഗീത കോളേജ്, അട്ടപ്പാടി ഐഎച്ച്ആര്‍ഡി കോളേജ് എന്നിവിടങ്ങളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. കെഎസ്യു മൂന്നിടത്തും എംഎസ്എഫും എബിവിപിയും ഓരോ കോളേജിലും വിജയിച്ചു.
ജില്ലയിലാകെയുള്ള 20 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരില്‍ 17 എണ്ണം എസ്എഫ്ഐക്ക് ലഭിച്ചു. എംഎസ്എഫിന് രണ്ടും കെഎസ്യുവിന് ഒരു കൗണ്‍സിലറുമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച കോളേജുകളില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.

"മതനിരപേക്ഷ ക്യാമ്പസിനും ജനകീയ വിദ്യാഭ്യാസത്തിനും" എന്ന സന്ദേശമുയര്‍ത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ക്യാമ്പസുകളിലെ വിദ്യാര്‍ഥിയൂണിയന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതോടൊപ്പം പൊതുരാഷ്ട്രീയവും തെരഞ്ഞെടുപ്പ്വേളയില്‍ സജീവചര്‍ച്ചയായി. സര്‍വകലാശാലകളെ ലീഗ്വല്‍ക്കരിക്കുകയും പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുകയും ചെയ്യുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രകടമാകുന്നത്. ജില്ലയില്‍ പല കോളേജിലും കെഎസ്യുവും എബിവിപിയും പരസ്യമായി കൂട്ടുകൂടിയാണ് എസ്എഫ്ഐക്കെതിരെ മത്സരിച്ചത്. എസ്എഫ്ഐ സ്ഥിരമായിവിജയിക്കുന്ന കോളേജുകളില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ബോധപൂര്‍വം കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചു. സംഘര്‍ഷം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് മാറ്റിവയ്പ്പിക്കാനാണ് പലയിടത്തും ഇവര്‍ ശ്രമിച്ചത്. നെന്മാറ എന്‍എസ്എസ് കോളേജില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍പോലും അനുവദിക്കാതെ വിദ്യാര്‍ഥിനികളടക്കമുള്ള എസ്എഫ്ഐപ്രവര്‍ത്തകരെ കെഎസ്യുക്കാര്‍ മര്‍ദിച്ചു. കോളേജിനകത്ത് മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനാണ് ശ്രമം. ചിറ്റൂര്‍ ഗവ. കോളേജില്‍ തെരഞ്ഞെടുപ്പുപ്രചാരണം നടത്തുമ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ പുറത്തുനിന്നുള്ള യൂത്ത്കോണ്‍ഗ്രസുകാരുടെ സഹായത്തോടെ കെഎസ്യുക്കാര്‍ മര്‍ദിച്ചു. സ്ഥാനാര്‍ഥിക്കുള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാമ്പസുകളില്‍ എസ്എഫ്ഐക്ക് ഉജ്വലവിജയം സമ്മാനിച്ച വിദ്യാര്‍ഥികളെ ജില്ല സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.

ജില്ലയില്‍ എസ്എഫ്ഐ ആധിപത്യം

തൃശൂര്‍: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്എഫ്ഐ മിന്നുന്ന വിജയം ആവര്‍ത്തിച്ചു. എസ്എഫ്ഐ ഉയര്‍ത്തിയ "മതനിരപേക്ഷ ക്യാമ്പസിനും ജനകീയ വിദ്യാഭ്യാസത്തിനും" എന്ന മുദ്രാവാക്യം വിദ്യാര്‍ഥിലോകം സര്‍വാത്മനാ ഏറ്റുവാങ്ങി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരിക്കലൊഴികെ കലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ഭരണം എസ്എഫ്ഐക്കായിരുന്നു. പാരമ്പര്യം ആവര്‍ത്തിക്കുമെന്നതിന്റെ വിളംബരമായി ജില്ലയിലെ തെരഞ്ഞടുപ്പ്. കെഎസ്യുവിന് തനിച്ച് ഒരു യൂണിയന്‍ പോലും നേടാനായില്ല. ജില്ലയില്‍ സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 11 കോളേജില്‍ ഒമ്പതിടത്ത് എസ്എഫ്ഐ വിജയിച്ചു. ഏഴിടത്ത് മുഴുവന്‍ ജനറല്‍ സീറ്റിലും എസ്എഫ്ഐയാണ് വിജയിച്ചത്. മൊത്തം 18 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരില്‍ 14ഉം എസ്എഫ്ഐക്കാണ്. കെഎസ്യുവിന് മൂന്നും എബിവിപിക്ക് ഒന്നും വീതം കൗണ്‍സിലര്‍മാരുണ്ട്.

നാട്ടിക ശ്രീനാരായണ കോളേജില്‍ ചെയര്‍മാന്‍ സ്ഥാനം എബിവിപിയും ഒരു കൗണ്‍സിലര്‍ സ്ഥാനം കെഎസ്യുവും നേടി. ഗുരുവായൂര്‍ ശ്രീകൃഷ്ണയില്‍ ഫൈനാര്‍ട്സ് സെക്രട്ടറി, ഒരു കൗണ്‍സിലര്‍ സീറ്റുകളില്‍ കെഎസ്യുവാണ് വിജയിച്ചത്. തൃശൂര്‍ ശ്രീ കേരളവര്‍മ, കുട്ടനെല്ലൂര്‍ ഗവ. കോളേജ്, ചാലക്കുടി പനമ്പിള്ളി, ചിറ്റിലപ്പിള്ളി ഐഇഎസ്, പുല്ലൂറ്റ് കെകെടിഎം, പഴയന്നൂര്‍ ഐഎച്ച്ആര്‍ഡി, വടക്കാഞ്ചേരി ശ്രീ വ്യാസ എന്‍എസ്എസ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. വടക്കേക്കാട് ഐസിഎയില്‍ കെഎസ്യു, ക്യാമ്പസ് ഫ്രണ്ട്, എംഎസ്എഫ് സഖ്യമാണ് വിജയിച്ചത്. കുന്നംകുളം വിവേകാനന്ദയില്‍ എബിവിപി യൂണിയന്‍ നിലനിര്‍ത്തി. ഒരു കൗണ്‍സിലര്‍ അടക്കം 14 ജനറല്‍ സീറ്റില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലായിരുന്നു. ഭൂരിഭാഗം അസോസിയേഷന്‍, ക്ലാസ് പ്രതിനിധി സീറ്റുകളിലേക്കും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. എസ്എഫ്ഐക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.

കെഎസ്യുവിന്റെ മരണമണി

തൃശൂര്‍: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നല്‍കുന്നത് ജില്ലയില്‍ കെഎസ്യുവിന്റെ ആസന്നമരണസൂചന. വ്യാഴാഴ്ച സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 11 കോളേജുകളില്‍ ഒരിടത്തുപോലും കെഎസ്യുവിന് തനിച്ച് യൂണിയന്‍ നേടാനായില്ല. ഒരു കാലത്ത് കെഎസ്യുവിന്റെ കുത്തകയായിരുന്ന തൃശൂരിലെ ക്യാമ്പസ്സുകള്‍ അവരെ കൈയൊഴിയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. പലപ്പോഴും എബിവിപിയും എംഎസ്എഫും പോലുള്ള വര്‍ഗീയസംഘടനകളുമായി കൈകോര്‍ത്തുകൊണ്ട് പുരോഗമനവിദ്യാര്‍ഥി പ്രസ്ഥാനത്തെ നേരിടാനാണ് ശ്രമിച്ചത്. അതും വിദ്യാര്‍ഥിസമൂഹം തള്ളിക്കളഞ്ഞതാണ് ഈ തെരഞ്ഞെടുപ്പിലൂടെ കണ്ടത്. കെഎസ്യുവിന് ആശ്വസിക്കാന്‍ വകയുള്ളത് വടക്കേക്കാട് ഐസിഎയിലെ വിജയമാണ്. എന്നാല്‍ ഇവിടെ ക്യാമ്പസ് ഫ്രണ്ട്പോലുള്ള സംഘനയുമായും എംഎസ്എഫുമായും ധാരണയുണ്ടാക്കിയാണ് നാമമാത്രവിജയം. പലയിടത്തും എഐഎസ്എഫും അവിശുദ്ധ അരാഷ്ട്രീയസഖ്യത്തിനെ വിജയിപ്പിക്കുന്ന നിലപാടാണ് എടുത്തത്. ഇവര്‍ക്ക് ജില്ലയില്‍ ഒരു കൗണ്‍സിലര്‍ സീറ്റുപോലും നേടാനായില്ല.

പ്രസിഡന്‍ഷ്യല്‍ രീതിയില്‍ തെരഞ്ഞടുപ്പു നടത്താനുള്ള യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ച തൃശൂര്‍ സെന്റ് തോമസ്, എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ്, പി വെമ്പല്ലൂര്‍ എംഇഎസ് അസ്മാബി എന്നിവിടങ്ങളില്‍തെരഞ്ഞെടുപ്പ് നടന്നില്ല. വിദ്യാര്‍ഥികള്‍ക്ക് ജനാധിപത്യം നിഷേധിക്കുന്ന നയങ്ങള്‍ക്കെതിരെ എസ്എഫ്ഐ ഉജ്വലപോരാട്ടം ഉയര്‍ത്തിയപ്പോഴും അതിന്റെ നേതാക്കളെ വേട്ടയാടാന്‍ മാനേജ്മെന്റിന് ഒത്താശ ചെയ്യുകയായിരുന്നു കെഎസ്യു. ഒരു ദിവസം കൊണ്ട് നാമനിര്‍ദേശ സമര്‍പ്പണവും പ്രചാരണവും വേട്ടെടുപ്പും നടത്തണമെന്ന തലതിരിഞ്ഞ ആവശ്യമാണ് സെന്റ് തോമസ് മാനേജ്മെന്റ് മുന്നോട്ടുവച്ചത്. ജനാധിപത്യ വിരുദ്ധവും പുരോഗമന വിരുദ്ധവുമായ ഇത്തരം മാനേജ്മെന്റുകള്‍ക്കുമുള്ള മറുപടികൂടിയാണ് എസ്എഫ് ഐയുടെ വിജയം.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് ഉജ്വല വിജയം

മലപ്പുറം: ജില്ലയില്‍ കലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകളിലേക്ക് നടന്ന വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയ്ക്ക് ഉജ്വല വിജയം. മഞ്ചേരി എന്‍എസ്എസ് കോളേജില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു. കൊണ്ടോട്ടി ഇഎംഇഎ കോളേജില്‍ ചരിത്രത്തിലാദ്യമായി എംഎസ്എഫിന് ചെയര്‍മാന്‍, വൈസ്ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നഷ്ടമായി. യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താതെ ക്യാമ്പസ് ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടികൂടിയായി തെരഞ്ഞെടുപ്പ് ഫലം. മുസ്ലിംലീഗ് നേതാവ് പി വി അബ്ദുല്‍വഹാബ് നേതൃത്വം കൊടുക്കുന്ന നിലമ്പൂര്‍ അമല്‍ കോളേജിലും എം ഉമ്മര്‍ എംഎല്‍എ നേതൃത്വം കൊടുക്കുന്ന കരുവാരക്കുണ്ട് നജാത്ത് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലും അവസാനിമിഷം തെരഞ്ഞെടുപ്പ് അട്ടിമറിച്ചിരുന്നു. സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന പാലേമാട് എസ്വിവികെ, മുതുവല്ലൂര്‍ ഐച്ച്ആര്‍ഡി, കൊളത്തൂര്‍ പ്രവാസി കോളേജ്, പുത്തനങ്ങാടി ഐഎസ്എസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, പെരിന്തല്‍മണ്ണ സഫ, നെല്ലിശേരി ഐഎച്ച്ആര്‍ഡി, എസ്എന്‍ഡിപി കോളേജ് പെരിന്തല്‍മണ്ണ കോളേജുകളിലെ യൂണിയന്‍ എസ്എഫ്ഐ നേടി. രാമപുരം ജെംസ് കോളേജില്‍ യുയുസി, എഡിറ്റര്‍ സ്ഥാനങ്ങളും മഅ്ദിന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വൈസ് ചെയര്‍പേഴ്സന്‍, ജനറല്‍ സെക്രട്ടറി എന്നീ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

പെരിന്തല്‍മണ്ണ എസ്എന്‍ഡിപി കോളേജുകളില്‍ യുയുസി, വൈസ്ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ഫൈന്‍ ആര്‍ട്സ് സെക്രട്ടറി സീറ്റുകളും മരവട്ടം ഗ്രേസ് വാലി കോളേജില്‍ ചെയര്‍മാന്‍, മഞ്ചേരി എച്ച്എം കോളേജില്‍ വൈസ്ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, മജ്ലിസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ജോ. സെക്രട്ടറി, വലിയവരമ്പ് ബ്ലോസം കോളേജിലും മഞ്ചേരി യൂണിറ്റി കോളേജിലും യുയുസി സീറ്റുകളും എസ്എഫ്ഐ നേടി. കൊണ്ടോട്ടി ഇഎംഇഎ കോളേജില്‍ ചരിത്രത്തിലാദ്യമായാണ് എംഎസ്എഫ് പ്രതിനിധികള്‍ പരാജയപ്പെടുന്നത്. ചെയര്‍മാനായി കെ പ്രജീഷ്(കെഎസ്യു), വൈസ്ചെയര്‍മാനായി വി മുജീബ(എസ്ഐഒ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബി കോം അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ പ്രതിനിധി വിജയിച്ചു. സി മഹ്മൂന്‍ (ജനറല്‍ സെക്രട്ടറി), ഫിബ മറിയം (ജോ. സെക്രട്ടറി), വി അസറുദ്ദീന്‍ (യുയുസി എല്ലാവരും എംഎസ്എഫ്) എന്നിവരും വിജയിച്ചു.

യൂണിയന്‍ ഭാരവാഹികള് മഞ്ചേരി എന്‍എസ്എസ് കോളേജ്: അമീര്‍ സുഹൈല്‍(ചെയര്‍മാന്‍), രേഷ്മ (വൈസ്ചെയര്‍മാന്‍), അഖില്‍ (ജന. സെക്രട്ടറി), അസ്മ (ജോ. സെക്രട്ടറി), ആസാദ് സചിന്‍, ലിജിഷ (യുയുസിമാര്‍), ആദിത്യ (എഡിറ്റര്‍), ഹരീഫ്(ഫൈന്‍ ആര്‍ട്സ് സെക്രട്ടറി), സുമേഷ് (ജന. ക്യാപ്റ്റന്‍). വിവേകാനന്ദ കോളേജ് പാലേമാട്: അഭിജിത് (ചെയര്‍മാന്‍), ശരണ്യ (വൈസ്ചെയര്‍മാന്‍), മിഥുന്‍ ജോണ്‍ (ജന. സെക്രട്ടറി), ടി വി വിഥുല്‍ (യുയുസി), വിജേഷ് മോഹനന്‍ (ജന. ക്യാപ്റ്റന്‍), അഖില്‍ (ഫൈന്‍ ആര്‍ട്സ്), സി ഫവാദ് (എഡിറ്റര്‍). കൊളത്തൂര്‍ പ്രവാസി കോളേജ്: അശ്വിന്‍ (ചെയര്‍മാന്‍), ഹര്‍ഷ (വൈസ് ചെയര്‍മാന്‍), മുഹമ്മദ് ഷഫീഖ്(ജനറല്‍ സെക്രട്ടറി), സുജിത (ജോ. സെക്രട്ടറി), യൂസഫ് (യുയുസി), രമേഷ് (ഫൈന്‍ ആര്‍ട്സ്), ചിത്ര (എഡിറ്റര്‍), സഫ്വാന്‍ (ജനറല്‍ സെക്രട്ടറി). പൂക്കാട്ടിരി സഫ കോളേജ്: അംജദ് എ ടി (ചെയര്‍മാന്‍), ഈമന്‍ (വൈസ്ചെയര്‍മാന്‍), ആതിര (ജോ. സെക്രട്ടറി), കെ അഫ്സല്‍ (യുയുസി), സുലോഫ് (എഡിറ്റര്‍), ആബിദ് ഹൈദര്‍ അലി (ഫൈന്‍ ആര്‍ട്സ്), ഫിറോസ് (ജന.ക്യാപ്റ്റന്‍). രാമപുരം ജെംസ് കോളേജ്: അഫ്സല്‍ റഹ്മാന്‍ വില്ലന്‍ (യുയുസി), അഖില്‍ (എഡിറ്റര്‍). എസ്എന്‍ഡിപി പെരിന്തല്‍മണ്ണ: വി കെ ഷഹബാസ് (യുയുസി), വിജിത്ത് വിജയന്‍ (ജന. സെക്രട്ടറി), ടി ഷഹന (ജോ. സെക്രട്ടറി), വി സവിന്‍ (ഫൈന്‍ആര്‍ട്സ്). കാടാമ്പുഴ ഗ്രേസ്വാലി: എം രഞ്ജിത (വൈസ്ചെയര്‍മാന്‍), കെ ഷരീഫലി(ജന. ക്യാപ്റ്റന്‍). പുറമണ്ണൂര്‍: മജ്ലിസ് കോളേജ്: എന്‍ ജെറീന (ജോ. സെക്രട്ടറി). എച്ച്എം കോളേജ്: സോന കുര്യന്‍ (വൈസ്ചെയര്‍മാന്‍).

deshabhimani 051012

1 comment:

  1. കാലിക്കറ്റ് സര്‍വകലാശാലാ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന 87 കോളേജില്‍ 58 എസ്എഫ്ഐക്ക്, 108 കൗണ്‍സിലര്‍മാരില്‍ 76 എസ്എഫ്ഐക്ക്.

    ReplyDelete