നരേന്ദ്രമോഡിയുടെ പ്രകീര്‍ത്തനങ്ങളുമായി ഗുജറാത്തില്‍ സംപ്രേഷണം തുടങ്ങിയ ടെലിവിഷന്‍ ചാനല്‍ പദ്ധതിയുടെ പുറംകരാര്‍ ഏഷ്യാനെറ്റിന്. അഹമ്മദാബാദ് കേന്ദ്രമായ ന്യൂഹോപ് ഇന്‍ഫോടെയിന്‍മെന്റ് ലിമിറ്റഡിനൊപ്പമാണ് ഏഷ്യാനെറ്റിനും ബിജെപി കരാര്‍ നല്‍കിയത്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ വ്യാഴാഴ്ച നമോ ഗുജറാത്ത് എന്ന പേരിലുള്ള ചാനലിന്റെ പ്രക്ഷേപണം തുടങ്ങി. ബിജെപിക്ക് ഏഷ്യാനെറ്റ് 2009-10ല്‍ 10 കോടി രൂപ സംഭാവന നല്‍കിയെന്ന് നാഷണല്‍ ഇലക്ഷന്‍ വാച്ച് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഏഷ്യാനെറ്റും ബിജെപിയും തമ്മിലുള്ള പുതിയ ബന്ധവും പുറത്തായത്. നരേന്ദ്രമോഡി എന്നതിന്റെ ചുരുക്കപ്പേരായാണ് "നമോ" എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. മോഡിയുടെ പ്രസംഗങ്ങളും മോഡിയെ സ്തുതിക്കുന്ന മറ്റു പരിപാടികളുമാണ് ചാനലിന്റെയും ഇതേ പേരിലുള്ള വീഡിയോ വെബ്സൈറ്റിന്റെയും ഉള്ളടക്കം. മോഡിയുടെ വിശ്വസ്തരായ വ്യവസായമന്ത്രി സൗരഭ് പട്ടേലിനും പരിന്ദു ഭഗത്തിനുമാണ് പദ്ധതിയുടെ ചുമതല.
deshabhimani 061012

ReplyDelete