Sunday, October 14, 2012

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് 12 ലക്ഷത്തിന്റെ ആഡംബര കാര്‍


പ്രവാസിക്ഷേമത്തിനായി രൂപീകരിച്ച നോര്‍ക്ക റൂട്ട്സിന്റെ പണം ധൂര്‍ത്തടിച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ആഡംബര കാര്‍. വകുപ്പ് മന്ത്രി കെ സി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് വേണ്ടി 12 ലക്ഷം രൂപ ചെലവഴിച്ച് ആഡംബര കാര്‍ വാങ്ങിയതാണ് വിവാദമായത്. ഭരണ സ്വാധീനം ഉപയോഗപ്പെടുത്തി നോര്‍ക്കയുടെ ഹെഡ് ഓഫീസില്‍ അമിത വാഹന ഉപയോഗത്തിലൂടെ വന്‍ തുക ധൂര്‍ത്തടിക്കുന്നുമുണ്ട്. പൊതു ഓഫീസ് ആവശ്യത്തിനും സിഇഒയുടെ ആവശ്യത്തിനും ഓരോ കാറുകള്‍ മുമ്പേ ഇവിടെ ഉണ്ട്. ആകെ 20 ജീവനക്കാര്‍ ഉള്ള ഓഫീസില്‍ രണ്ട് വാഹനംതന്നെ അധികമാണ്. തകരാറൊന്നുമില്ലാത്ത ഒരു അബാസിഡര്‍ കാര്‍ വര്‍ക്ക്ഷോപ്പില്‍ തള്ളിയശേഷം ജനറല്‍ മാനേജര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്നിവര്‍ക്കായി രണ്ട് കാറുകള്‍ കരാറടിസ്ഥാനത്തില്‍ വാടകയ്ക്കെടുത്ത് ഓടിക്കുകയാണ്. ഈ വാഹനങ്ങള്‍ക്കടക്കം മൂന്ന് ഡ്രൈവര്‍മാരെ അധികമായും നിയോഗിച്ചിട്ടുണ്ട്. വാഹനധൂര്‍ത്തിലൂടെ മാത്രം നോര്‍ക്ക ഹെഡ് ഓഫീസില്‍ മാസം ലക്ഷങ്ങളാണ് അധികമായി ചെലവഴിക്കുന്നത്.

സിഇഒയുടെ വാഹനം ഇപ്പോള്‍ കുടുംബ ആവശ്യങ്ങള്‍ക്കാണ് കൂടുതലായും ഉപയോഗിക്കുന്നതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. അധ്യാപികയായ ഭാര്യയെ ജോലി സ്ഥലത്ത് ദിവസവും എത്തിക്കുന്നത് നോര്‍ക്കയുടെ വാഹനമാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അക്രമക്കേസില്‍പെട്ടതിന് നടപടിയെടുത്തയാളെയാണ് ഇവിടെ ജനറല്‍ മാനേജരാക്കിയിട്ടുള്ളത്. ഇദ്ദേഹത്തിനായി ടാറ്റ ഇന്‍ഡിക്കയാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. സര്‍വീസില്‍നിന്ന് വിരമിച്ച ശേഷം ഭരണസ്വാധീനം ഉപയോഗപ്പെടുത്തി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി എത്തിയ ആളും മുഴുവന്‍ സമയവും നോര്‍ക്ക ചെലവില്‍ വാടകകാറിലാണ് യാത്ര. രണ്ട് ഡ്രൈവര്‍മാര്‍ക്കു പുറമെ മൂന്ന് പേരെ കൂടി പുതുതായി നിയമിച്ചു. ഔദ്യോഗിക വാഹനമുള്ള ഉദ്യോഗസ്ഥര്‍ക്ക് ടിഎ അനുവദിക്കരുതെന്നാണ് വ്യവസ്ഥയെങ്കിലും ജനറല്‍ മാനേജരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും മാസം കൈപ്പറ്റുന്നത് യഥാക്രമം 2000, 1500 രൂപയുമാണ്. പ്രവാസി ക്ഷേമത്തില്‍ നിഷ്ക്രീയമായി മാറിയ നോര്‍ക്ക റൂട്ട്സില്‍ ഭരണാനുകൂല ഉദ്യോഗസ്ഥര്‍ക്കെല്ലാം വാഹനം നല്‍കിയവകയില്‍ മാസം ലക്ഷങ്ങളാണ് അധികചെലവ്.

deshabhimani 141012

1 comment:

  1. പ്രവാസിക്ഷേമത്തിനായി രൂപീകരിച്ച നോര്‍ക്ക റൂട്ട്സിന്റെ പണം ധൂര്‍ത്തടിച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ആഡംബര കാര്‍. വകുപ്പ് മന്ത്രി കെ സി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് വേണ്ടി 12 ലക്ഷം രൂപ ചെലവഴിച്ച് ആഡംബര കാര്‍ വാങ്ങിയതാണ് വിവാദമായത്. ഭരണ സ്വാധീനം ഉപയോഗപ്പെടുത്തി നോര്‍ക്കയുടെ ഹെഡ് ഓഫീസില്‍ അമിത വാഹന ഉപയോഗത്തിലൂടെ വന്‍ തുക ധൂര്‍ത്തടിക്കുന്നുമുണ്ട്. പൊതു ഓഫീസ് ആവശ്യത്തിനും സിഇഒയുടെ ആവശ്യത്തിനും ഓരോ കാറുകള്‍ മുമ്പേ ഇവിടെ ഉണ്ട്. ആകെ 20 ജീവനക്കാര്‍ ഉള്ള ഓഫീസില്‍ രണ്ട് വാഹനംതന്നെ അധികമാണ്. തകരാറൊന്നുമില്ലാത്ത ഒരു അബാസിഡര്‍ കാര്‍ വര്‍ക്ക്ഷോപ്പില്‍ തള്ളിയശേഷം ജനറല്‍ മാനേജര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്നിവര്‍ക്കായി രണ്ട് കാറുകള്‍ കരാറടിസ്ഥാനത്തില്‍ വാടകയ്ക്കെടുത്ത് ഓടിക്കുകയാണ്. ഈ വാഹനങ്ങള്‍ക്കടക്കം മൂന്ന് ഡ്രൈവര്‍മാരെ അധികമായും നിയോഗിച്ചിട്ടുണ്ട്. വാഹനധൂര്‍ത്തിലൂടെ മാത്രം നോര്‍ക്ക ഹെഡ് ഓഫീസില്‍ മാസം ലക്ഷങ്ങളാണ് അധികമായി ചെലവഴിക്കുന്നത്.

    ReplyDelete