താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന മലാല യൂസുഫ്സായിയെ വിദഗ്ധ ചികിത്സക്കായി ബ്രിട്ടണിലേക്ക് കൊണ്ടുപോയി യുഎഇ വിട്ടുനല്‍കിയ എയര്‍ ആംബുലന്‍സിലാണ് മലാലയെ ബ്രിട്ടനിലേക്ക് കൊണ്ടുപോയത്. ചൊവ്വാഴ്ചയാണ് സ്കൂളില്‍നിന്ന് മടങ്ങവെ മലാല ആക്രമിക്കപ്പെട്ടത്. തലയിലും കഴുത്തിലും വെടിയേറ്റു. നട്ടെല്ലിലേറ്റ വെടിയുണ്ട നീക്കംചെയ്ത ശേഷമാണ് പെഷവാറില്‍നിന്ന് റാവല്‍പ്പിണ്ടിയിലെ സായുധസേനയുടെ കാര്‍ഡിയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയത്.
പാശ്ചാത്യ ആശയം പ്രചരിപ്പിക്കുകയും മതനിരപേക്ഷ സര്‍ക്കാരിനെ പിന്തുണയ്ക്കുകയും ചെയ്തതുകൊണ്ടാണ് മലാലയെ വധിക്കാന്‍ ശ്രമിച്ചതെന്ന് തെഹ്രികെ താലിബാന്‍ പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വേണമെന്ന് വാദിച്ചതും താലിബാനെ പ്രകോപിപ്പിച്ചു. പരിക്ക് അതിജീവിച്ച് മടങ്ങിയെത്തിയാലും മലാലയെ വധിക്കുമെന്നും താലിബാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. മലാല യൂസുഫ്സായിയെ വധിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന താലിബാന്‍ കമാന്‍ഡറുടെ മൂന്ന് സഹോദരന്മാര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായി. സ്കൂള്‍ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ ഒട്ടേറെ പേരെ ചോദ്യംചെയ്യാനായി നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ മിക്കവരെയും പിന്നീട് വിട്ടയച്ചു.
പരിക്ക് അതിജീവിച്ചാല്‍ മലാല യൂസുഫിനെ കൊല്ലുമെന്ന് താലിബാന്‍
വാഷിങ്ടണ്‍: പാകിസ്ഥാനില്‍ പതിനാലുകാരിയായ മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസുഫ് സായി പരിക്കുകള്‍ അതിജീവിച്ചാല്‍ കൊലപ്പെടുത്തുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കി. മലാലയുടെ അച്ഛനെയും കൊല്ലുമെന്നും ഭീഷണിയുണ്ട്. അതേസമയം, മലാലയെ വധിക്കാന്‍ ശ്രമിച്ച തങ്ങള്‍ക്ക് എതിരെ വാര്‍ത്തകള്‍ നല്‍കിയ പാക്-വിദേശമാധ്യമങ്ങളെ ആക്രമിക്കാന്‍ പാക്- താലിബാന്‍ മേധാവി ഹക്കീമുള്ള മെഹ്സൂദ് വിവിധ നഗരങ്ങളിലെ അണികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ബിബിസി ഉര്‍ദു റിപ്പോര്‍ട്ടുചെയ്തു. ഹബീബുള്ള മെഹ്സൂദിന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയതിനെത്തുടര്‍ന്നാണ് ഇക്കാര്യം വ്യക്തമായത്. താലിബാനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ പ്രതീക്ഷ നല്‍കുന്ന മാറ്റമാണെന്ന് അമേരിക്ക പറഞ്ഞു. മലാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് താലിബാനെതിരായ പൊതുജനവികാരം തീവ്രവാദത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരുമെന്നും അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിച്ചു. റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലാലയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
deshabhimani 151012

ReplyDelete